ചെംസ്ഫോര്‍ഡ്: ഇംഗ്ലണ്ടിലെ പിച്ചിനെക്കുറിച്ചോ സാഹചര്യങ്ങളെക്കുറിച്ചോ ഒരിക്കലും പരാതി പറയില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രി. അഞ്ചു മത്സരങ്ങളുടെ ഫലമെന്തായലും പിച്ചിനെക്കുറിച്ച് നിലവിലെ ടീം പരാതിപ്പെടില്ലെന്ന് രവി ശാസ്ത്രി പറഞ്ഞു.
എസെക്സ് കൗണ്ടിക്കെതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തിനൊരുക്കിയ പിച്ചിലും ഔട്ട് ഫീല്‍ഡിലും ഇന്ത്യന്‍ ടീം മാനേജ്മെന്റ് അസന്തുഷ്ടി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പിച്ചിനെ സംബന്ധിച്ച് പരാതി പറയില്ലെന്ന് രവി ശാസ്ത്രി പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. നിങ്ങളുടെ രാജ്യത്ത് ഒരുക്കിയ പിച്ചിനെ സംബന്ധിച്ച് ഞാനൊന്നും ചോദിക്കില്ല. അതുപോലെ ഞങ്ങളുടെ രാജ്യത്തും നിങ്ങള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തരുതെന്ന് ശാസ്ത്രി പറഞ്ഞു.
നിലവിലെ ടീം പിച്ചിനെക്കുറിച്ച് പരാതിപ്പെടില്ല. ഞങ്ങളുടെ ലക്ഷ്യം ഇംഗ്ലണ്ടിനെ തോല്പ്പിക്കുയയെന്നതാണ്. കാലാവസ്ഥയുമായി ബന്ധപ്പെട്ടാണ് നാല് ദിവസത്തെ പരിശീലന മത്സരം മൂന്ന് ദിവസമാക്കി ചുരുക്കിയത്. ബിര്‍മിങ്ഹാമില്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ശക്തമായ തയ്യാറെടുപ്പിനൊരുങ്ങുകയാ്ണ് ഇന്ത്യന്‍ ടീം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: