കണ്ണൂര്‍: ഉത്തരകേരള കവിതാ സാഹിത്യവേദി മഹാകവി കുഞ്ചന്‍ നമ്പ്യാര്‍, പി.കുഞ്ഞിരാമന്‍ നായര്‍, വൈലോപ്പിള്ളി ശ്രീധര മേനോന്‍, ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ എന്നിവരുടെ സ്മാരക പ്രഭാഷണങ്ങളും ഫലക സമര്‍പ്പണവും കണ്ണൂര്‍ വീറ്റ്ഹൗസ് ഹാളില്‍ നടന്നു. ബാലന്‍ കെ.നമ്പ്യാര്‍, കെ.മൂസക്കുട്ടി എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. കവിയൂര്‍ രാഘവന്‍ അധ്യക്ഷതവഹിച്ചു. ഡോ.കൂമുള്ളി ശിവരാമന്‍ പ്രഭാഷണം നടത്തി. പി.കെ.രവീന്ദ്രന്‍, വി.കെ.ഭാസ്‌കരന്‍ മാസ്റ്റര്‍, ശേഖര്‍ജി, സൗമി മട്ടന്നൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















