കോയമ്പത്തൂര്‍: രണ്ടാമത് ഇന്റര്‍നാഷണല്‍ കപ്പ് ഓഫ് ജോയ് ടൂര്‍ണമെന്റില്‍ ഗോകുലം കേരള എഫ്സിയുടെ അണ്ടര്‍-13 ടീം ജേതാക്കളായി. ഫൈനലില്‍ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ബെംഗളൂരു എഫ്സിയെ തോല്‍പ്പിച്ചു. ഹാവോകിപ്പിന്റെ ഹാട്രിക്കാണ് ഗോകുലത്തിന് വിജയമൊരുക്കിയത്.
ടൂര്‍ണമെന്റില്‍ ഗോകുലം മൊത്തം 45 ഗോളുകള്‍ നേടി. ഇതില്‍ 23ഉം ഹാവോകിപ്പിന്റെ വകയായിരുന്നു. അഞ്ചു ഗോളുകളാണ് അവര്‍ വഴങ്ങിയത്.
















