Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘ദേശീയതയുടെ ആത്മാവ് തൊട്ടറിഞ്ഞവര്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2018, 01:18 am IST
inVicharam

ഇന്ത്യന്‍ സ്വാതന്ത്രസമര ചരിത്രത്തിലെ ശ്രേഷ്ഠരായ രണ്ട് വ്യക്തിത്വങ്ങളുടെ ജന്മദിനമായിരുന്നു ജൂലൈ 23ന് കടന്നു പോയത്. ബാലഗംഗാധര തിലകന്റേയും ചന്ദ്രശേഖര്‍ ആസാദിന്റേയും. അവരുടെ പാവന സ്മരണയ്‌ക്ക് മുന്നില്‍ ശിരസ്സ് നമിക്കേണ്ടത് നമ്മുടെ കടമയാണ്. ഈ മാതൃരാജ്യത്തിന്റെ മഹാന്മാരായ ആ പുത്രന്മാരോട് നാം കടപ്പെട്ടിരിക്കുന്നു. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെ ചരിത്ര താളുകളില്‍ ആദ്യമാണ് അവരുടെ സ്ഥാനം. ബാലഗംഗാധര തിലകന്റെയും ചന്ദ്രശേഖര്‍ ആസാദിന്റെയും അതിഗംഭീരമായ ഔന്നത്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുക മാത്രമല്ല നാം ചെയ്തത്. ഒരു നവ ഭാരതം കെട്ടിപ്പടുക്കുന്നതിന് അവരെ മാതൃകയാക്കുകയും അനുകരിക്കുകയും ചെയ്യുന്നു.

ഭാരതീയരുടെ ദേശീയ ബോധത്തെ തന്റെ കര്‍മ്മത്തിലൂടെയും പ്രസംഗത്തിലൂടെയും ലേഖനങ്ങളിലൂടെയും ഉണര്‍ത്തുകയായിരുന്നു ബാലഗംഗാധര തിലക്. കൊളോണിയല്‍ ശക്തികള്‍ നമ്മെ കീഴ്‌പ്പെടുത്താന്‍ പ്രധാന കാരണം നമ്മുടെ സ്വദേശാഭിമാനത്തിന്റേയും ഐക്യത്തിന്റേയും അഭാവം ആണെന്ന് അദ്ദേഹം വിശ്വസിച്ചു. 

നമ്മുടെ സ്വാതന്ത്ര്യസമര കാലത്തേക്ക് ഒന്ന് തിരിഞ്ഞുനോക്കിയാല്‍ നിരവധി ഐതിഹാസിക ചരിത്രപുരുഷന്മാരെ ദര്‍ശിക്കാം. വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ഉള്ള അവര്‍ എങ്ങനെയാണ് സ്വാതന്ത്ര്യം കൈവരിച്ചതെന്നും കാണാം. രാജ്യത്തോടുള്ള അചഞ്ചലമായ പ്രതിബന്ധത അവര്‍ക്കെല്ലാം പൊതുവായുണ്ടായിരുന്നു, പലവിധ അഭിപ്രായങ്ങള്‍ക്കിടയിലും രാജ്യത്തെ കുറിച്ചുള്ള സ്വത്വ ബോധവും രാജ്യസ്‌നേഹവും ആത്മവിശ്വാസവും രൂപപ്പെടുത്തുന്നതില്‍ അവര്‍ ആവേശം കൊണ്ടു. രാജ്യം സ്വതന്ത്രയായതിന് പിന്നില്‍ ആ ചേതനയുണ്ട്. അത് തന്നെയാണ് രാജ്യത്തിന്റെ സുസ്ഥിരമായ പുരോഗതിയ്‌ക്കും അത്യന്താപേക്ഷിതം. 

ഇന്ന് രാജ്യത്തിന്റെ ജനസംഖ്യയില്‍ കൂടുതലും യുവാക്കളാണ്. അവരെ നിര്‍ഭയനായ വിപ്ലവകാരി ആസാദിനെപ്പോലെയും, രാജ്യത്തോട് അഭിനിവേശവും പ്രതിജ്ഞാബദ്ധതയും പുലര്‍ത്തിയ ദേശാഭിമാനി തിലകനെപ്പോലെയും പരുവപ്പെടുത്തേണ്ടതുണ്ട്. നമ്മുടെ രാജ്യം വിവിധ തുറകളില്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുക്കുന്നതിന് അത് അത്യാവശ്യവുമാണ്. 

