ന്യൂദൽഹി: കേരളത്തിലെ മഴക്കെടുതി വിലയിരുത്തുന്നതിന് കേന്ദ്ര സംഘം രൂപീകരിച്ചു. രാജ്യത്തെ മഴക്കെടുതി സംബന്ധിച്ച് പാര്‍ലമെന്‍റില്‍ നടന്ന ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു.
സംഘം ഒരാഴ്ചക്കുള്ളില്‍ കേരളത്തിലെത്തി റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ റിപ്പോര്‍ട്ടിനനുസരിച്ച് ധനസഹായം അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ പറഞ്ഞു. മഴക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര മന്ത്രാലയ ജോയിന്‍റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സംഘം രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനാത്തില്‍ ഉചിതമായ ധനസഹായം നല്‍കുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: