Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കുതിച്ചുയര്‍ന്ന് ക്രൊയേഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 03:51 am IST
in Sports

മോസ്‌ക്കോ: അഞ്ചു പതിറ്റാണ്ടിനു ശേഷം ലോക ഫുട്‌ബോള്‍  കിരീടം തിരിച്ചുപിടിക്കാന്‍ ലഭിച്ച കനകാവസരം ഇംഗ്ലണ്ട് കളഞ്ഞുകുളിച്ചു. സെമിഫൈനലില്‍  പിന്നില്‍ നിന്ന് കുതിച്ചുകയറിയ ക്രൊയേഷ്യക്ക് മുന്നില്‍ മുന്‍ ചാമ്പ്യന്മാര്‍ തകര്‍ന്നടിഞ്ഞു- ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്്. ഈ വിജയത്തോടെ കലാശക്കളിയിലേക്ക് കുതിച്ചുകയറിയ ക്രൊയേഷ്യ പുത്തന്‍ ചരിത്രവും എഴുതി. ഇതാദ്യമായാണ് ഈ കുഞ്ഞന്‍ രാജ്യം ലോകകപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഞായറാഴ്ച കിരീടപ്പോരാട്ടത്തില്‍ അവര്‍ മുന്‍ ചാംമ്പ്യന്മാരായ ഫ്രാന്‍സുമായി മാറ്റുരയ്‌ക്കും.

ഫൈനലിലേക്ക് കടന്നുകയറാന്‍ സര്‍വ സന്നാഹവുമായി ഇറങ്ങിയ ഇംഗ്ലീഷ് പട മിന്നല്‍ വേഗത്തില്‍ മുന്നിലെത്തി ക്രൊയേഷ്യയെ ഞെട്ടിച്ചു. അഞ്ചാം മിനിറ്റില്‍ കീരന്‍ ട്രിപ്പിയറുടെ സുന്ദരമായ ഫ്രീകിക്ക് ക്രൊയേഷ്യന്‍ പ്രതിരോധനിരക്കാര്‍  തീര്‍ത്ത മനുഷ്യമതിലിന് മുകളിലുടെ ഉയര്‍ന്ന് പൊങ്ങി ഗോള്‍ വലയിലേക്ക് ആഴ്ന്നിറങ്ങി. ക്രൊയേഷന്‍ ഗോളി സുബാസിച്ചിന് ഒന്നും ചെയ്യാനായില്ല.

മുന്നിലെത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലേക്ക്് വലിഞ്ഞു. അതേസമയം ക്രൊയേഷ്യ ഞെട്ടലില്‍ നിന്നുണര്‍ന്ന് പോരാട്ടം ശക്തമാക്കി.നിരന്തരമായ നീക്കങ്ങള്‍ക്കൊടുവില്‍ 68 -ാം മിനിറ്റില്‍ അവര്‍ ഇംഗ്ലണ്ടിന് ഒപ്പമെത്തി. ഇവാന്‍ പെരിസിച്ചാണ് സ്‌കോര്‍ ചെയ്തത്്. തൊണ്ണൂറ് മിനിറ്റ് കളിയവസാനിക്കുമ്പോള്‍ സ്‌കോര്‍ 1-1. തുടര്‍ന്ന് അധികസമയത്ത് മരിയോ മന്‍സുകിച്ചിന്റെ മിന്നും ഗോളില്‍ ക്രൊയേഷ്യ ചരിത്രം കുറിച്ച് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

1966 നു ശേഷം വീണ്ടുമൊരു ഫൈനല്‍ മോഹിച്ചെത്തിയ ഇംഗ്ലണ്ടിന് സ്വപ്‌നതുല്യമായ തുടക്കമാണ് ലഭിച്ചത്. ക്രൊയേഷ്യന്‍ ഗോള്‍ മുഖത്തേക്ക് കുതിച്ച ഡെലെ അലിയെ ലൂക്കാ മോഡ്രിച്ച് വീഴ്‌ത്തിയതിന് റഫറി ഇംഗ്ലണ്ടിന് ഫ്രീകിക്ക് വിധിച്ചു. ബോക്‌സിന് തൊട്ടടുത്തുനിന്ന് കീരന്‍ ട്രിപ്പിയര്‍ എടുത്ത ഫ്രീകിക്ക് കണ്ണടച്ചുതുറക്കും മുമ്പേ വലയില്‍ കയറി. നാല് മിനിറ്റ് നാല്‍പ്പത്തിനാലാം സെക്കന്‍ഡില്‍ പിറന്ന ഈ ഗോള്‍ റെക്കോഡ് പുസ്തകത്തില്‍ കയറി. 1958 ലെ ലോകകപ്പിനു ശേഷം ലോകകപ്പ്് സെമിയില്‍ പിറക്കുന്ന ഏറ്റവും വേഗമേറിയ ഗോളാണിത്.

ആദ്യ പകുതിയില്‍ ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ക്യാപ്റ്റന്‍ ഹാരി കെയ്‌നും വേഗത്തിന്റെ പര്യായമായ റഫീം സ്‌റ്റെര്‍ലിങ്ങും ക്രൊയേഷ്യന്‍ പ്രതിരോധനിരയ്‌ക്ക് തലവേദനയുണ്ടാക്കി. ഒട്ടേറെ അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളടിക്കാനായില്ല. ഹാരി മാഗ്യൂുറിയുടെ രണ്ട് ഹെഡറുകള്‍ പുറത്തേക്ക് പോയി. ക്യാപ്റ്റന്‍ ഹാരി കെയ്‌നും അവസരം മുതലാക്കാനായില്ല. ഒരിക്കല്‍ ഹാരിയുടെ ഷോട്ട് ഗോളി പിടിച്ചൊതുക്കി. മറ്റൊരുതവണ പന്ത് പോസ്റ്റില്‍ തട്ടിത്തെറിച്ചു.