ഇവിടുത്തെ ജനതയ്‌ക്ക് മികച്ച വിദ്യാഭ്യാസം നല്‍കാന്‍, എല്ലാ പൗരന്മാര്‍ക്കും ആരോഗ്യ പരിചരണം നല്‍കാന്‍, കര്‍ഷകരുടെ ദുരിതം ഒഴിവാക്കാന്‍, നഗരപ്രദേശങ്ങളിലെ ചേരിനിവാസികളുടെ കണ്ണീരൊപ്പാന്‍, എല്ലായിടത്തും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍, ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിലുള്ള എല്ലാത്തരം വിവേചനങ്ങളും അവസാനിപ്പാക്കാന്‍ യുവാക്കളെ പ്രാപ്തരാക്കേണ്ടതുണ്ട്. ദശലക്ഷക്കണക്കിന് ധീരന്മാരുടെ നിസ്വാര്‍ത്ഥ പങ്കാളിത്തം നിറഞ്ഞതായിരുന്നു സ്വാതന്ത്ര സമര പോരാട്ടങ്ങള്‍. അതിനെല്ലാം നേതൃത്വം നല്‍കിയത്് ആസാദിനേയും തിലകനേയും പോലുള്ളവരാണ്.

അജയ്യമായ ധീരതയുടെ പ്രതീകമാണ് ആസാദ്. തന്റെ കൗമാരത്തില്‍ തന്നെ അദ്ദേഹം സ്വാതന്ത്ര സമരത്തില്‍ ആകൃഷ്ടനായി. നിരവധി കുട്ടികള്‍ക്കൊപ്പം ആസാദും അറസ്റ്റു ചെയ്യപ്പെട്ടു. ബനാറസിലെ മജിസ്‌ട്രേറ്റിന് മുന്നില്‍ അദ്ദേഹം നിര്‍ഭയത്വത്തെടെ സംസാരിച്ചു. തന്റെ പേര് ആസാദ് എന്നാണെന്നും പിതാവിന്റെ പേര് സ്വാതന്ത്ര്യം എന്നാണെന്നും സധൈര്യം പ്രസ്താവിച്ചു. ആ അഭിസംഭോധന ആസാദിനെ കാരാഗ്രഹത്തിലും എത്തിച്ചു. ചാട്ടവാറുകൊണ്ടുള്ള പ്രഹരവും അദ്ദേഹത്തിന് ഏല്‍ക്കേണ്ടി വന്നു. 

മാതൃരാജ്യത്തെ അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്നത് മാത്രമായിരുന്നു ആസാദിന്റെ ഏക ലക്ഷ്യം. നിര്‍ദ്ധന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ സ്വാതന്ത്ര്യത്തിനപ്പുറം മറ്റൊന്നിനോടും അദ്ദേഹം ബന്ധിക്കപ്പെട്ടില്ല. ഒരു വിപ്ലവകാരിയുടേതായ ഹൃദയത്തോടും ചിട്ടയോടെയുള്ള ജീവിതവുമായിരുന്നു ആസാദ് നയിച്ചിരുന്നത്. ജീവിതാന്ത്യം വരെ തന്റെ മൂല്യങ്ങളും തത്വബോധവും അചഞ്ചലമായ സത്യസന്ധതയും അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചു.

‘’സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്. അത് ഞാന്‍ നേടുക തന്നെ ചെയ്യും’ എന്നത് ബാലഗംഗാധര തിലകന്റെ പ്രസിദ്ധമായ മുദ്രാവാക്യമാണ്. പണ്ഡിതനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായിരുന്നു തിലക്. ശൈശവ വിവാഹത്തിനും സ്ത്രീധന സമ്പ്രദായത്തിനും എതിരെ അദ്ദേഹം ശബ്ദമുയര്‍ത്തി. സ്വദേശി ഉത്പന്നങ്ങള്‍ മാത്രം ഉപയോഗിക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ഗണേശോത്സവം പോലുള്ള ആഘോഷങ്ങള്‍ രാഷ്‌ട്രീയ ബോധവത്കരണത്തിനുള്ള അവസരങ്ങളായി വിനിയോഗിച്ചു. 

സ്വാതന്ത്ര്യ പ്രാപ്തിക്ക് ശേഷം 70 വര്‍ഷം പിന്നിടുന്നു. നിരവധി പ്രശ്‌നങ്ങളാണ് രാജ്യം നേരിടുന്നത് എന്നതൊരു വസ്തുതയാണ്. ദാരിദ്ര്യം, നിരക്ഷരത, കുടിവെള്ള ക്ഷാമം, വൈദ്യുതീകരണത്തിന്റെയും വേണ്ടത്ര പാര്‍പ്പിട സൗകര്യത്തിന്റെയും അഭാവം, ലിംഗവിവേചനം, ഇതെല്ലാം രാജ്യപുരോഗതിയ്‌ക്ക് തടസ്സമാണ്. 

