Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘ആറാട്ടിന്’ മെല്‍ബണ്‍ എഴുന്നള്ളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:31 am IST
in Sports

കൊച്ചി: രാജ്യത്ത് ഇതാദ്യമായി അരങ്ങേറിയ ലാ ലിഗ വേള്‍ഡ് ലീഗിലേക്ക് മെല്‍ബണില്‍ നിന്ന് സിറ്റി എഫ്‌സി എഴുന്നള്ളിയെത്തിയത് ബ്ലാസ്റ്റേഴ്‌സിനെ ഗോളില്‍ ആറാടിക്കാന്‍. 

ലാ ലിഗ വേള്‍ഡ് ലീഗിലെ ആദ്യ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് ദയനീയ തോല്‍വി. കളിയുടെ സമസ്ത േഖലകളിലും ദയനീയ പ്രകടനം നടത്തിയ ബ്ലാസ്‌റ്റേഴ്‌സ് മറുപടിയില്ലാത്ത അരഡസന്‍ ഗോളുകള്‍ക്കാണ് മെല്‍ബണ്‍ സിറ്റി എഫ്‌സിയോട് തകര്‍ന്നത്. മെല്‍ബണ്‍ സിറ്റിക്കായി മക്ഗ്രീ രണ്ടും ഡാരിയോ വിഡോസിച്ച്,  ലച്ച്‌ലന്‍ വേല്‍സ്, റാമി നജാറിനെ, ബ്രൂണോ ഫൊര്‍ണറോളി എന്നിവര്‍ ഓരോ ഗോളും നേടി.

ഐഎസ്എല്‍ മത്സരങ്ങള്‍ക്ക് നിറഞ്ഞു കവിഞ്ഞ സ്‌റ്റേഡിയമായിരുന്നെങ്കില്‍ പ്രീ സീസണ്‍ ടൂര്‍ണമെന്റിനോട് ആരാധകര്‍ ഏറെ ആവേശം കാണിച്ചില്ല. സ്‌റ്റേഡിയത്തിന്റെ പകുതിയോളം ഭാഗവും ഒഴിഞ്ഞു കിടക്കുകയായിരുന്നു.

അഞ്ചു വിദേശ താരങ്ങളുമായാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ പ്രീ സീസണ്‍ ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിനിറങ്ങിയത്. അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍ വല കാത്ത ധീരജ് സിംഗ് ബ്ലാസ്‌റ്റേഴ്‌സ് പോസ്റ്റിന് മുന്നില്‍ നിലയുറപ്പിച്ചു. സന്ദേശ് ജിങ്കന്‍, ലാകിച് പെസിച്, സിറില്‍ കാലി, അനസ് എടത്തൊടിക എന്നിവരായിരുന്നു പ്രതിരോത്തില്‍. അനസും സിറിലും സെന്റര്‍ ബാക്കായപ്പോള്‍ ജിങ്കന്‍ റൈറ്റ് ബാക്ക് പൊസിഷനില്‍ ഇറങ്ങി. കിസിറ്റോ, പ്രശാന്ത്, ദംഗല്‍, നര്‍സാരി എന്നിവരായിരുന്നു മധ്യനിരയില്‍. പ്രതീക്ഷിച്ചത് പോലെ  വിദേശ താരങ്ങളായ സ്‌റ്റൊനോവിചും പൊപ്‌ലാനിച്ചും ആക്രമണത്തിന് നേതൃത്വം നല്‍കി. ഡീന്‍ ബൗസാനിസിന് ഗോള്‍ കീപ്പിങ് ചുമതല നല്‍കി മൈക്കല്‍ ഹാലരന്‍, ഡാരിയോ വിദോസിച്ച് എന്നിവരെ മുന്നേറ്റനിരയില്‍ അണിനിരത്തിയുമാണ് മെല്‍ബണ്‍ കളിച്ചത്. പ്രതിരോധത്തില്‍ നഥാനിയേല്‍ അറ്റ്കിന്‍സണ്‍, ബാര്‍ട്ട് ഷെന്‍കെവെല്‍ഡ്, സ്‌കോട്ട് ജാമിയെസണും ലൂക്ക് ബ്രാറ്റന്‍, ഒസാമ മാലിക്, റിലി മക്ഗ്രീ, ആന്റണി കാസിറെസ്, ലച്ച്‌ലന്‍ വേല്‍സ് എന്നിവര്‍ മധ്യനിരയിലുമിറങ്ങി.

3-5-2 ശൈലിയില്‍ ഇറങ്ങിയ മെല്‍ബണ്‍ സിറ്റി കളിയുടെ സമസ്ത മേഖലകളിലും ആധിപത്യം പുര്‍ത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത് പ്രതിരോധത്തിലെ പിഴവുകള്‍. എന്നാല്‍ ഗോള്‍കീപ്പര്‍ ധീരജ് സിങ്ങിന്റെ മികച്ച പ്രകടനം തുടക്കത്തില്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഗോളില്‍ നിന്ന് രക്ഷിച്ചു.

