കൊച്ചി: മീശ നോവല്‍ വിവാദത്തിനൊടുവില്‍ നോവല്‍ പിന്‍വലിച്ചതിനോട് പ്രതികരിച്ച സിപിഎം നേതാവ് എം.എ. ബോബിക്കും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും തിരിച്ചടി. പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. എന്നല്ല, സംഭവത്തില്‍ പ്രതികരിച്ച അലി അക്ബറിന് വന്‍ പിന്തുണ കിട്ടുകയും ചെയ്തു.
സാമൂഹ്യ മാധ്യമത്തില്‍ എഴുത്തുകള്‍ക്കുള്ള പിന്തുണയും പ്രതികരണവും അനുയായികളുടെയും അനുഭാവികളുടെയും നിലപാടുകള്‍ അനുസരിച്ചിരിക്കും. സിപിഎമ്മിനും കോണ്‍ഗ്രസിനും, പ്രത്യേകിച്ച ഈ നേതാക്കള്‍ക്ക് പിന്തുണയ്‌ക്കാനും പ്രതികരിക്കാനും പ്രത്യേക സൈബര്‍ സംവിധാനംതന്നെയുണ്ട്. എന്നിട്ടും ബേബിക്ക് കിട്ടിയത് 5000 ല്‍ താഴെ ലൈക്ക്. ചെന്നിത്തലയ്‌ക്കാണെങ്കില്‍ പിന്തുണ കിട്ടിയില്ലെന്നു മാത്രമല്ല, വിമര്‍ശകരുടെ പ്രഹരവും കിട്ടി. ഭാര്യയുമൊത്ത് അമ്പലത്തില്‍ നില്‍ക്കുന്ന ചെന്നിത്തലയുടെ ചിത്രമാണ് ചിലര്‍ പ്രതികരണമായി ചേര്‍ത്തത്. പത്രപ്രവര്‍ത്തകന്‍ എം.എസ്. സനില്‍ കുമാര്‍ എഴുതുന്നു:
‘ഇഎംഎസ് വിടവാങ്ങിയപ്പോള്‍ പകരമാര് എന്നൊരു ചോദ്യം പരക്കെ ഉയര്‍ന്നിരുന്നു.അന്ന് മാധ്യമങ്ങള്‍ ഉള്‍പ്പെടെ പലരും ഉയര്‍ത്തിക്കാണിച്ച ഒരു വിഗ്രഹമാണ് എം.എ. ബേബി.സൈദ്ധാന്തിക പ്രതിഭ. പക്ഷേ ഇന്ന് ആ പ്രതിഭയുടെ പതനം വല്ലാത്തതായിപ്പോയി. എസ്. ഹരീഷിനെ പിന്തുണച്ച് പോസ്റ്റിട്ട എം.എ. ബേബിക്ക് സൈബറിടത്തില്‍ എന്തുകൊണ്ട് പിന്തുണ കുറഞ്ഞു? സൈബര്‍ സഖാക്കള്‍ എന്തേ തങ്ങളുടെ സൈദ്ധാന്തിക പ്രതിഭയെ കൂട്ടത്തോടെ പിന്തുണയ്‌ക്കാന്‍ എത്തിയില്ല. എം.എ. ബേബിയുടെ പോസ്റ്റിന് കേവലം 4100 ലൈക്കുകള്‍ മാത്രം ലഭിച്ചപ്പോള്‍ ഈ പോസ്റ്റിന് കീഴെ കമന്റിട്ട (ഹരീഷിനെ എതിര്‍ത്തുകൊണ്ട്) സംവിധായകന്‍ അലി അക്ബറിന് ലഭിച്ചത് 15,000ത്തിലേറെ ലൈക്ക്. മഹാപ്രതിഭ ഇങ്ങനെ സൈബറിടത്തില്‍ വീണുരുണ്ടുപോയത് എന്തുകൊണ്ടാണെന്ന് എത്ര ചിന്തിച്ചിട്ടും എനിക്ക് പിടികിട്ടുന്നില്ല. അതിനുശേഷം ഇപ്പോഴിതാ രമേശ് ചെന്നിത്തല. ചെന്നിത്തലയെക്കുറിച്ച് മുന്‍പൊരിക്കല്‍ ഞാനെഴുതിയിട്ടുണ്ട്. അതുകൊണ്ട് കൂടുതലൊന്നും പറയുന്നില്ല. രമേശ് ചെന്നിത്തലയും ഭാര്യയും അമ്പലത്തില്‍ തൊഴുത് നില്‍ക്കുന്ന പടം പ്രചരിപ്പിച്ചുകൊണ്ടാണ് സംഘികള്‍ പകരം ചോദിക്കുന്നത്. കര്‍മ്മഫലം അല്ലാതെന്താ??’
