ഇതെല്ലാം ഇന്നത്തെ ജീവിത ചുറ്റുപാടുകളില്‍ വിരോധാഭാസങ്ങളാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെ അഭിവൃദ്ധി നമ്മുടെ ജീവിതത്തെ തന്നെ പരിവര്‍ത്തനപ്പെടുത്തിയിരിക്കുന്നു. ലോകം എന്നത് ഒരു ആഗോള ഗ്രാമമായി ചുരുങ്ങി. 

ജാതീയതയുടേയും വര്‍ഗ്ഗീയതയുടേയും സ്വജനപക്ഷപാതത്തിന്റെയും മതമൗലികവാദത്തിന്റെയും മതിലുകളാല്‍ ഇന്ന് രാജ്യത്തെ ജനങ്ങള്‍ വിഭജിക്കപ്പെട്ടിരിക്കുന്നു. അഴിമതിയും ഭീകരവാദവുമാണ് രാജ്യ പുരോഗതിയുടെ പ്രധാന ശത്രുക്കള്‍. കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടയില്‍ രാജ്യം വേണ്ടത്ര പുരോഗതി കൈവരിച്ചിട്ടില്ല എന്ന കാര്യത്തില്‍ ആര്‍ക്കും രണ്ട് അഭിപ്രായം ഉണ്ടാകാന്‍ തരമില്ല. ഇത് ആരുടേയും തെറ്റുകൊണ്ടല്ല. 

സാമൂഹികവും മതപരവുമായ അഭിപ്രായവ്യത്യാസങ്ങള്‍ രാജ്യത്തെ വിഭിന്നമാക്കാന്‍ അനുവദിക്കരുത്. അതാണ് നമ്മുടെ ശത്രുക്കളുടെ ആവശ്യം. മതവും ജാതിയും ഒന്നും പരിഗണിക്കാതെ രാജ്യത്തെ ജനങ്ങള്‍ അത്തരം അപകടകരമായ പ്രവണതയ്‌ക്കെതിരെ ഒന്നിക്കണം. ഇനിയും ഉദാസീനരായ കാഴ്ചക്കാരെപ്പോലെ നില്‍ക്കാന്‍ നമുക്കാവില്ല. ഒരു നവഭാരതം സൃഷ്ടിക്കാന്‍ നമ്മുടെ യുവാക്കളോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. 

ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. വരുന്ന 15-20 വര്‍ഷത്തിനുള്ളില്‍ ശക്തമായ സാമ്പത്തിക സ്ഥിതി കൈവരിക്കാനും വികസിത രാഷ്‌ട്രമാകുവാനും ഇന്ത്യയ്‌ക്ക് സാധിക്കും. അതിനായി ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, നിരക്ഷരത, കാര്‍ഷിക മേഖലയ്‌ക്ക് ഊന്നല്‍, വിദ്യാഭ്യാസ, ആരോഗ്യ, വ്യവസായ മേഖലകളിലെ പുരോഗതി എന്നിവയിലൂടെ ഈ നേട്ടം കൈവരിക്കാന്‍ കൂട്ടായ പരിശ്രമം വേണം.  ഇതിനായി ബാലഗംഗാധര തിലകനേയും ചന്ദ്രശേഖര്‍ ആസാദിനേയും പോലുള്ള മഹത് വ്യക്തികളുടെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളേണ്ടത് അനിവാര്യമാണ്. 

അടിമത്തത്തിന്റെ ചങ്ങല പൊട്ടിച്ചെറിയുന്നതിനായി അവരില്‍ നിന്നും ചിന്തിയ രക്തവും വിയര്‍പ്പും എത്രത്തോളം എന്ന് വിസ്മരിച്ചാല്‍ ചരിത്രം നമുക്ക് മാപ്പുനല്‍കില്ല. അവര്‍ ജീവത്യാഗം ചെയ്തതുകൊണ്ടാണ് സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രാണവായു നാം ശ്വസിക്കുന്നത്. ആ ധീര നേതാക്കള്‍ക്ക് ഇന്ത്യയെക്കുറിച്ചുണ്ടായിരുന്ന ദര്‍ശനം നമ്മുടെ ഉള്ളിലും നിറയ്‌ക്കുക എന്നത് ഓരോരുത്തരുടേയും ധാര്‍മ്മിക ഉത്തരവാദിത്തം കൂടിയാണ്. സ്വരാജ്യം എന്നത് നമ്മുടെ ജന്മാവകാശമാണ്. സുരാജ്യത്തിലേക്ക് പ്രയാണം ചെയ്യുക എന്നത് മൗലികാവകാശവും. അതുതന്നെയാണ് നമ്മുടെ സ്വാതന്ത്ര സമര പോരാളികള്‍ക്കുള്ള ശരിയായ പ്രണാമവും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.