Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആനന്ദ തത്ത്വശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:48 am IST
inSamskriti

ആനന്ദസ്വരൂപനാണു ശ്രീരാമചന്ദ്രന്‍. രാമായണം അദ്ദേഹത്തിന്റ അവതാര ലീലയുടെ ചരിതവുമാകുന്നു. ആനന്ദലബ്ധിയുടെ താത്ത്വികവും പ്രായോഗികവുമായ അനുഭവ തലങ്ങള്‍ അതില്‍ ആദ്യവസാനം അനാവരണം ചെയ്യപ്പെട്ടിരിക്കുന്നു. ആനന്ദമെന്നത് എന്താണ്? അത് എവിടെ കുടികൊള്ളുന്നു? ആനന്ദം ലഭിക്കാനുള്ള മാര്‍ഗമെന്താണ്? അത് വ്യക്തി ജീവിതത്തില്‍ വരുത്തുന്ന അഭികാമ്യമായ മാറ്റങ്ങളെന്തൊക്കെയാണ്? സമൂഹത്തിലും രാഷ്‌ട്ര ജീവിതത്തിലും ലോകമെമ്പാടും ആനന്ദാനുഭവം വരുത്തുന്ന പരിണതികളെന്തൊക്കെ? മാനവരാശി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെ അതെങ്ങനെ പരിഹരിക്കുന്നു? ആനന്ദിയായ മനുഷ്യന്റെയും കുടുംബത്തിന്റെയും ലോകത്തിന്റെയും സ്വരൂപമെന്താണ്? അവര്‍ എങ്ങനെ ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു? ജീവിതത്തെ എങ്ങനെയാണ് അവര്‍ അഭിമുഖീകരിക്കുന്നത്? ആനന്ദ തത്ത്വശാസ്ത്രം പ്രായോഗികമാണോ? മുതലായ ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ സമാധാനം ശ്രീരാമചന്ദ്രന്റെ ജീവിതരേഖയായ രാമായണത്തിലുണ്ട്.

ഈ ലോകത്ത് ആനന്ദം ആഗ്രഹിക്കാത്തവരായി ആരും തന്നെയില്ല. മനുഷ്യര്‍ മാത്രമല്ല; മൃഗങ്ങളും പക്ഷികളും വൃക്ഷലതാദികളുമെല്ലാം ആനന്ദമാഗ്രഹിക്കുന്നു. ആരും തന്നെ ദുഃഖം ഇഷ്ടപ്പെടുന്നുമില്ല. ഉറുമ്പുകള്‍ ഓടി നടക്കുന്ന വഴിയില്‍ ഒരു കനല്‍ക്കട്ട വന്നുപെട്ടാല്‍ അവ ഒഴിഞ്ഞുമാറുന്നത് അതുകൊണ്ടാണ്. ദൂരെനിന്നും ഓടിവരുന്ന വാഹനത്തിന്റെ കമ്പനം അനുഭവപ്പെടുന്ന മാത്രയില്‍ തന്നെ അബദ്ധവശാല്‍ റോഡില്‍വന്നുപെട്ട പുഴു ഇഴഞ്ഞുമാറാന്‍ ശ്രമിക്കുന്നതും വേറൊരു കാരണത്താലല്ല. വളവും വെള്ളവും നല്‍കി വളര്‍ത്തുന്ന കര്‍ഷകന്റെ സാമീപ്യത്തില്‍ സസ്യങ്ങള്‍ ആനന്ദിക്കുന്നതും കോടാലിയുമായെത്തുന്നവന്റെ മുന്നില്‍ ഭയന്നുപോകുന്നതും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ആനന്ദജനകമായ സംഗീതത്തോടു ജന്തു- സസ്യ സമൂഹങ്ങളുടെ പ്രതികരണവും അതേവിധം വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. രാമായണത്തിന്റെ വിശ്വദര്‍ശനത്തില്‍ ഇതെല്ലാം സ്പഷ്ടമായി കാണുകയും ചെയ്യാം.

