Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തുഞ്ചത്ത് എഴുത്തച്ഛന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2018, 02:06 am IST
inSamskriti

അഹന്താനിരാസത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് അദ്ധ്യാത്മ രാമായണ കര്‍ത്താവായ തുഞ്ചത്ത് എഴുത്തച്ഛന്‍. മലബാറില്‍ പണ്ടത്തെ വെട്ടത്തുനാട്ടില്‍ തിരൂരിലാണ് അദ്ദേഹം വസിച്ചിരുന്ന തുഞ്ചന്‍ പറമ്പ്. അതിനു സമീപമാണ് പ്രസിദ്ധമായ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രം. അദ്ദേഹത്തിന്റെ മഹാസമാധി ചിറ്റൂര്‍ ഗുരുമഠത്തിലുമായിരുന്നു. അദ്ധ്യാത്മ രാമായണം കിളിപ്പാട്ട്, ഭാരതം കിളിപ്പാട്ട്, ഹരിനാമകീര്‍ത്തനം എന്നിവയാണ് അദ്ദേഹത്തിന്റെ കൃതികള്‍. അനേകം അന്തേവാസികളുള്ള രാമനെന്ന ആചാര്യന്‍ തനിക്കു ജ്യേഷ്ഠനും ഗുരുവുമാണെന്നു അദ്ധ്യാത്മരാമായണാദിയില്‍ സ്തുതിച്ചിരിക്കുന്നത് എഴുത്തച്ഛന്റെ ഗുരുപാരമ്പര്യം തിരിച്ചറിയാന്‍ പ്രയോജനപ്പെടും. ശ്രീനീലകണ്ഠനെന്നുപേരായ ഗുരു തനിക്കുണ്ടെന്ന ഹരിനാമ കീര്‍ത്തനത്തില്‍ പറഞ്ഞിട്ടുള്ളതും അങ്ങനെയാകുന്നു. ആ മഹാചാര്യനെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ ഇത്രയൊക്കെയേ ഉള്ളൂ. അച്ഛനമ്മമാരെക്കുറിച്ചോ തന്നെക്കുറിച്ചോ യാതൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സ്വന്തം പേരുപോലും അദ്ദേഹം മൂടിവച്ചുകളഞ്ഞു. പിന്നെ നാമറിയുന്നതെല്ലാം ഐതിഹ്യങ്ങള്‍ മാത്രമാണ്. അതില്‍ അധികവും അയഥാര്‍ത്ഥമാണെന്നു പ്രഥമദൃഷ്ട്യാതന്നെ തിരിച്ചറിയാനാകും. ശേഷിച്ചവയുടെ കാര്യത്തില്‍ യാതൊരുറപ്പുമില്ല. അവയ്‌ക്കൊന്നിനും തെളിവുകളുമില്ല. തെറ്റും ശരിയും അതില്‍ പല അളവില്‍ കലര്‍ന്നിരിപ്പുണ്ടാകും.

പേരും പ്രശസ്തിയും സമ്പത്തുമൊക്കെയാണ് മനുഷ്യരെല്ലാം സാധാരണ ആഗ്രഹിക്കുന്നത്. അതു നേടിയെടുക്കാനായി ഓരോരുത്തരും കാട്ടിക്കൂട്ടുന്ന കോലാഹലങ്ങള്‍ നിരവധിയാണ്. വ്യക്തിമനസ്സുകളെയും ബാഹ്യജഗത്തിനെയും അതു മലീമസവും കലാപഭരിതവുമാകുന്നു. എന്നാല്‍ ആധുനിക മലയാളഭാഷയുടെ പി

