പാരീസ്: റഷ്യന്‍ മണ്ണില്‍ ഫ്രഞ്ച് നീലപ്പട നേടിയ സുവര്‍ണ വിജമാഘോഷിക്കാന്‍ പതിനായരിക്കണക്കിന് ആരാധകര്‍ തെരുവിലിറങ്ങി. പാട്ടുപാടിയും നൃത്തം ചവുട്ടിയും കൊടികള്‍ വീശിയും പടക്കം പൊട്ടിച്ചുമൊക്ക അവര്‍ രാജ്യത്തിന്റെ രണ്ടാം ലോകകപ്പ് വിജയം ആഘോഷിച്ചു. രാജ്യത്തുടനീളം ആഘോഷങ്ങള്‍ അരങ്ങേറി.
മോസ്‌ക്കോയില്‍ നടന്ന ഫൈനലില്‍ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് ക്രൊയേഷ്യയെ തകര്‍ത്താണ് ഫ്രാന്‍സ് ഇരുപതു വര്‍ഷത്തിനുശേഷം ലോകകപ്പ് വീണ്ടെടുത്തത്. ഫ്രാന്‍സ് വിജയം പിടിച്ചതോടെ പതിനായിരക്കണക്കിന് ആരാധകര്‍ പാരീസിലെ ചാംപ്‌സ് – എല്‍സീസ് വേദിയിലേക്ക് ഒഴുകിയെത്തി. ദേശീയ നിറങ്ങളായ നീല, വെള്ള, ചുവപ്പ് നിറങ്ങളിലുള്ള പുക ബോംബുകള്‍ പൊട്ടിച്ച് ആഘോഷം വര്‍ണാഭമാക്കി.
ഈ വിജയം ഫ്രഞ്ച് ജനതയ്‌ക്ക് ആത്മ സംതൃപ്തി നല്‍കുന്നതാണ്. ഞങ്ങള്‍ ഒറ്റക്കെട്ടാണ്. ജാതിയുടെയോ മതത്തിന്റെയോ വേര്‍തിരിവില്ലെന്ന് ആരാധകരില്‍ ഒരാള്‍ പറഞ്ഞു. ദേശീയ പതാകയും തലയില്‍ തൊപ്പിയുമായാണ് ആരാധകര്‍ ഘോഷയാത്രയില്‍ അണിനിരന്നത്. ഇരുപത് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിരീടം ലഭിച്ചതില്‍ ഞങ്ങള്‍ സന്തോഷവാന്മാരാണ്. രാജ്യത്തിന് അഭിമാനനിമിഷമാണിത്. ഈവിജയം ഫ്രഞ്ച് ജനതയെ ഒന്നിപ്പിക്കുന്നതാണെന്ന് ആരാധകര്‍ പറഞ്ഞു.
രാത്രിയായതോടെ പാരീസിലെ ഈഫല്‍ ടവറില്‍ ഫ്രാന്‍സ് ലോകകപ്പ് നേടിയ 1998, 2018 വര്‍ഷങ്ങള്‍ മിന്നിമിന്നി തെളിഞ്ഞുകൊണ്ടിരുന്നു. ആഘോഷം പല സ്ഥലങ്ങളിലും അക്രമത്തിന് വഴിവെച്ചു. തെരുവിലൂടെ അടിവെച്ചടിവെച്ച് നീങ്ങിയ ആരാധകരില്‍ ചിലര്‍ കടകളുടെ ജനാലച്ചില്ലുകള്‍ എറിഞ്ഞുടച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.
