ആനന്ദമാണ് ജീവരാശികളെ മുന്നോട്ടുനയിക്കുന്ന ചാലകശക്തി. മനുഷ്യരുള്‍പ്പെടെ സമസ്ത ചരാചരങ്ങളുടെയും പ്രവൃത്തികളുടെ പരമലക്ഷ്യം ആനന്ദപ്രാപ്തിയാണെന്നു വ്യക്തമാണ്. നല്ല വിളവ് സന്തോഷം നല്‍കുമായിരുന്നില്ലെങ്കില്‍ കാര്‍ഷികാദ്ധ്വാനത്തിന്റെ ക്ലേശം ആരും ഏറ്റെടുക്കുമായിരുന്നില്ല. ഉയര്‍ന്ന ഡിഗ്രികളും തന്മൂലം ലഭിക്കുന്ന ഉന്നത ജോലികളും മെച്ചപ്പെട്ട വരുമാനവും സന്തോഷം പകരുകയില്ലായിരുന്നെങ്കില്‍ ആരും പഠനത്തിന്റെ ബുദ്ധിമുട്ട് സ്വയം സ്വീകരിക്കുമായിരുന്നില്ല. ഫാക്ടറികളിലും മറ്റു ജോലിസ്ഥലങ്ങളിലും നേരിടേണ്ടിവരുന്ന കഷ്ടപ്പാടുകളെ സഹിക്കുന്നതും വരുമാനം ദുഃഖത്തെ കുറേയെങ്കിലും ശമിപ്പിച്ച് ആനന്ദമേകുന്നതുകൊണ്ടാണ്.

ഇങ്ങനെ ഏവരും ആഗ്രഹിക്കുകയും അന്വേഷിക്കുകയും ചെയ്യുന്ന ആനന്ദം എവിടെ ഇരിക്കുന്നു? സമ്പത്തിലും അധികാരത്തിലും സ്ഥാനമാനങ്ങളിലും മണിമാളികകളിലും പുതുപുത്തന്‍ വാഹനങ്ങളിലും സ്വര്‍ണാഭരണങ്ങളിലുമെല്ലാം ആനന്ദമിരിക്കുന്നു എന്നാണ് പൊതുധാരണ. ആഗ്രഹിച്ച പദാര്‍ത്ഥങ്ങള്‍ ലഭിക്കുമ്പോഴും ആഗ്രഹിച്ചതു നടക്കുമ്പോഴും ആനന്ദാനുഭവമുണ്ടാകുന്നതിനാല്‍ ഇങ്ങനെ ചിന്തിച്ചുപോകുന്നതു സ്വാഭാവികം. ആഗ്രഹത്തിനു വിപരീതം സംഭവിക്കുമ്പോള്‍ ദുഃഖമുണ്ടാകുന്നത് ഈ ധാരണയെ ബലപ്പെടുത്തുന്നു. എന്നാല്‍ ആനന്ദത്തിന്റെ ഉറവിടം ഭൗതിക പദാര്‍ത്ഥങ്ങളൊന്നുമല്ലെന്നു തിരിച്ചറിയാന്‍ വലിയ പ്രയാസമൊന്നുമില്ല. നമുക്ക് പരിചയമുള്ള ഏതു സംഭവം പരിശോധിച്ചാലും ഇക്കാര്യം വ്യക്തമായിക്കൊള്ളും.

കൊച്ചുകുട്ടികള്‍ക്കു മൂന്നുവീലുള്ള സൈക്കിള്‍ ഏറെ ഹരമാണെന്ന് ഏവര്‍ക്കുമറിയാം. അതു കിട്ടിയാല്‍ അവര്‍ക്ക് ലഭിക്കുന്ന ആനന്ദത്തിനു പരിധിയുണ്ടാവുകയില്ല. അതുമായി അവര്‍ വീടിനു ചുറ്റും ഉത്സവമൊരുക്കും. എന്നാല്‍ അച്ഛനമ്മമാര്‍ക്ക് അതുവാങ്ങിക്കൊടുക്കാന്‍ കഴിയാതെ വന്നാലോ? സാമ്രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തിമാര്‍ക്കുപോലും ഇത്ര ദുഃഖമുണ്ടാവുകയില്ല. അത്രയേറെ അവര്‍ വേദനിക്കും. ഒരിക്കല്‍ അങ്ങനെ കരയുന്ന ആ മൂന്നുവയസ്സുകാരന്റെ അമ്മാവന് വിദേശത്തു ജോലി കിട്ടി. അവധിക്കു വരുമ്പോല്‍ നല്ലൊരു ഫോറിന്‍ ത്രീവീലര്‍ സൈക്കിള്‍ വാങ്ങിക്കൊണ്ടുവന്നു കൊടുക്കാമെന്ന് യാത്ര പുറപ്പെടുന്നേരം അയാള്‍ കുഞ്ഞിനെ സമാധാനിപ്പിക്കാന്‍ മറന്നില്ല. പക്ഷേ പതിനഞ്ചുവര്‍ഷം കഴിഞ്ഞാണ് അയാള്‍ക്കു നാട്ടില്‍ മടങ്ങിവരാനായത്. ബന്ധുജനങ്ങള്‍ക്കോരോരുത്തര്‍ക്കും നല്ല നല്ല സമ്മാനങ്ങള്‍ കരുതുന്ന കൂട്ടത്തില്‍ തന്റെ അനന്തരവന്റെ കാര്യവും അയാള്‍ മറന്നില്ല. കേരളത്തില്‍ വിമാനമിറങ്ങുമ്പോള്‍ അനന്തരവന് ത്രിവീലര്‍ സൈക്കിള്‍ സമ്മാനമായി സ്‌നേഹപൂര്‍വം നല്‍കിയാല്‍ എന്തായിരിക്കും അയാളുടെ പ്രതികരണം? ഇന്ന് അയാള്‍ കൊച്ചു കുട്ടിയല്ല; പതിനെട്ടുവയസ്സുള്ള യുവാവായി മാറിക്കഴിഞ്ഞിരിക്കുന്നു.

