പിലാത്തറ: ഉത്തരകേരളത്തിലെ പ്രമുഖ ശ്രീരാമസ്വാമി ക്ഷേത്രവും ഉപദേവന്മാരാല് നാലമ്പല ദര്‍ശനപുണ്യം ലഭിക്കുന്നതുമായ ചെറുതാഴം രാഘവപുരം (ഹനുമാരമ്പലം) ക്ഷേത്രത്തില്‍ രാമായണ മാസാചരണം മുന്നോക്കക്ഷേമ കോര്പ്പറേഷന് ഡയറക്ടര്‍ കെ.സി.സോമന് നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ശ്രീരാമ ഹനുമല്‍ സേവാസമിതി പ്രസിഡന്റ് എ.ഡി.നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. സംസ്കൃത സര്‍വകലാശാല പയ്യന്നൂര്‍ കേന്ദ്രം ഡയറക്ടര്‍ ഡോ: ഇ.ശ്രീധരന് മുഖ്യപ്രഭാഷണം നടത്തി. വാരണക്കോട് കൃഷ്ണന് നമ്പൂതിരി, സി.എം.ശ്രീജിത്ത്, ഡോ.എം.പി.ചന്ദ്രന്, കെ.കണ്ണന്, കെ.വി.ഗോകുലാനന്ദന്‍, സി.എന്‍.വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു.
വിളയാങ്കോട് സദാശിവപുരം ശിവക്ഷേത്രത്തില്‍ വി.ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു.എം.സഹദേവന് അധ്യക്ഷത വഹിച്ചു. ടി.ശ്രീധരന് നമ്പ്യാര്‍, വാരണക്കോട് കൃഷ്ണന് നമ്പൂതിരി ,ചന്ദ്രമന കേശവന് നമ്പൂതിരി, സി.സഹദേവന്, കെ.പി.ജനാര്ദ്ദനന് നമ്പ്യാര്‍, സി.മോഹനന്, കെ.ബി.കെ.മാരാര്‍, എം.രജീഷ്, കെ.പി.മുരളീധരന് എന്നിവര്‍ സംസാരിച്ചു.
അറത്തില്‍ ഭദ്രപുരം ക്ഷേത്രത്തില്‍ മേല്‍ശാന്തി കല്ലമ്പള്ളി വിഷ്ണു നമ്പൂതിരി ഉദ്ഘാടനം ചെയ്തു. എം.ഐ.നാരായണന് നമ്പൂതിരി പ്രഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: