Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഐജി ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അക്രമം : ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്ക് അറസ്റ്റിലായ പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്നാംമുറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 10:37 pm IST
in Kannur

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഭീകരതയ്‌ക്കെതിരെ ‘എഴുതാനല്ല പൊരുതാനാണ് തീരുമാനമെന്ന’ മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച ജില്ലാ കമ്മറ്റി ഇന്നലെ നടത്തിയ കണ്ണൂര്‍ ഐജി ഓഫീസ് മാര്‍ച്ചിന് നേരെ പോലീസ് അക്രമം. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ഉള്‍പ്പെടെ നാല് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, ശ്യാമപ്രസാദ് വധക്കേസ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യുക, പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ നടത്തിയ മുഴുവന്‍ കൊലപാതകക്കേസുകളും എന്‍ഐഎ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച്. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് ഡിവൈഎസ്പി ഓഫീസിനു സമീപം പോലീസ് തടഞ്ഞു. 

സമാധാനപരമായി നടന്ന മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ ഉദ്ഘാടനത്തിന് ശേഷം യാതൊരു പ്രകോപനവുമില്ലാതെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തുകയും അതി ക്രൂരമായ അക്രമം അഴിച്ചുവിടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത് പോലീസ് വാഹനങ്ങളില്‍ കയറ്റുന്നതിനിടെ പ്രവര്‍ത്തകരെ ലാത്തികൊണ്ട് അടിയ്‌ക്കുകയും നാഭിക്ക് ചവിട്ടുകയും ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ മര്‍ദ്ദിക്കുകയും ചെയ്തു. മൂന്നാംമുറയ്‌ക്ക് സമാനമായ മര്‍ദ്ദനമാണ് പോലീസ് അഴിച്ചുവിട്ടത്. 16 യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കളളക്കേസെടുക്കുകയും ചെയ്തു. മാര്‍ച്ചിനെ തടയാനായി അഞ്ഞൂറോളം വരുന്ന പോലീസ് സേനയേയാണ് ഐജി ഓഫീസ് പരിസരത്ത് സജ്ജമാക്കി നിര്‍ത്തിയത്. വളരെ ആസൂത്രിതമായി സിപിഎം അനുകൂലികളായ പോലീസിലെ ചില ഉന്നത ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയ രഹസ്യ അജണ്ടയുടെ ഭാഗമാണ് സമരക്കാരെ നേരിട്ടതെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് നടത്തുന്ന ജനകീയ സമരങ്ങളെ നികൃഷ്ടമായ രീതിയില്‍ അടിച്ചമര്‍ത്തുന്ന പോലീസ് നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 

ഡിവൈഎസ്പിമാരായ പി.പി.സദാനന്ദന്‍, വേണുഗോപാല്‍, ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരി തുടങ്ങിയവരുടെ നേത്വത്തിലായിരുന്നു പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ്, പ്രജീഷ് എടയന്നൂര്‍, ദീപു, അജേഷ് നടുവനാട് എന്നിവരെ പോലീസ് വാഹനത്തില്‍തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. 

 മാര്‍ച്ച് യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. ശ്യാമപ്രസാദ് വധക്കേസില്‍ എട്ട് പ്രതികള്‍ കൂടിയുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടും ഇവരെ അറസ്റ്റ് ചെയ്യാത്തത് പോലീസും-സിപിമ്മും-പോപ്പുലര്‍ഫ്രണ്ട് നേതൃത്വവും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. പ്രതികളായ പോപ്പുലര്‍ഫ്രണ്ടുകാരെ അറസ്റ്റു ചെയ്യാന്‍ കഴിയാത്ത പോലീസ് ജനകീയ സമരം നടത്തുന്ന യുവജനങ്ങളെ അക്രമിക്കാന്‍ തയ്യാറാകുന്നത് നിന്ദ്യമാണ്. ശ്യാമപ്രസാദിന്റെയും അഭിമന്യുവിന്റെയും കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് തെളിഞ്ഞിട്ടും യുഎപിഎ ചുമത്താന്‍ പോലീസ് തയ്യാറാകാത്തതെന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ശ്യാമപ്രസാദ് വധത്തിലെ മുഴുവന്‍ പ്രതികളേയും പിടികൂടുന്നതുവരെ യുവമോര്‍ച്ച പോരാട്ടം തുടരും. സ്വന്തം പാര്‍ട്ടിക്കാരനെ കൊലപ്പെടുത്തിയവരെപ്പോലും പിടികൂടാന്‍ ഇരട്ടച്ചങ്കന്‍ മുഖ്യമന്ത്രിയെന്ന് അവകാശപ്പെടുന്ന പിണറായിയുടെ പോലീസ് എന്തുകൊണ്ട് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

 ജില്ലാ പ്രസിഡണ്ട് സി.സി.രതീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.പി.അരുണ്‍, ജില്ലാ ജനറല്‍ സെക്രട്ടറി അജേഷ് നടുവനാട് എന്നിവര്‍ പ്രസംഗിച്ചു. ബിജു ഏളക്കുഴി, കെ.പി.അരുണ്‍, സി.സി.രതീഷ്, അജേഷ് നടുവനാട്, ബിജു കൊയ്യം, ജിയേഷ്, ജിതിന്‍, യുവമോര്‍ച്ച ജില്ലാ സെക്രട്ടറിമാരായ കെ.ഉദേഷ്, വി.വി.സജിത, മഹിളാ മോര്‍ച്ച നേതാവ് സ്മിത ജയമോഹന്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചുവിട്ട ജീവനക്കാര്‍ക്ക് മറ്റു കമ്പനികളില്‍ ജോലി നല്‍കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കും: മന്ത്രി ബിന്ദു കൃഷ്ണ

Business

തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ നവീകരിച്ച ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം ആരംഭിച്ചു

India

ഹോട്ടലിലെ സർവീസ് ലിഫ്റ്റിൽ തല കുടുങ്ങി 22കാരനായ യുവാവ് മരിച്ചു

India

ഹിന്ദു വിദ്യാർത്ഥിക്ക് കലിമ ഹോം വർക്ക് നൽകിയ അധ്യാപികയെ ബിജെപി പ്രതിഷേധത്തെ തുടർന്ന് പിരിച്ചു വിട്ടു

Kerala

തിരുവനന്തപുരത്ത് പ്രതികളെ പിടികൂടാന്‍ ശ്രമിക്കവെ പൊലീസുകാരെ വാഹനമിടിപ്പിച്ച് പരിക്കേല്‍പ്പിച്ചു

പുതിയ വാര്‍ത്തകള്‍

മൂന്നാം ഭാഷ ആറാം ക്ലാസുമുതൽ വേണം; 9 ൽ ആയാൽ സമ്മർദ്ദം കൂടും; സിബിഎസ്ഇ യോട് സുപ്രീം കോടതി

ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഇരട്ടത്താപ്പ്, റഷ്യയില്‍ നിന്നും ഇന്ധനം വാങ്ങുന്ന യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് തീരുവ ഇല്ല, ഇന്ത്യയ്‌ക്ക് 100 ശതമാനം തീരുവ?

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.