താവും ഭാഷകവിതയ്‌ക്കു കരുത്തുറ്റ പുത്തന്‍ സരണി നല്‍കിയ മഹാചാര്യനുമായ എഴുത്തച്ഛന്‍ പേരിനെയും പ്രശസ്തിയെയും പൂര്‍ണമായും തള്ളിക്കളഞ്ഞ ആര്‍ഷവ്യക്തിത്വമാണ്. തന്റെ പേരുപോലും പുറത്തുപറയാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. അച്ഛനമ്മമാരിട്ട പേര് അദ്ദേഹത്തിനുണ്ടാകുമെന്നതു തര്‍ക്കമറ്റ കാര്യമാണ്. എന്നാല്‍ ഈശ്വരനല്ലാതെ മറ്റൊന്നും ഈ ലോകത്തിലില്ലെന്നു അനുഭവിച്ചറിഞ്ഞ ആ ഋഷിവര്യന്‍ ലോകരീതിയനുസരിച്ചു രക്ഷിതാക്കള്‍ ബാല്യത്തിലിട്ട പേരിനെപ്പറ്റിപോലും നിശ്ശബ്ദത പാലിച്ചു. എഴുത്തച്ഛനെന്ന പേര് നാട്ടുകാര്‍ ആ മഹാഗുരുവിന്റെ പാദങ്ങളില്‍ ആദരപൂര്‍വം സമര്‍പ്പിച്ച നാമമാണ്. അത് അന്വര്‍ത്ഥകവുമാണ്. എഴുത്തിന്റെ അഥവാ അക്ഷരവിദ്യയുടെ പിതാവാണ് അദ്ദേഹം. കുട്ടികളെ അക്ഷരവിദ്യ പഠിപ്പിക്കുന്ന നാട്ടാശാന്മാര്‍ പഴയകാലത്ത് എല്ലായിടവുമുണ്ടായിരുന്നു. എഴുത്തച്ഛന്‍ അത്തരമൊരു അദ്ധ്യാപകനായിരുന്നതുകൊണ്ടാണ് അങ്ങനെ ഒരു പേരു പതിഞ്ഞതെന്നു പല നിരൂപകന്മാരും എഴുതിവിട്ടിട്ടുണ്ട്. അത് അബദ്ധമാണെന്നതിനു സംശയമില്ല. അദ്ദേഹം വിരാജിച്ചിരുന്ന ആദ്ധ്യാത്മികമായ മഹൗന്നത്യം തിരിച്ചറിഞ്ഞ അക്കാലത്തെ പ്രബുദ്ധരായ നാട്ടുകാരുടെ വീക്ഷണ മഹത്വം ഇന്നു പലര്‍ക്കും കൈമോശം വന്നുവെന്നേ പറഞ്ഞുകൂടൂ. അഹന്തയെ പൂര്‍ണമായും നിരസിച്ച് അദ്വൈത സാക്ഷാത്കാരം നേടിയ മഹാത്മാവിന്റെ ഉണ്മയെ വ്യക്തമാക്കുന്ന പേരാണത്.

ജനനമരണങ്ങളില്ലാത്ത അക്ഷരമായ ബ്രഹ്മമാണ് ശബ്ദതത്ത്വം. ആനന്ദസ്വരൂപനായ ശ്രീരാമചന്ദ്രനായി അദ്ധ്യാത്മരാമായണത്തില്‍ വര്‍ണിച്ചിരിക്കുന്നത് അതിനെയാകുന്നു. പ്രപഞ്ചത്തില്‍ കാണപ്പെടുന്ന വിവിധ പദാര്‍ത്ഥങ്ങളായി വികസിക്കുന്നത് ഈ പറഞ്ഞ ശബ്ദതത്ത്വം തന്നെ. ലോകം രാമനില്‍ ഉണ്ടാകുന്നു. ലോകം രാമനില്‍ നിലനില്‍ക്കുന്നു. ലോകം രാമനില്‍ ലയിക്കുന്നു എന്നു നേരത്തെ പറഞ്ഞിട്ടുള്ളത് ഓര്‍ക്കുമല്ലോ. ഇക്കാണായതെല്ലാം ശ്രീരാമചന്ദ്രന്റെ വിവിധരൂപങ്ങള്‍ മാത്രം. ഇതു പ്രത്യക്ഷമായി അനുഭവിച്ചറിയുമ്പോള്‍ താനും ശ്രീരാമചന്ദ്രന്‍ തന്നെയാണെന്ന് വ്യക്തമായിത്തീരും. മനുഷ്യര്‍ മൃഗങ്ങള്‍ പക്ഷികള്‍ വൃക്ഷങ്ങള്‍ സൂര്യചന്ദ്രനക്ഷത്രാദികള്‍ മണല്‍ത്തരികള്‍ മഹാസമുദ്രങ്ങള്‍  മഹാപര്‍വതങ്ങള്‍ തുടങ്ങി സമസ്തവും ഞാന്‍ തന്നെയാണെന്നു സൂര്യതുല്യം പ്രകാശിക്കും. അവയില്‍നിന്നും രാമനില്‍ നിന്നും വേറിട്ടൊരു നിലനില്‍പ്പ് തനിയ്‌ക്കില്ലാത്തതുകൊണ്ട് വേര്‍തിരിച്ചുകാണിക്കാനുള്ള പേരും ആവശ്യമില്ലെന്നു വരും. ഭഗവാന്‍ വേറെ ഞാന്‍ വേറെ എന്ന വിചാരമാണല്ലൊ അഹന്ത. സാധനകളിലൂടെ അതു ലയിച്ചടങ്ങിയാല്‍ ആനന്ദസ്വരൂപനായ ഞാനല്ലാതെ വേറെയാതൊന്നുമില്ലെന്നു തിരിച്ചറിഞ്ഞാല്‍ പിന്നെ പേരിനെന്തര്‍ത്ഥം? പ്രശസ്തിക്കെന്തര്‍ത്ഥം? സ്ഥാനമാനങ്ങള്‍ക്കെന്തര്‍ത്ഥം. ഭഗവാന്റെ  ആനന്ദപൂര്‍ണമായ ഈ പ്രപഞ്ചലീലയില്‍ പങ്കെടുക്കുകയല്ലാതെ പിന്നെ മറ്റൊന്നും അവശേഷിക്കുകയില്ല. അതാണ് എഴുത്തച്ഛനില്‍ സംഭവിച്ചത്.

