തിരുവനന്തപുരം: കേരള പോലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി തിരഞ്ഞെടുപ്പിൽ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവർ വിജയിച്ചത് കേന്ദ്ര ഇൻറലിജൻസ് അന്വേഷിക്കുന്നു. വിജയിച്ചവരെല്ലാം ഇടതുപാനലിലുള്ളവരാണ്. അതിൽ സുപ്രധാനസ്ഥാനങ്ങളിലേക്ക് ജയിച്ചവർ പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരും. ഇവരുടെ പശ്ചാത്തലവും ജയിക്കാനിടയായ സാഹചര്യവുമാണ് കേന്ദ്ര രഹസ്യാന്വേഷണവിഭാഗം അന്വേഷിക്കുന്നത്. കേരള പോലീസിൽ പച്ചവെളിച്ചം, പച്ചവെളിച്ചം-2 തുടങ്ങിയ വാട്‌സാപ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനം സംശയാസ്പദമാണ്.
ആഭ്യന്തരവകുപ്പ് കയ്യാളുന്ന സിപിഎമ്മിൽ തീവ്രവാദ ബന്ധമുള്ളവർ ധാരാളം നുഴഞ്ഞു കയറിയതായി സ്ഥിരീകരിച്ചിരുന്നു. ഇത് പോലീസ് അസോസിയേഷൻ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിട്ടുണ്ട്. ജില്ലയിലെ രണ്ടു പ്രമുഖ സിപിഎം നേതാക്കളുടെ ഇടപെടൽ ജില്ലാകമ്മിറ്റി തിരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്.
ഇതിൽ പ്രത്യേക സമുദായത്തിൽപ്പെട്ട നേതാവ് പിന്തുണച്ച, അസോസിയേഷൻ സംസ്ഥാനകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥന്റെ പാനലിലുള്ളവർക്കാണ് ജില്ലാ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ ടിക്കറ്റ് ലഭിച്ചത്. ഭാര്യ ജനപ്രതിനിധിയായിരിക്കുന്ന ഈ നേതാവിന് എല്ലാ സംരക്ഷണവും നൽകുന്നത് പാലോട് സ്വദേശിയായ സിപിഎം ജില്ലാനേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: