Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തണ്ണീര്‍മുക്കം ബണ്ടുതന്നെ പൊളിച്ചുകളയണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2018, 02:37 pm IST
inSpecial Article

കൊച്ചി: അശാസ്ത്രീയവും കുട്ടനാടിന്റെ ശാപവുമായി മാറിയ തണ്ണീര്‍മുക്കം ബണ്ട് പൊളിച്ചുകളയുകയാണ് വേണ്ടതെന്ന് വാദം. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിനു കാരണമായത് തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പണി തീര്‍ന്നിട്ടും, മുഖ്യമന്ത്രിയുടെ സമയക്കുറവു മൂലം ഉദ്ഘാടനം ചെയ്യാഞ്ഞതുമൂലമാണെന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ ഈ വാദം ശ്രദ്ധേയമാകുന്നു. കുട്ടനാട്ടുകാരനായ ജയകൃഷ്ണന്‍ കാവാലം എഴുതുന്നു: 

കുട്ടനാടിന്റെ തീരാശാപവും, അശാസ്ത്രീയവും, ദീര്‍ഘവീക്ഷണമില്ലാത്തതുമായ വികസനത്തിന്റെ മകുടോദാഹരണവുമാണ്, 1972 മുതല്‍ നിലനില്‍ക്കുന്ന തണ്ണീര്‍മുക്കം ബണ്ട്. വര്‍ഷത്തില്‍ മൂന്നു കൃഷിയിറക്കുക എന്ന ആവശ്യത്തിനായി നിര്‍മ്മിച്ച ഈ കീറാമുട്ടി കുട്ടനാട്ടിലെ, പ്രത്യേകിച്ച് ലോവര്‍ കുട്ടനാട്ടിലെ ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ചെയ്യുന്ന ദ്രോഹങ്ങള്‍ എണ്ണിയാലൊടുങ്ങാത്തതാണ്.

വര്‍ഷത്തില്‍ മൂന്നു കൃഷിയിറക്കി കൂടുതല്‍ ലാഭമുണ്ടാക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യമെങ്കില്‍, കുട്ടനാട്ടില്‍ നെല്‍കൃഷി വളരുകയാണോ തളരുകയാണോ ചെയ്തതെന്ന് കര്‍ഷകരും, അധികൃതരും നിരീക്ഷിക്കേണ്ടതുണ്ട്. തീര്‍ച്ചയായും നാള്‍ക്കുനാള്‍ നെല്‍കൃഷിയും, നെല്ലുല്‍പ്പാദനവും കുറയുകതന്നെയാണ്. അതുകൊണ്ടുതന്നെ തണ്ണീര്‍മുക്കം ബണ്ടിന്റെ പ്രാഥമിക ലക്ഷ്യം അമ്പേ പരാജയമായി എന്ന് തറപ്പിച്ചു പറയാം.

ബണ്ടുമൂലം പ്രകൃതിക്കും, പ്രദേശവാസികള്‍ക്കുമുണ്ടായിട്ടുള്ള തിരിച്ചടികള്‍ എണ്ണിയാലൊടുങ്ങാത്തതാണ്. പ്രകൃതി കനിഞ്ഞു നല്‍കിയ വലിയൊരു അനുഗ്രഹത്തെയാണ് കോട്ടകെട്ടി തളച്ചിടുന്നത്. വര്‍ഷംതോറും ഓരുവെള്ളം (കടല്‍വെള്ളം) കയലിലും പുഴയിലും തോടുകളിലും കയറിയിറങ്ങുക എന്നതായിരുന്നു ആ അനുഗ്രഹം. കുട്ടനാടിന്റെ 500 ചതുരശ്രകിലോമീറ്ററിലധികം പ്രദേശം സമുദ്രനിരപ്പിനു താഴെയാണ് സ്ഥിതി ചെയ്യുന്നത്. ഏറിയ ശതമാനവും ജലാവൃതമായ ഈ പ്രദേശത്ത് പ്രകൃതി ചെയ്തു കൊണ്ടിരുന്ന വലുതും, ഏറ്റവും പ്രായോഗികമായതുമായ ശുദ്ധീകരണപ്രക്രിയയായിരുന്നു ഈ ഓരുവെള്ളക്കയറ്റം. 

കുട്ടനാടു പായ്‌ക്കേജില്‍നിന്ന് കുട്ടനാട്ടിലെ കുളവാഴ (പായല്‍) നീക്കം ചെയ്യാനായി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെലവഴിച്ച തുക 7.20 കോടിരൂപയാണ്. കുളവാഴകളെല്ലാം നശിപ്പിച്ചതിനേക്കാള്‍ പതിന്മടങ്ങു വേഗത്തില്‍ വളര്‍ന്നു. വര്‍ഷത്തിലൊരിക്കല്‍ ഉപ്പുവെള്ളം കയറിയിറങ്ങിയിരുന്നപ്പോള്‍ ഇവ സ്വയം നശിച്ചിരുന്നു. പകരമാണ്, ഇന്നിപ്പോള്‍ വ്യര്‍ത്ഥമാകുന്ന ഈ മനുഷ്യാദ്ധ്വാനവും, പണച്ചെലവും.

കായലിലും, കൃഷിയിടങ്ങളിലും ഇറങ്ങുന്നവര്‍ക്ക് നിത്യശല്യമായ കുളയട്ടകള്‍ ഒറ്റയൊരെണ്ണം ഓരുവെള്ളം കയറിയിറങ്ങിയാല്‍ പിന്നെ കാണുമായിരുന്നില്ല. ജലജീവികളുടെയും, സസ്യങ്ങളുടെയും ജൈവിക ഘടനയെത്തന്നെ യുക്തിബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഈ വികസനം താറുമാറാക്കി.

കുട്ടനാടന്‍ കായല്‍പ്പരപ്പുകളില്‍ സമൃദ്ധമായിരുന്ന കൊഞ്ചും, കരിമീനുമെല്ലാം ഇന്ന് ഏറെക്കുറേ അപ്രത്യക്ഷമായി. ഉപ്പുവെള്ളം കയറിയിറങ്ങിയിരുന്നത് അവയുടെ പ്രജനനത്തിന് അനുകൂലവും, അനിവാര്യവുമായ ഘടകമായിരുന്നു. പള്ളത്തി, പരല്‍ തുടങ്ങിയ ശുദ്ധജല മത്സ്യങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷമായി. ജലം ഭീതിദമാം വിധം മലിനമായതാണ് കാരണം. വര്‍ഷകാലത്ത് വെള്ളപ്പൊക്കമുണ്ടായാല്‍ അതിന് കടലിലേക്ക് ഒഴുകാനുള്ള വഴി തടയപ്പെട്ടു. ഉണ്ടായിരുന്ന നാട്ടുതോടുകള്‍, കുട്ടനാടന്‍ ജീവിതത്തിന്റെ ജീവ നാഡികള്‍ തന്നെയായിരുന്നു. അവ നികത്തി അതിനു മുന്നിലൂടെ റോഡ് പണിയുകകൂടി ചെയ്തപ്പോള്‍ വെള്ളപ്പൊക്കത്തിന്റെ രൂക്ഷതയും, ദുരിതവും വര്‍ദ്ധിച്ചു. ഇടത്തോടുകളിലും നാട്ടുതോടുകളിലും ഒഴുക്കു നിലച്ചതും, എക്കലടിഞ്ഞതും ജലത്തെ മലീമസമാക്കുക വഴി എണ്ണിയാലൊടുങ്ങാത്ത രോഗങ്ങള്‍ കുട്ടനാടിനെ ഗ്രസിച്ചുകൊണ്ടിരിക്കുന്നു.