ബ്രഹ്മസാക്ഷാത്കാരം നേടിയ യോഗിവര്യന്മാരുടെ പൊതുസ്വഭാവമാണിത്. വേദമന്ത്ര ദ്രഷ്ടാക്കളായ ഋഷിമാര്‍ അനേകം പേരുണ്ട്. ആരും സ്വന്തം പേര് പറഞ്ഞിട്ടില്ല. മന്ത്രാദിയില്‍ ഋഷിദേവത ഛന്ദസ്സ് എന്നിവ ചേര്‍ത്തുകാണും.  അതു ജപധ്യാനാദികള്‍ക്കായി ശിഷ്യപരമ്പര കൂട്ടിച്ചേര്‍ത്തിരിക്കുന്നതാണ്. അല്ലാതെ പ്രശസ്തിക്കായി മന്ത്രദ്രഷ്ടാക്കള്‍ എഴുതിപ്പിടിപ്പിച്ചതല്ല. പ്രാ

ചീനങ്ങളായ കാവ്യങ്ങളുടെ കാര്യത്തിലും ഈ സ്വഭാവമുണ്ട്. കാവ്യകാരന്മാരധികവും സ്വന്തം പേരുപറയാറില്ല. വ്യക്തിഗതമായ മറ്റു കാര്യങ്ങളും അവര്‍ നല്‍കിയിട്ടില്ല. രഘുവംശ കുമാരസംഭവ മേഘദൂതാദികള്‍ കാളിസാദന്റേതാണെന്നു നാമറിയുന്നത് പില്‍ക്കാലത്തുള്ളവരുടെ പരാമര്‍ശങ്ങളിലൂടെയാണ്. നാടകത്തില്‍ മാത്രമേ എഴുത്തുകാരന്‍ പേരു പറയൂ. അതും ദാസന്‍ വേണ്ടെന്നു വച്ചിരിക്കുന്നു. പേരുപറഞ്ഞിട്ടുള്ളവര്‍പോലും അതിലപ്പുറം യാതൊന്നും വ്യക്തമാക്കാന്‍ തയ്യാറാകാറില്ല. കീര്‍ത്തനങ്ങളുടെ അവസാനം മുദ്രയായി ഭഗവാന്റെയോ ഗുരുവിന്റെയോ പേരുവയ്‌ക്കുന്നതും ഈ സ്വഭാവത്തിന്റെ തുടര്‍ച്ചയാണ്.

പ്രപഞ്ചത്തിന്റെ തുഞ്ചത്ത് (അഗ്രഭാഗത്ത്) ഇരുന്നു പാടിയ അദ്ദേഹം എഴുത്തച്ഛനാണ് സംശയമില്ല. അദ്ദേഹം വെറുമൊരു നാട്ടാശാനല്ല. അക്ഷരവിദ്യയുടെ പിതാവാണ്. ആനന്ദസ്വരൂപനായ ശ്രീരാമനില്‍നിന്നാണ് ഈ ലോകം ഉണ്ടായതെന്ന് പറഞ്ഞിട്ടുണ്ട്. മനുഷ്യര്‍ ആശയവിനിമയത്തിനുപയോഗിക്കുന്ന ഭാഷ ഉണ്ടാകുന്നതും അവിടെനിന്നാകുന്നു. അക്ഷരം-എഴുത്ത്-അഥവാ ഭാഷ രാമനില്‍ നിന്നു പിറക്കയാല്‍ ശ്രീരാമനെ എഴുത്തിന്റെ പിതാവെന്നു പറയുന്നു. ഞാന്‍ രാമന്‍ തന്നെയാണെന്ന് അനുഭവിച്ചറിയുന്ന തുഞ്ചത്തെ ആ മഹാചാര്യനെ അന്നുള്ളവര്‍ എഴുത്തച്ഛനെന്നു വിളിച്ചതിന്റെ തത്ത്വവും വേറൊന്നല്ല. അതിന് അദ്ദേഹത്തിന്റെ കാവ്യങ്ങള്‍ എല്ലാവിധത്തിലും ബലം പകരുന്നു. ആ മഹാഗുരുവിന്റെ ഉള്ളിന്റെ ഉള്ളില്‍നിന്നാണ് മധുരോദാരമായ രീതിയില്‍ അര്‍ത്ഥസമ്പുഷ്ടമായ വാക്കുകള്‍ ഉത്ഭവിക്കുന്നത്. മനുഷ്യമനസ്സിലും സമൂഹമനസ്സാക്ഷിയിലും ദൂരവ്യാപകമായ പരിവര്‍ത്തനങ്ങളുളവാക്കാന്‍ ആ കവിതയ്‌ക്കു സാധിച്ചത് ഈ നിഗമനത്തിന് അടിവരയിടുന്നു. എഴുത്തച്ഛന്റെ കാവ്യകലയ്‌ക്കു സമാനമായി ആ മഹാഗുരുവിന്റെ കാവ്യകല മാത്രമേ ഉള്ളൂ. അത് ആകണ്ഠം പാനം ചെയ്യാന്‍ കഴിയുന്നവര്‍ പരമഭാഗ്യവാന്മാര്‍.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.