Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോട്ടയത്തെ മഹാപ്രളയം: മരണാസന്നമായ മീനച്ചിലാറിന്റെ മുന്നറിയിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 22, 2018, 07:27 am IST
in Kerala

കോട്ടയം: നാടിനെയും നഗരത്തെയും മുക്കിയ മഹാപ്രളയം അക്ഷരനഗരിയെന്ന് മേനി നടിക്കുന്ന കോട്ടയത്തെ ചിലത് പഠിപ്പിക്കുന്നുണ്ട്. ഈ ദുരന്തം സ്വയം വരുത്തിവച്ചതാണെന്ന് പറഞ്ഞാല്‍ അതിശയോക്തിയില്ല. കാരണം ജില്ലയുടെ ജീവനാഡിയായ മീനച്ചിലാര്‍ അനുദിനം മരിക്കുകയാണ്. അതിന്റെ  തിക്തഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നത്.

മുമ്പ് മീനച്ചിലാറിന്റെ വൃഷ്ടിപ്രദേശങ്ങളിലും മലയോരങ്ങളിലും ഉരുള്‍പൊട്ടിയാല്‍ കോട്ടയത്ത് വെള്ളമെത്താന്‍ നാല് ദിവസമെടുത്തിരുന്നു. മീനച്ചിലാറും സമീപ തോടുകളും പാടങ്ങളും നിറഞ്ഞൊഴുകാന്‍ സമയമെടുക്കുമായിരുന്നു. എന്നാല്‍ വ്യാപക മണ്ണെടുപ്പും കയ്യേറ്റവും മൂലം ആറ് ചുരുങ്ങി. ഇടത്തോടുകള്‍ ഇല്ലാതെയായി. പാടശേഖരങ്ങള്‍ ഓര്‍മകള്‍ മാത്രമായി. ഇതോടെ മഴ പെയ്താല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളം കോട്ടയത്ത് എത്തും. അതാണ് ഈ വെള്ളപ്പൊക്കം കോട്ടയത്തെ ഓര്‍മപ്പെടുത്തുന്നത്. 

മീനച്ചിലാറും കൈവഴികളും വ്യാപകമായ കയ്യേറ്റത്തിനാണ് വിധേയമായിരിക്കുന്നത്. ആറിന്റെ ഇരുകരകളും മത്സരിച്ചാണ് സ്വകാര്യ വ്യക്തികള്‍ കല്ലുകെട്ടി വളച്ചെടുത്തത്. മീനച്ചില്‍ തോട് ഉള്‍പ്പെടെയുള്ള ആറിന്റെ കൈവഴികളുടെയും അവസ്ഥയും വ്യത്യസ്തമല്ല. അനിയന്ത്രിതമായ മണ്ണെടുപ്പും നദീതീരങ്ങളിലെ കെട്ടിട നിര്‍മാണവും മീനച്ചിലാറിന്റെ മരണം വേഗത്തിലാക്കുന്നു. സര്‍ക്കാര്‍ ചെലവില്‍ തല്‍പരകക്ഷികള്‍ സംരക്ഷണ ഭിത്തി കെട്ടി മീനച്ചിലാറിനെ ഡ്രെയിനേജിന് തുല്യമാക്കിയതിന്റെ ദുരന്തമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് മീനച്ചിലാറിനെ സംരക്ഷിക്കാന്‍ രൂപീകരിച്ച ‘മീനച്ചിലാര്‍ പുനര്‍ജനി’യുടെ  സംഘാടകരില്‍ ഒരാളായ പ്രൊഫ. രാജു ഡി. കൃഷ്ണപുരം പറഞ്ഞു.   

മീനച്ചിലാറിന്റെ തീരങ്ങളില്‍ നിന്ന് നെല്‍പ്പാടങ്ങള്‍ അപ്രത്യക്ഷമായതും മറ്റൊരു കാരണമാണ്. മീനച്ചില്‍ തോട്, പൊന്നൊഴുകും തോട് തുടങ്ങിയവയുടെ സമീപത്തായി മുമ്പ് ധാരാളം നെല്‍പ്പാടങ്ങളുണ്ടായിരുന്നു. എന്നാല്‍ അവയെല്ലാം ഓര്‍മ മാത്രമായി. 

ഉരുള്‍പൊട്ടി വരുമ്പോള്‍ ആദ്യം ഇടത്തോടുകളും പാടങ്ങളും നിറഞ്ഞു കവിഞ്ഞ ശേഷമായിരുന്നു പടിഞ്ഞാറന്‍ മേഖലയിലേക്ക് വെള്ളം ഒഴുകിയെത്തിയിരുന്നത്. ഇങ്ങനെ വെള്ളം ഒഴുകിയെത്താന്‍ നാല് ദിവസമെടുക്കും. എന്നാല്‍ ഇടത്തോടുകളും പാടശേഖരങ്ങളും ഇല്ലാതെയായതോടെ മണിക്കൂറുകള്‍ക്കുള്ളിലാണ് പ്രളയം പടിഞ്ഞാറന്‍ മേഖലയെ മുക്കുന്നത്. ഇതിനിടെ നദിയെ വീണ്ടെടുക്കാനെന്ന പേരില്‍ ആരംഭിച്ച പദ്ധതികള്‍ രാഷ്ടീയ തട്ടിപ്പാണെന്നും തെളിഞ്ഞു. 

നദീപുനര്‍സംയോജനമെന്ന പേരില്‍ തുടങ്ങിയ പദ്ധതികള്‍ ഈ പ്രളയത്തില്‍ ഒലിച്ചുപോയി. രാഷ്‌ട്രീയ നേട്ട ത്തിന് വേണ്ടിയും മാധ്യമശ്രദ്ധ നേടുന്നതിനുമായി തട്ടിക്കൂട്ടിയ പദ്ധതികള്‍ ഒരു പ്രയോജനവും ഉണ്ടാക്കിയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

Kerala

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.