പതുക്കെപ്പതുക്കെ കളിയിലേക്ക് തിരിച്ചുവന്ന ക്രൊയേഷ്യ രണ്ടാം പകുതിയില്‍ താളം കണ്ടെത്തി. 68-ാം മിനിറ്റില്‍ ഗോളും നേടി. വലതു വിങ്ങില്‍ നിന്ന് സിമി ഹെഡ് ചെയ്ത് പന്ത് ഗോള്‍ മുഖത്തേക്ക് മറിച്ചു. അപകടം ഒഴിവാക്കാനായി ഇംഗ്ലീഷ് പ്രതിരോധനിരക്കാരന്‍ വാക്കര്‍ ചാടിയെങ്കിലും , പന്ത് തലയില്‍ കിട്ടുന്നതിന് മുമ്പേ ഇവാന്‍ പെരിസിച്ച്  ഇടതുകാലുകൊണ്ട് ഗോള്‍ വലയിലേക്ക് തിരിച്ചുവിട്ടു.

തുടര്‍ന്ന് വിജയത്തിനായി ഇംഗ്ലണ്ടും പോരാട്ടം മുറുക്കിയതോടെ മത്സരം ആവേശഭരിതമായി. ഇരു ഗോള്‍ മുഖത്തും നിരന്തരം പന്ത് കയറിയിറങ്ങി. പക്ഷെ ഗോള്‍ വീണില്ല. 

രണ്ടാം പകുതിയില്‍ ഇരു ടീമുകളും തുല്യത പാലിച്ചതോടെ മത്സരം അധിക സമയത്തേ്‌യ്‌ക്ക് നീണ്ടു. 109 -ാം മിനിറ്റില്‍ ക്രൊയേഷ്യ വിജയഗോള്‍ നേടി. ഇംഗ്ലണ്ടിന്റെ പ്രതിരോധ തകര്‍ച്ചയാണ് ഗോളിന് വഴിയൊരുക്കിത്. വാക്കര്‍ അടിച്ചകറ്റിയ പന്ത്  പെരിസിച്ചിനാണ് കിട്ടിയത്. പെരിസിച്ച്  ഹെഡറിലൂടെ ഗോള്‍ മുഖത്തേക്ക് മറിച്ചു. ഓടിയെത്തിയ മന്‍സുകിച്ച് ഒന്നാന്തരം ഷോട്ടിലൂടെ പന്ത് ഗോള്‍ വര കടത്തി. അവസാന നിമിഷങ്ങളില്‍ ഗോള്‍ മടക്കാന്‍ ഇംഗ്ലണ്ടിന് അവസരം ലഭിച്ചു. പക്ഷെ, ക്രൊയേഷ്യയുടെ ബോക്‌സിന് പുറത്ത് കിട്ടിയ ഫ്രീകിക്ക് ഗോളാക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

India

ശശി ശേഖര്‍ വെമ്പതി സിബിഎഫ്സി ചെയര്‍മാന്‍

Kerala

പശുകളെ മോഷ്ടിച്ചു; തൊടുപുഴയില്‍ ലീഗ് നേതാവ് അറസ്റ്റില്‍

India

ഓപ്പറേഷന്‍ സിന്ദൂര്‍ ഒന്നാം വാര്‍ഷികം: ഭാരതം ഒന്നും മറക്കില്ല, ഭാരതം ഒന്നിനും മാപ്പ് നൽകില്ല’

Main Article

ഇടതു-വലതു വോട്ടുകച്ചവടം രാഷ്‌ട്രീയ പാപ്പരത്തം: നേര്‍ക്കു നേരെ പൊരുതണം സഖാക്കളെ

പുതിയ വാര്‍ത്തകള്‍

വഴക്കാളി ദീദി വാളെടുക്കുമ്പോള്‍…

മുസ്ലിം ലീഗിന്റെ മതഭീകരത

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിതാ വിഭാഗ മത്സരത്തില്‍ കാസര്‍കോടും കണ്ണൂരും ഏറ്റുമുട്ടിയപ്പോള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോളിന് തുടക്കം

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: സിറ്റിക്ക് സമനില

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിയില്‍ ആഴ്‌സണലിനായി വിജയഗോള്‍ നേടിയ നിമിഷം ആഹ്ലാദം പ്രകടിപ്പിക്കുന്ന ബുക്കായോ സാകാ

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ഗണ്ണേഴ്‌സ് ഫൈനലില്‍

ഭാരതം സന്ദര്‍ശിക്കുന്ന വിയറ്റ്‌നാം പ്രസിഡന്റ് തോ ലാം ന്യൂദല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍

ഭാരത-വിയറ്റ്‌നാം കരാറായി: വ്യാപാര, വാണിജ്യ ബന്ധം ശക്തമാക്കും; ഡിജിറ്റൈസേഷന് സഹായിക്കും

യുഎഇ ആക്രമണം; ആരോപണം നിഷേധിച്ച് ഇറാന്‍

മുഖ്യമന്ത്രി ആര്? അടി തുടരുന്നു; വേണുഗോപാലിന്റെ എംപി സ്ഥാനം ഉന്നയിച്ച് സതീശന്‍ പക്ഷം

വന്ദേമാതരത്തെ അപമാനിച്ചാല്‍ മൂന്നു വര്‍ഷം തടവ്, നിയമ ഭേദഗതിക്ക് കേന്ദ്രാംഗീകാരം

ക്ഷേത്രത്തിലെ ദാരുശില്‍പങ്ങള്‍

മാന്നാര്‍ തൃക്കുരുട്ടി മഹാദേവ ക്ഷേത്രത്തിലെ മനോഹര ദാരുശില്‍പങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.