അശാസ്ത്രീയവും, അമിതലാഭേച്ഛയോടെയുമുള്ള രാസവളകൃഷിസമ്പ്രദായം മണ്ണിന്റെ ജൈവികമൂല്യത്തെ നശിപ്പിച്ചു. കൃഷിക്കുശേഷം കയറ്റുന്ന വെള്ളം പിന്നീട് കായലിലേക്കു തുറന്നു വിടുമ്പോള്‍ പടരുന്ന മാരകവിഷവും, രാസവസ്തുക്കളും ചേര്‍ന്ന ജലം അക്ഷരാര്‍ത്ഥത്തില്‍ കുട്ടനാടന്‍ കായലുകളെ വിഷനദിയാക്കി. ഇവ കടലിലേക്ക് ഒഴുകിപ്പോകാനോ, കടലിന് വര്‍ഷത്തിലൊരിക്കല്‍ സ്വയം വന്നെത്തി ശുദ്ധീകരിക്കാനോ കഴിയാത്ത വിധം തടവറ തീര്‍ത്താണ് തണ്ണീര്‍മുക്കം ബണ്ട് തലയുയര്‍ത്തി നില്‍ക്കുന്നത്.

കൃഷിയെ ആശ്രയിച്ചും, ജലത്തെ ആശ്രയിച്ചും കഴിഞ്ഞിരുന്ന നിരപരാധികളായ ഒരു വലിയ ജനസമൂഹത്തോടു ചെയ്ത ഏറ്റവും വലിയ ദ്രോഹമാണ് തണ്ണീര്‍മുക്കം ബണ്ടെന്നതില്‍ എനിക്ക് സംശയമില്ല. ഇനിയും പറഞ്ഞാലൊടുങ്ങാത്ത പാരിസ്ഥിതിക ദോഷങ്ങള്‍ ഈ ബണ്ട് നിലനില്‍ക്കുന്നതുകൊണ്ട് മാത്രമുണ്ട്. അത് പുനര്‍നിര്‍മ്മിക്കുകയല്ല, പൂര്‍ണ്ണാമായും പൊളിച്ചു കളയുകയാണ് വേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

നെതന്യാഹു മോദിയെ വിളിച്ചു, പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ ചർച്ച ചെയ്തു

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

India

3000 കിലോമീറ്റർ അകലെ ഇരിക്കുന്ന ശത്രുവിനെ വരെ നശിപ്പിക്കും ; ഇന്ത്യയുടെ ‘അഗ്നി’ പരീക്ഷണം വിജയം

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

കേരള സര്‍വകലാശാലയില്‍ വിവിധ സെന്ററുകളിലെ ബോര്‍ഡുകളും ബാനറുകളും 24 മണിക്കൂറിനകം നീക്കം ചെയ്യണമെന്ന് വി സി

പുതിയ വാര്‍ത്തകള്‍

എന്റെ മുറിയിൽ ജീൻസും ജുബ്ബയുമിട്ട ഒരാൾ, അതൊരു ആത്മാവായിരുന്നു; ലെന

പ്രതിഷേധത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ചു : ഇൽതിജ മുഫ്തിയ്‌ക്കെതിരെ കേസ്

കേന്ദ്രമന്ത്രി സുരേഷ് ഗോപി നല്‍കിയ ഉറപ്പില്‍ വള്ളം മറിഞ്ഞ് കാണാതായ ഗൗതം കൃഷ്ണയുടെ അമ്മ സമരം അവസാനിപ്പിച്ചു

ഫ്രാഗ്രൻറ് നേച്ചർ ഫിലിം ക്രിയേഷൻസ് ചിത്രം “ഹാഫ്” പ്രീമിയർ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

‘ജീൻസും ജുബ്ബയുമിട്ട് സഞ്ചിയുമായി ഒരാൾ, അതൊരു ആത്മാവായിരുന്നു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലെന

നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ടീസർ പുറത്ത് ; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

തിരുവനന്തപുരത്ത് ജയില്‍ സൂപ്രണ്ടിന് തടവുകാരന്റെ മര്‍ദ്ദനം

ഡിജിറ്റൽ പണമിടപാടിന് ഫീസ് ചുമത്താമെന്ന് നിയമം; നിലവിൽ വരില്ല

ഫ്രഷ് കട്ട് ഫാക്ടറി അടച്ചുപൂട്ടാനുള്ള ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.