മട്ടന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ്‌ചെയ്തു. കൂടാളി സ്വദേശിയായ യുവാവിനെയാണ് മട്ടന്നൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സ്‌കുളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ രണ്ട് വര്‍ഷം മുമ്പാണ് ആദ്യമായി പിഡിപ്പിക്കാന്‍ ശ്രമിച്ചതെന്നും പിന്നീട് വീണ്ടുംശ്രമം നടത്തിയതോടെ സ്‌കൂളില്‍ നടന്ന കൗണ്‍സിലിങ്ങില്‍ അധ്യാപകരുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇയാളെ അറസ്റ്റ്‌ചെയ്തത്. പ്രതിയെ മട്ടന്നൂര്‍ കോടതി റിമാന്റ് ചെയ്തു.
