മൂന്നുവയസ്സുള്ളപ്പോള്‍ ആനന്ദമേകുന്ന ത്രീവീലര്‍ എന്തുകൊണ്ടു പതിനെട്ടുകാരനു സന്തോഷം പകരുന്നില്ല? ആനന്ദം സൈക്കിള്‍ എന്ന ഭൗതികപദാര്‍ത്ഥത്തില്‍ കുടികൊള്ളുന്ന ഗുണമാണെങ്കില്‍ അത് എക്കാലവും സന്തോഷദായകമായിരിക്കണമല്ലൊ? പഞ്ചസാരയുടെ സ്വഭാവമായ മാധുര്യവും കാഞ്ഞിരത്തിന്റെ സ്വഭാവമായ കയ്‌പും ആര്‍ക്കും ഏതു പ്രായത്തിലും യഥാക്രമം മാധുര്യമായും കയ്‌പായുമാണല്ലൊ അനുഭവപ്പെടുന്നത്. ഉത്തരം സ്പഷ്ടം. ആനന്ദത്തിന്റെ ഉറവിടം ത്രീവീലര്‍ സൈക്കിളല്ല. സമ്പത്തോ സ്ഥാനമാനങ്ങളോ അധികാരമോ യാതൊന്നുമല്ല. ഭൗതികപദാര്‍ത്ഥങ്ങളിലൊന്നിലും ആനന്ദമിരിപ്പില്ല. ആനന്ദത്തിന്റെ ഉറവിടം അവരവരുടെ ഹൃദയകമലം തന്നെയാണ്. അവരവരുടെ സ്വരൂപം തന്നെയാണ് ആനന്ദമെന്ന് അദ്ധ്യാത്മരാമായണം വ്യക്തമാക്കിത്തരും. അതാണ് ആ മഹാഗ്രന്ഥത്തിന്റെ ദര്‍ശനവൈഭവം. ആനന്ദത്തിന്റെ യഥാര്‍ത്ഥമായ ഉറവിടമറിയാതെ കസ്തൂരിമൃഗത്തെപ്പോലെ നാം ലോകമെല്ലാം അന്വേഷിച്ചു തളരുന്നെന്നുമാത്രം. ദുഃഖങ്ങള്‍ക്കു കാരണമതാണ്. ഉറവവറ്റാത്ത ആനന്ദാനുഭൂതി ആഗ്രഹിക്കുന്നവര്‍ക്ക് ഗുരുപരമ്പര കനിഞ്ഞുനല്‍കിയ നിധിയാണ് അദ്ധ്യാത്മ രാമായണം.

(തുടരും)

ശാസ്താംകോട്ട ദേവസ്വംബോര്‍ഡ് കോളേജില്‍ നിന്നു മലയാളവിഭാഗം അധ്യക്ഷനായി വിരമിച്ച ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍ ആദ്ധ്യാത്മിക പ്രഭാഷണങ്ങളിലൂടെ ശ്രദ്ധേയനാണ്. സ്വാമി സത്യാനന്ദ സരസ്വതിയുടെ ശിഷ്യനായ അദ്ദേഹം ശ്രീരാമനവമി രഥയാത്രയും ഹിന്ദുമഹാ സമ്മേളനവും സംഘടിപ്പിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചിട്ടുണ്ട്.

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.