ആലപ്പുഴ: കേരള ലാന്‍ഡ് റവന്യൂ സ്റ്റാഫ് അസോസിയേഷന്‍ പതിനേഴാമത് സംസ്ഥാന സമ്മേളനം നാളെ മുതല്‍ 15 വരെ ആലപ്പുഴ റെയ്ബാന്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാളെ രാവിലെ 11.30ന് മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്യും. കെ.സി. വേണുഗോപാല്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് തട്ടാരമ്പലം ജയകുമാര്‍ അധ്യക്ഷനാകും. 14ന് വൈകിട്ട് മൂന്നിന് സെമിനാര്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. 15ന് രാവിലെ 10.30ന് സാംസ്‌കാരികസമ്മേളനം മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്യും.
















