Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രവീന്ദ്രന്‍ ഹാജരായത് വിവാദമായി; ജില്ലാ ജഡ്ജി നിയമന ക്രമക്കേട്; കേസ് അടിയന്തരമായി പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:23 am IST
in India

ന്യൂദല്‍ഹി: കേരള ഹൈക്കോടതിയുടെ  ജില്ലാ ജഡ്ജി നിയമന പരീക്ഷയിലെ ക്രമക്കേട് സംബന്ധിച്ച കേസ് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് അടിയന്തരമായി  പരിഗണിക്കും. ഇനിയുള്ള നിയമനം ഈ കേസിന്റെ അന്തിമവിധിക്ക് വിധേയമായിരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റീസ് ഖാന്‍ വില്‍ക്കര്‍, ജസ്റ്റീസ്  വൈ ബി ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. അഞ്ചംഗ ഭരണഘടനാ ബഞ്ച് ആഗസ്റ്റ് മൂന്നിന് കേസ്  പരിഗണിക്കും.  അതിനിടെ ജഡ്ജി പദവിയില്‍ നിന്ന് രണ്ടുമാസം മുന്‍പ് വിരമിച്ച പി എന്‍ രവീന്ദ്രന്‍ ഹൈക്കോടതിക്ക് വേണ്ടി ഹാജരായത് വിവാദമായി. വിവാദ നിയമനം നടത്തിയ അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റിയില്‍ അംഗമായിരുന്ന അദ്ദേഹം കേസ് വാദിക്കുന്നതിന്റെ ഔചിത്യമാണ് വിമര്‍ശിക്കപ്പെടുന്നത്. 

സുപ്രീംകോടതി വിധിയും സംവരണ തത്വങ്ങളും അവഗണിച്ചു നടത്തിയനിയമനത്തിനെതിരെ പരീക്ഷ എഴുതിയ 10 പേരാണ് സുപ്രീം കോടതിയെ സമീപിച്ചത്. എഴുത്തുപരീക്ഷയില്‍   കൂടുതല്‍ മാര്‍ക്ക് വാങ്ങിയ തങ്ങളെ വൈവാവോസി പരീക്ഷയില്‍ കൃത്രിമം കാട്ടി പുറത്താക്കി എന്നതായിരുന്നു വാദം.

 2015ലാണ് അഭിഭാഷകരില്‍നിന്ന് ജില്ലാജഡ്ജിമാരെ നേരിട്ട് നിയമിക്കാനുള്ള അപേക്ഷ ഹൈക്കോടതി ക്ഷണിച്ചത്. 469 പേര്‍ പരീക്ഷ എഴുതി. 300 മാര്‍ക്കിന്റെ എഴുത്തുപരീക്ഷയും 50 മാര്‍ക്കിന്റെ വൈവയും. എഴുത്തുപരീക്ഷയില്‍ 150 മാര്‍ക്ക് കിട്ടുന്നവര്‍ക്കായിരുന്നു വൈവയ്‌ക്ക് അര്‍ഹത. രണ്ടു മാര്‍ക്കും കൂട്ടികിട്ടുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടത്. എന്നാല്‍  വൈവ മാത്രം അടിസ്ഥാനമാക്കി നിയമനം നടത്തി.  എഴുത്തു പരീക്ഷയില്‍ 150ല്‍ കുറവ്  മാര്‍ക്ക് കിട്ടിയവര്‍ക്ക് പോലും നിയമനം ലഭിച്ചു.   ആദ്യ  ആറു  റാങ്കുകാരില്‍ അഞ്ചുപേരും പുറത്തായി. സംവരണം അട്ടിമറിച്ചു. രണ്ട് മുസ്ലിം, രണ്ട് പട്ടിക ജാതി, മൂന്ന് ഈഴവ ഉള്‍പ്പെടെ 10 പേരുടെ അവസരമാണ്  നഷ്ടമായത്.  വൈവയ്‌ക്ക് കട്ട് ഓഫ് മാര്‍ക്ക് പാടില്ലെന്ന സുപ്രീംകോടതി വിധി മറികടന്നായിരുന്നു ഹൈക്കോടതിയുടെ നടപടി.

 കേസ് നിലനില്‍ക്കുമ്പോള്‍ ഹൈക്കോടതി പുതിയ നിയമന നടപടികള്‍ ആരംഭിച്ചു. ഇതു തടയണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹര്‍ജിയിലാണ് മൂന്നംഗ ബെഞ്ചിന്റെ പുതിയ ഉത്തരവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)
India

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

പുതിയ വാര്‍ത്തകള്‍

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

അപ്പർ അസമിൽ ‘മോദി മാജിക് ‘ ! തേയിലത്തോട്ട തൊഴിലാളികളുടെ കണ്ണീരൊപ്പിയത് ബിജെപിക്ക് നേട്ടമായി ; ശിഥിലമായി ‘ ഗ്രാൻഡ് ഓൾഡ് പാർട്ടി’ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.