ലണ്ടന്‍: ക്രിക്കറ്റ് മത്സരത്തിനിടയ്‌ക്ക് കാമുകിയോട് വിവാഹാഭ്യര്‍ഥന നടത്തിയ യുവാവ് കാണികളുടെ മനം കവര്‍ന്നു. ലോര്‍ഡ്‌സില്‍ ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ഏകദിന മത്സരത്തിനിടയ്‌ക്കാണ് സംഭവം. ഈ മനോഹര നിമിഷങ്ങള്‍ പകര്‍ത്തിയ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായി.
മത്സരത്തിനിടയ്‌ക്ക് ക്യാമറ ഒരു യുവാവിലേക്കും യുവതിയിലേക്കും സൂം ചെയ്യുന്നു. പവന്‍ ബെയ്ന്‍സും ചരണ്‍ ഗില്‍സു മായിരുന്നു ഇവര്‍. ഇരുവരും സ്‌റ്റേഡിയത്തിലിരിക്കുകയാണ്. മുട്ടുകുത്തി നിന്ന് പവന്‍ മോതിരവുമായി ചരണിനോട് വിവാഹാഭ്യര്‍ഥന നടത്തുന്നു. നാടകീയമായി ടെലിവിഷന്‍ സ്‌ക്രീനില്‍ ഡിസിഷന്‍ പെന്‍ഡിങ്ങ് എന്ന് കാണിക്കുന്നു. പിന്നാലെ യുവതി സമ്മതമറിയിച്ചതായി സ്്ക്രീനില്‍ തെളിയുന്നു. സ്‌റ്റേഡിയം നിറഞ്ഞ ആരാധകര്‍ കരഘോഷത്തോടെയാണ് യുവതിയുടെ തീരുമാനത്തെ വരവേറ്റത്.
















