Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സംശയം തീര്‍ക്കണേ!

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2018, 03:05 am IST
inVicharam

”അദ്ധ്യാപകന്‍ പഠിക്കാത്തതിന് കുട്ടിയെ ശിക്ഷിച്ചു.” അദ്ധ്യാപകന്‍ പഠിക്കാത്തതിന് കുട്ടിയെയാണോ ശിക്ഷിക്കേണ്ടത് എന്നാവും ഈ വാക്യം വായിക്കുന്നവര്‍ക്ക് പെട്ടെന്ന് തോന്നുക. എഴുതിയ ആള്‍ ഉദ്ദേശിച്ചത് പഠിക്കാത്തതിന് കുട്ടിക്ക് അദ്ധ്യാപകനില്‍ നിന്ന് ശിക്ഷകിട്ടി എന്നാണ്. ഒറ്റവാക്കില്‍ അത് വ്യക്തമാക്കണമെങ്കില്‍ ”പഠിക്കാത്തതിന് കുട്ടിയെ അദ്ധ്യാപകന്‍ ശിക്ഷിച്ചു” എന്നെഴുതണം.

”അച്ഛന്‍ മകളെ തല്ലിയതിന് അമ്മയെ ശാസിച്ചു” എന്ന വാക്യത്തിലും ഈ കുഴപ്പമുണ്ട്. ”മകളെ തല്ലിയതിന് അമ്മയെ അച്ഛന്‍ ശാസിച്ചു എന്നെഴുതിയാല്‍ അവ്യക്തത നീങ്ങും”.

അടുത്തടുത്തു വരേണ്ട വാക്കുകളോ വാക്യഭാഗങ്ങളോ അങ്ങനെ വന്നില്ലെങ്കില്‍ അര്‍ത്ഥം മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകും. എഴുതിയ ആള്‍ ഉദ്ദേശിക്കാത്ത അര്‍ത്ഥം വായനക്കാര്‍ക്ക് തോന്നാനും അതിടയാക്കും. വാക്കുകള്‍ സ്ഥാനംതെറ്റി പ്രയോഗിച്ചാലുണ്ടാകുന്ന വാക്യദോഷത്തിന് ‘ദൂരാന്വയം’ എന്ന് പറയും. ദൂരാന്വയം കൊണ്ട് ദുഷ്പ്രതീതിയുണ്ടാക്കുന്ന വാക്യങ്ങള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇപ്പോഴും സാധാരണമാണ്. 

”ചരക്ക് ലോറി ഇടിച്ചതിനെ തുടര്‍ന്ന് സൈക്കിളിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന ഏഴുവയസുകാരന്‍ മരിച്ചു.” ”സൈക്കിളിന് പിന്നില്‍ സഞ്ചരിക്കുകയായിരുന്ന ഏഴുവയസുകാരന്‍ ചരക്കുലോറി ഇടിച്ചതിനെ തുടര്‍ന്ന് മരിച്ചു എന്നാണ് എഴുതേണ്ടത്.” ”കപ്പല്‍ശാലയില്‍ സാഗര്‍ശക്തി എന്ന കപ്പലില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ കരാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ഗാന്ധിനഗര്‍ നിവാസിയായ യുവാവ് ഷോക്കേറ്റ് മരിച്ചു.”

പദങ്ങളുടെ സ്ഥാനം തെറ്റിയതിനാല്‍ വികൃതമായ വാക്യം.  ”കപ്പല്‍ശാലയില്‍ കരാര്‍ മേഖലയില്‍ ജോലിചെയ്യുന്ന ഗാന്ധിനഗര്‍ സ്വദേശിയായ യുവാവ് സാഗര്‍ ശക്തി എന്ന കപ്പലില്‍ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ ഷോക്കേറ്റു മരിച്ചു” എന്നെഴുതിയാല്‍ വായനക്കാര്‍ക്ക് കുറച്ച് ആശ്വാസം ലഭിക്കും! ”സാഗര്‍ ശക്തി എന്ന കപ്പലില്‍ ജോലിചെയ്തുകൊണ്ടിരിക്കേ യുവാവ് ഷോക്കേറ്റ് മരിച്ചു. ഗാന്ധിനഗര്‍ സ്വദേശിയായ ഇയാള്‍ കപ്പല്‍ശാലയിലെ കരാര്‍ ജോലിക്കാരനായിരുന്നു”. ഇങ്ങനെ രണ്ടുവാക്യങ്ങളാക്കായില്‍ ഭാഷലളിതവും ശുദ്ധവുമാകും. 

”യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് ദൃഢപ്രതിജ്ഞ ചെയ്യണമെന്ന് കുട്ടികളെ ഉദ്‌ബോധിപ്പിച്ചു.” മന്ത്രിയാണോ പ്രതിജ്ഞ ചെയ്യേണ്ടത് ?, ആരും ഒന്ന് സംശിയിച്ച് പോകും. ”ഒരിക്കലും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കുട്ടികള്‍ ദൃഢപ്രതിജ്ഞയെടുക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത മന്ത്രി ഉദ്‌ബോധിപ്പിച്ചു” എന്നെഴുതിയാല്‍ സംശയം അകറ്റാം. ”സാഹിത്യ അക്കാദമി ഹാളില്‍ അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് സെമിനാര്‍ നടത്തും.” ”അന്തരിച്ച പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ സാഹിത്യ സംഭാവനകളെക്കുറിച്ച് സാഹിത്യ അക്കാദമി ഹാളില്‍ സെമിനാര്‍ നടത്തും” എന്നാണെഴുതേണ്ടത്.

പദങ്ങള്‍ ഉചിതമല്ലാത്ത സ്ഥാനത്ത് വന്നാല്‍ വാക്യം ചിലപ്പോള്‍ അരോചകവും അപഹാസ്യവുമാകും. എഴുത്തുകാരില്‍ പലരും അതറിയുന്നില്ല. നോക്കുക: ”മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമങ്ങളെക്കുറിച്ച് ചര്‍ച്ച നടത്തും. അസോസിയേഷന്റെ സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് സമര്‍പ്പിച്ചു”. ”കേരളത്തില്‍ സ്ത്രീകള്‍ക്കെതിരെയുണ്ടാകുന്ന അക്രമണങ്ങളെക്കുറിച്ച് മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തും. സ്ത്രീപീഡനങ്ങളെക്കുറിച്ചുള്ള അസോസിയേഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം വനിതാ കമ്മീഷന് സമര്‍പ്പിച്ചു.” പദക്രമം മാറ്റിയപ്പോള്‍ കാര്യം വ്യക്തമായി. 

”കസ്റ്റംസ് അധികൃതര്‍ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം സ്വര്‍ണ്ണം ആഭരണശാലയില്‍ നിന്ന് പിടിച്ചെടുത്തു”. 

ഈ വാക്യം എഴുതേണ്ടതിങ്ങനെ: ”ആഭരണശാലയില്‍ മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന ഒരു കിലോഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തു”.  പിണങ്ങി നില്‍ക്കുന്ന വാക്കുകളും പ്രയോഗങ്ങളും കൊണ്ട് വായനക്കാരെ വലയ്‌ക്കുന്ന വാക്യങ്ങള്‍ പ്രശസ്ത എഴുത്തുകാരുടെ കൃതികളിലും കാണാം. 

ഒരു പ്രശസ്ത നോവലില്‍ നിന്ന്:

”സംഗീതജ്ഞനും പണ്ഡിതയുമായിരുന്ന യമുനാബായിജിക്കു കാളിഘട്ടിനു സമീപത്ത് ഉണ്ടായിരുന്ന അടുക്കളപ്പാത്രങ്ങള്‍ കഴുകുകയും തുണി അലക്കുകയും പുരുഷന്മാര്‍ കുളിക്കുകയും ചെയ്യുന്ന ഛാത്താളും മട്ടുപ്പാവില്‍ ചിത്രപ്പണികളുള്ള വാര്‍ത്തെടുത്ത ഇരുമ്പു ഗ്രില്ലുകളുമുള്ള, ബംഗ്ലാവിന്റെ വരാന്തയിലിരിക്കേ, മഴയില്‍ ഇല കുടയായി ചൂടി ഒറ്റച്ചേലയുടുത്തു തലയിലൂടെ സാരിത്തലപ്പു വലിച്ചിട്ടു ഒരു കൈയ്യില്‍ നൂല്‍ പൊട്ടിയ ചുവന്ന പട്ടം നെഞ്ചോടുചേര്‍ത്തു മുഖം വീര്‍പ്പിച്ചു നടന്നുവന്ന ബാലിക പിതാമഹന്റെ ഹൃദയം പിടിച്ചെടുത്തത് അവര്‍ അരങ്ങില്‍ കയറിയപ്പോഴാണ്.”

ഈ വാക്യപ്പെരുമ്പാമ്പിന്റെ വയറ്റില്‍ കുടുങ്ങുന്ന വായനക്കാര്‍ എങ്ങനെ പുറത്തു കടക്കും?.

പിന്‍കുറിപ്പ്:

വേദിയില്‍ കേട്ടത്:- ”ആദരണീയനായ യോഗം ഉദ്ഘാടനം ചെയ്ത മന്ത്രിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ ഞങ്ങളുടെ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു.”

എസ്കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

Kerala

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

India

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

Kerala

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

പുതിയ വാര്‍ത്തകള്‍

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.