Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെട്ടിപ്പിടുത്തം, കണ്ണിറുക്കൽ…അപഹാസ്യനായി രാഹുൽ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 03:18 am IST
in India

ന്യൂദല്‍ഹി: യാതൊരു രേഖകളുമില്ലാതെ വ്യാജ ആരോപണങ്ങളും അബദ്ധ പ്രസ്താവനകളും നിറച്ച് രാഹുല്‍ഗാന്ധിയുടെ പ്രസംഗ നാടകം ലോക്‌സഭയില്‍. പ്രധാനമന്ത്രിയെ നിരവധി തവണ വ്യക്തിപരമായി പരാമര്‍ശിച്ചു നടത്തിയ പ്രസംഗ ശേഷം മോദിയുടെ സമീപത്തെത്തി കെട്ടിപ്പിടിച്ചത് സ്പീക്കറുടെ വിമര്‍ശനത്തിന് കാരണമായി. ലോക്‌സഭയില്‍ ഇത്തരം പെരുമാറ്റങ്ങള്‍ പാടില്ലെന്ന് സ്പീക്കര്‍ രാഹുലിനെ താക്കീത് ചെയ്തു. 

റാഫേല്‍ കരാറിനെതിരെ പറഞ്ഞുകൊണ്ടായിരുന്നു രാഹുലിന്റെ പ്രസംഗം. കരാറില്‍ ദുരൂഹതകളുണ്ടെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ രാജ്യത്തോട് കള്ളം പറഞ്ഞെന്നും രാഹുല്‍ ആരോപിച്ചു. കോടികളുടെ അഴിമതിയാണ് മോദിയും നിര്‍മലാ സീതാരാമനും ചേര്‍ന്ന് നടത്തിയതെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇതോടെ റൂള്‍ 353 പ്രകാരം രാഹുലിനെതിരെ കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ രംഗത്തെത്തി. യാതൊരു തെളിവുകളുമില്ലാതെ ഇത്തരം ആരോപണങ്ങള്‍ സഭയില്‍ ഉന്നയിക്കാന്‍ പാടില്ലെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. രേഖകളോട് കൂടിയ ആരോപണങ്ങള്‍ മാത്രമേ നടത്താവൂ എന്ന് സ്പീക്കര്‍ രാഹുലിന് താക്കീത് നല്‍കി.  

പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് രാഹുലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സ്പീക്കര്‍ അവസരവും നല്‍കി. അന്നത്തെ പ്രതിരോധമന്ത്രി എ.കെ ആന്റണി ഒപ്പിട്ട റാഫേല്‍ കരാറിന്റെ രഹസ്യാത്മകത സംബന്ധിച്ച പകര്‍പ്പുയര്‍ത്തി രാഹുലിന്റെ ആരോപണങ്ങള്‍ നിര്‍മലാ സീതാരാമന്‍ തള്ളിക്കളഞ്ഞു. 2008 ജനുവരി 25ന് ആന്റണിയാണ് കരാറില്‍ ഒപ്പുവച്ചതെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന് മറുപടി ഇല്ലാതായി.

മോദി വിശ്വാസവഞ്ചന കാണിച്ചെന്നും തന്റെ മുഖത്ത് നോക്കാന്‍ പോലും മോദിക്ക് സാധിക്കുന്നില്ലെന്നുമായിരുന്നു രാഹുലിന്റെ മറ്റൊരു പ്രസ്താവന. പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സുകാരും അടക്കം സഭയിലെ എല്ലാ അംഗങ്ങളും രാഹുലിന്റെ വാക്കുകള്‍ കേട്ട് ചിരിച്ചു. പ്രധാനമന്ത്രി ‘ബാര്‍ മേം ഗയാ ഥാ'(പ്രധാനമന്ത്രി ബാറില്‍ പോയി) എന്നതായിരുന്നു രാഹുലിന്റെ അടുത്ത അബദ്ധം. ‘ബാര്‍ ബാര്‍ (വീണ്ടും വീണ്ടും) ഗയാ ഥാ’ എന്നതിന് പകരം നടത്തിയ നാക്കു പിഴയും സഭയില്‍ ചിരിയുയര്‍ത്തി. 

ഏറ്റവും അവസാനമായിരുന്നു മോദിയുടെ അടുത്തെത്തി കെട്ടിപ്പിടിച്ചത്. തുടര്‍ന്ന് മടങ്ങുന്നതിനിടെ മോദി തിരിച്ചു വിളിച്ച് ഹസ്തദാനം നടത്തുകയും ചെയ്തു. എന്നാല്‍ സ്വന്തം കസേരയില്‍ മടങ്ങിയെത്തിയ രാഹുല്‍ അടുത്തിരുന്ന അംഗത്തെ കണ്ണിറുക്കി കാണിച്ചതും അപക്വതയുടെ അടയാളമായി. രാഹുലിന്റെ ഹാസ്യപരിപാടിക്കെതിരെ ബിജെപി അംഗങ്ങള്‍ പ്രതിഷേധിച്ചതോടെയാണ് സ്പീക്കര്‍ രാഹുലിനെ ശാസിച്ചത്. രാഹുല്‍ സഭാ മര്യാദ പാലിച്ചില്ലെന്ന് സുമിത്രാ മഹാജന്‍ കുറ്റപ്പെടുത്തി. കെട്ടിപ്പിടിക്കാനാണെങ്കില്‍ സഭയ്‌ക്ക് പുറത്തിറങ്ങിയ ശേഷം എത്ര വേണമെങ്കിലും ആവാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പരിഹസിച്ചു. അവിശ്വാസ വോട്ടെടുപ്പിന് ശേഷം ഇതുപോലെ കെട്ടിപ്പിടിക്കാന്‍ കോണ്‍ഗ്രസ്സിന് സാധിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

പുതിയ വാര്‍ത്തകള്‍

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.