Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുറന്ന് പറഞ്ഞാല്‍ കൊല്ലും അല്ലെങ്കില്‍ പുറത്താക്കുമെന്ന് കന്യാസ്ത്രീകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2018, 01:19 am IST
in Kerala

കൊച്ചി: കത്തോലിക്കാ സഭയുടെ കന്യാസ്ത്രീ മഠങ്ങളില്‍ കൊടിയ പീഡനങ്ങളാണ് നടക്കുന്നതെന്ന് കന്യാസ്ത്രീമാരുടെ വെളിപ്പെടുത്തല്‍. ഇവ തുറന്നു പറഞ്ഞാല്‍ ഒന്നുകില്‍ മഠത്തിനുള്ളില്‍ കൊലപാതകം, അല്ലെങ്കില്‍ സഭ പുറത്താക്കും. 

ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കല്‍ മാനഭംഗത്തിന് ഇരയാക്കിയ കന്യാസ്ത്രീയും പിന്തുണയുമായി എത്തിയ സഹോദരിയായ കന്യാസ്ത്രീയും ഒരു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തുറന്നടിച്ചു. സംഭവം പുറത്തു പറഞ്ഞിരുന്നുവെങ്കില്‍ മറ്റൊരു അഭയ ഉണ്ടാകുമായിരുന്നു, അവര്‍ പറഞ്ഞു. മഠത്തില്‍ ജീവിക്കാന്‍ കഴിയാതെ കുറവിലങ്ങാട്ടെ മിഷണറീസ് ഓഫ് ജീസസില്‍ നിന്ന് 18 പേര്‍ വിട്ടുപോയതായും അവരില്‍ ചിലര്‍ വിവാഹിതരായതായും കന്യാസ്ത്രീ വെളിപ്പെടുത്തി. 

കര്‍ത്താവിന്റെ മണവാട്ടിയായ തന്നെ ഓരോ തവണ ബലാത്സംഗം ചെയ്ത് ബിഷപ് മടങ്ങുമ്പോഴും നെഞ്ചു തകര്‍ന്നു. ഇനിയും മൗനം പാലിച്ചാല്‍ ജീവിതം മുഴുവനും തന്നെ വേട്ടയാടുമെന്നതിനാല്‍ കന്യാസ്ത്രീയായ അനുജത്തിയോടും പിതൃസഹോദരപുത്രനായ വികാരിയോടും വെളിപ്പെടുത്തി. കുറവിലങ്ങാട്ടെ മഠത്തിലെ ഗസ്റ്റ് റൂമില്‍ വച്ച് 13 തവണയാണ് തന്നെ മാനഭംഗപ്പെടുത്തിയത്, അവര്‍ പറഞ്ഞു. (മിഷണറീസ് ഓഫ് ജീസസിന്  കീഴില്‍ കേരളത്തില്‍ മൂന്ന് കോണ്‍വെന്റുകളുണ്ട്. കുറവിലങ്ങാട്ടെ മഠത്തിന്റെ മദര്‍സുപ്പീരിയറും കേരളത്തിന്റെ ഇന്‍ചാര്‍ജും ബിഷപ് മാനഭംഗത്തിന് ഇരയാക്കിയ കന്യാസ്ത്രീയായിരുന്നു. കഴിഞ്ഞ വര്‍ഷം അവരെ സകല പദവികളില്‍ നിന്നും ഒഴിവാക്കി സാധാരണ കന്യാസ്ത്രീയാക്കി മാറ്റി.)

പുറത്തു പറയുമെന്ന് ബിഷപ്പിന് തോന്നിയിരുന്നെങ്കില്‍ തന്റെ ചേച്ചിയെ കൊല്ലുമായിരുന്നുവെന്ന് സഹോദരിയായ കന്യാസ്ത്രീ പറഞ്ഞു. പുറത്തു പറഞ്ഞാല്‍ വച്ചേക്കില്ലെന്ന് ബിഷപ് ഭീഷണി മുഴക്കിയിട്ടുമുണ്ട്. ചേച്ചിക്ക് ധൈര്യമില്ലാത്തയാളുമാണ്, സഹോദരി പറഞ്ഞു. മദര്‍ ജനറാളിനോട് പറഞ്ഞിട്ടും പരാതി നല്‍കിയിട്ടും ഒരു പ്രയോജനവും ഉണ്ടായിട്ടില്ല. വിവരങ്ങള്‍ അറിഞ്ഞില്ലെന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ഞാനെങ്ങനെ ബിഷപ്പിനെതിരെ നീങ്ങും എന്നാണ് അന്ന് മദര്‍ ജനറാള്‍ എന്നോട് ചോദിച്ചത്, കന്യാസ്ത്രീ പറഞ്ഞു. ഈശോയുടെ മണവാട്ടിയെ ഈശോയുടെ 12 ശിഷ്യന്മാരുടെ പിന്‍ഗാമിയെന്ന് സഭ കരുതുന്ന മെത്രാന് ലൈംഗികമായി ചൂഷണം ചെയ്യാന്‍ ആര് അനുമതി നല്‍കി, അവര്‍ ചോദിച്ചു. സഭ മെത്രാനെ പിന്തുണച്ച് നോട്ടീസിറക്കുന്നു, പ്രാര്‍ഥിക്കാന്‍ വിശ്വാസികളോട് പറയുന്നു.

പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്ക് പിന്തുണയേകാന്‍ അനുജത്തി അടക്കം ആറ് കന്യാസ്ത്രീമാര്‍ കുറവിലങ്ങാട്ട് എത്തിയിട്ടുണ്ട്.

ഫ്രാങ്കോ പിതാവ് ഇനി ഇവിടെ വന്നാല്‍ ഞാന്‍ വീട്ടില്‍ പോകുമെന്നാണ് സിസ്റ്റര്‍ പറഞ്ഞത്. കൂടെക്കിടക്കണമെന്നാണ് പറയുന്നത്. ഇരയായ കന്യാസ്ത്രീക്ക് സഹായവുമായെത്തിയ സിസ്റ്റര്‍ അനുപമ പറഞ്ഞു.

ജലന്ധര്‍ രൂപതയില്‍ നടക്കുന്ന വൃത്തികേടുകള്‍ അറിഞ്ഞിട്ടും ആരും നടപടി എടുക്കുന്നില്ല. ബിഷപ് ഫ്രാങ്കോയുടെ പീഡനം മറ്റു ചില കന്യാസ്ത്രീകളും നേരിട്ടിട്ടുണ്ട്. അതും പുറത്തുവരില്ല. ഒരു കന്യാസ്ത്രീയും ഇനിയത് പറയാന്‍ ധൈര്യപ്പെടില്ല. ഇനി മരണം മാത്രം മുന്നില്‍ എന്ന സാഹചര്യത്തിലാണ് തുറന്നു പറച്ചില്‍. ആറു പേരും ഒന്നിച്ചു നില്‍ക്കുന്നതുകൊണ്ടാണ് ഒറ്റപ്പെടല്‍ ഇല്ലാത്തത്. ഒറ്റയ്‌ക്ക് ഒരാള്‍ തുറന്നു പറഞ്ഞാല്‍ മഠത്തിനുള്ളില്‍ കൊലപാതകം, അല്ലെങ്കില്‍ സഭ പുറത്താക്കും, സിസ്റ്റര്‍ ആന്‍സിറ്റ പറഞ്ഞു. പുറത്തു കാണുന്നതല്ല മഠത്തിലെ ജീവിതം. ഇതിനകത്താണ് അസൂയയും കുശുമ്പും പകയും പിണക്കവും ഏറ്റവും കൂടുതല്‍, സിസ്റ്റര്‍മാര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

India

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

Kerala

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

Kerala

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

India

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

പുതിയ വാര്‍ത്തകള്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

വീട്ടിൽ തുളസിച്ചെടി ഉണ്ടോ? ലക്ഷപ്രഭു ആകാം,​ ഇങ്ങനെ ചെയ്ത് നോക്കൂ

രവീന്ദ്രനാഥ ടാഗോര്‍ (ഇടത്ത്)

രവീന്ദ്രനാഥ ടാഗോറിന്റെ ജന്മവാര്‍ഷിക ദിനം തന്നെ സത്യപ്രതിജ്ഞയ്‌ക്ക് ബിജെപി തെരഞ്ഞെടുക്കുന്നത് എന്തുകൊണ്ട്?

‘ പ്രണയം തുറന്ന് പറഞ്ഞ മഹേശ്വരിയോട് നടൻ അജിത് പറഞ്ഞ മറുപടി ‘

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ

എനിക്ക് മദ്യപാന ശീലമുണ്ടായിരുന്നു.. പക്ഷേ ഞാൻ അതിന് അടിമയല്ല – ജാൻവി കപൂർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.