തുടക്കം മുതല്‍ ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിലേക്ക്  ഇരച്ചുകയറിയ മെല്‍ബണ്‍ സിറ്റിക്ക് പക്ഷേ ഗോള്‍ കണ്ടെത്താന്‍ 30-ാം മിനിറ്റുവരെ കാത്തിരിക്കേണ്ടിവന്നു. അറ്റ്കിന്‍സണ്‍ മൂന്ന് പ്രതിരോധനിരക്കാരെ കബളിപ്പിച്ചശേഷം പന്ത് ലൂക്ക് ബ്രാട്ടന് ചിപ്പ് ചെയ്തു നല്‍കി. പന്ത് കിട്ടിയ ബ്രാട്ടന്‍ ബോക്‌സിനുള്ളിലേക്ക് ലോബ് ചെയ്ത പന്ത് ഡാരിയോ വിഡോസിച്ച് നല്ലൊരു ഹെഡ്ഡറിലുടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ ധീരജ് സിങ്ങിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 

മൂന്നു മിനിറ്റിനുശേഷം മെല്‍ബണ്‍ സിറ്റി ലീഡ് ഉയര്‍ത്തി. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മക്ഗ്രീ പായിച്ച ഇടംകാലന്‍ ഷോട്ട് ധീരജ് സിങ്ങിനെ മറികടന്ന് വലയില്‍ കയറുകയായിരുന്നു. 41-ാം മിനിറ്റില്‍ മെല്‍ബണ്‍ വീണ്ടും ലീഡ് ഉയര്‍ത്തിയെന്നു തോന്നിച്ചെങ്കിലും ധീരജ് സിങ്ങിന്റെ ഉജ്ജ്വല പ്രകടനം ബ്ലാസ്‌റ്റേഴ്‌സിനെ തുണച്ചു. ബോക്‌സിന് പുറത്തുനിന്ന് ഹാലരന്‍ പായിച്ച ഷോട്ട് മുഴുനീളെ പറന്നാണ് ധീരജ് കുത്തിയകറ്റിയത്. ഇതോടെ ആദ്യ പകുതിയില്‍ മെല്‍ബണ്‍ സിറ്റി 2-0ന് മുന്നില്‍.

രണ്ടാം പകുതി തുടങ്ങി മൂന്ന് മിനിറ്റ് തികയുന്നതിന് മുന്‍പേ മെല്‍ബണ്‍ മൂന്നാം ഗോളും നേടി. പ്രതിരോധത്തില്‍ വന്ന പിഴവില്‍ നിന്ന് ലച്ച്‌ലന്‍ വേല്‍സ് പായിച്ച ഷോട്ടാണ് ധീരജ് സിങ്ങിനെ മറികടന്ന് വലയിലെത്തിയത്. 56-ാം മിനിറ്റില്‍ നാലാം ഗോളും ബ്ലാസ്‌റ്റേഴ്‌സ് വഴങ്ങി. 

ബോക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് മക്ഗ്രീ പായിച്ച ഇടംകാലന്‍ ഷോട്ടാണ് ധീരജ് സിങ്ങിന്റെ കാലുകള്‍ക്കിടയിലൂടെ വലയിലെത്തിയത് (4-0). 73-ാം മിനിറ്റില്‍ ലഭിച്ച സുവര്‍ണാവസരം ബ്ലാസ്‌റ്റേഴ്‌സിന്റെ ലോകന്‍ മെയ്‌തേയി തുലച്ചു. 75-ാം മിനിറ്റില്‍ മെല്‍ബണ്‍സിറ്റി നജാറിനെയിലൂടെ അഞ്ചാം ഗോളും നാല് മിനിറ്റിനുശേഷം ബ്രൂണോയിലൂടെ ആറാം ഗോളും നേടി. ഇടയ്‌ക്ക് ബ്ലാസ്‌റ്റേഴ്‌സ് ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആശ്വാസഗോള്‍ നേടാന്‍ കഴിഞ്ഞില്ല. തുടര്‍ന്നും നിരവധി അവസരങ്ങള്‍ മെല്‍ബണ്‍ സിറ്റി താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ധീരജ് സിങ്ങിന്റെ മികച്ച പ്രകടനവും ലക്ഷ്യം പിഴച്ചതും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി നാല് ഗോളില്‍ ഒതുങ്ങി.

വെള്ളിയാഴ്ച നടക്കുന്ന മത്സരത്തില്‍ മെല്‍ബണ്‍ സിറ്റി സ്പാനിഷ് ക്ലബ് ജിറോണ എഫ്‌സിയുമായി ഏറ്റുമുട്ടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ
Football

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ആര്‍. നാസര്‍, യു. പ്രതിഭ
Kerala

യു. പ്രതിഭയെ രൂക്ഷമായി വിമര്‍ശിച്ച് ജില്ലാ സെക്രട്ടറി കനത്ത പരാജയം; ആലപ്പുഴ സിപിഎമ്മില്‍ പൊട്ടിത്തെറി

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍
India

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

World

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷന്റെ ബാറ്റിങ്‌

പഞ്ചാബിന് തുടര്‍ച്ചയായ മൂന്നാം തോൽവി സമ്മാനിച്ച് സൺറൈസേഴ്സ്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.