Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ആ പതിമൂന്നുപേര്‍ പുനര്‍ജനിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 11, 2018, 03:22 pm IST
inSpecial Article

     മഴ ദൈവങ്ങള്‍ ലോകത്തിന്റെ മുഴുവനും പ്രാര്‍ഥന കേട്ടു. മഴ പെയ്യരുതിപ്പോള്‍ പതിമൂന്നു മക്കള്‍ കാണാമറയത്തെ ഗുഹയിലാണ്. അതായിരുന്നു പ്രാര്‍ഥന. കൊടും പരീക്ഷണങ്ങളുടെ ഇരുള്‍ച്ച നിറഞ്ഞ ഗുഹാമുഖത്തു നിന്നും ആ പതിമൂന്നുപേരും ഇന്ന് പുനര്‍ജനിയുടെ പുറംവെളിച്ചം കണ്ടു. ലോക കപ്പിന്റെ ആരവങ്ങളില്‍ ലോകം മുഴുവന്‍ ആവേശത്തിന്റെ പന്തും കോര്‍ട്ടുമാകുമ്പോള്‍  ഇങ്ങ് ഉത്തര തായ്‌ലന്റിലെ മ്യാന്‍മര്‍ അതിര്‍ത്തിയില്‍പ്പെട്ട ചിയാങ് റായ് വനമേഖലയിലെ പര്‍വതത്തിനു കീഴെയുള്ള താം ലുവാങ് ഗുഹയ്‌ക്കകത്ത് പെരുമഴയും ചെളിയും നിറഞ്ഞ് മുഖം അടഞ്ഞുപോയി അകപ്പെട്ട  12 കുരുന്നു ഫുട്‌ബോളര്‍മാരും അവരുടെ കോച്ചും ജീവന്‍ കൈയ്യില്‍പ്പിടിച്ചെന്നപോലെ ഭയത്തില്‍ നീന്തുകയായിരുന്നു.

      കോച്ചും കുട്ടികളും വെറുതെ കേറിയതാണ് ഗുഹയില്‍. പെട്ടെന്നു പെരുമഴ വന്നും ചെളിനിറഞ്ഞും കവാടമടഞ്ഞു പോയി. പിന്നെ സങ്കല്‍പ്പത്തിലുള്ള രക്ഷതേടി ഇരുട്ടും ദുരൂഹതയും അദൃശ്യതയും കൂടിക്കുഴഞ്ഞ ഗുഹയിലൂടെ അറിയാക്കവാടം തേടി നടക്കുകയായിരുന്നു പതിമൂന്നപേരും. ഇങ്ങനെ നടന്നത് നാലു കിലോമീറ്ററാണ്. പിന്നെ മനസിലായി ഇന്നുവരെ കേള്‍ക്കാത്തതും അറിയാത്തതുമായി ലോകത്തു പെട്ടുപോയെന്ന്. ജൂണ്‍ 23 നായിരുന്നു കോച്ചും കുട്ടി സംഘവും ഗുഹയില്‍പ്പെട്ടത്. തന്റെ മകനിനിയും വീട്ടിലെത്തിയില്ലെന്ന് ഒരമ്മ ആധികൊണ്ടപ്പോഴാണ് മറ്റു കുട്ടികളുടെ കുടുംബവും ചോദിച്ചത്. അവരെത്തിയില്ല എവിടെപ്പോയി. അങ്ങനെ ആശങ്ക കൊടുമ്പിരിക്കൊണ്ട് അന്വേഷണമായി. ചിയാങ് റായ് വനമേഖലയിലെ ഒരു റേഞ്ചറാണ് ഗുഹാ മുഖത്തുനിന്നും കുട്ടികളുടെ സൈക്കിളും ബാഗും ഷൂസുമൊക്കെ കണ്ടകാര്യം പറഞ്ഞത്. കുട്ടികള്‍ ഗുഹയില്‍ അകപ്പെട്ടെന്ന് അങ്ങനെയാണ് സംശയം ഉയര്‍ന്നത്. 

      ചരിത്രത്തിലെ ഏറ്റവും വലുതും  അതിസാഹസികവുമായ രക്ഷാ ദൗത്യത്തിനു അങ്ങനെയാണ് ലോകം കൈകോര്‍ക്കുന്നത്. ബ്രിട്ടണ്‍, ജപ്പാന്‍, റഷ്യ, മ്യാന്‍മര്‍, ചൈന, യുഎസ്, ലാവോസ്, ഓസ്‌ട്രേലിയ, ഡെന്മാര്‍ക്, ബെല്‍ജിയം, നെതര്‍ലാന്‍ഡ്‌സ്, ജര്‍മനി, യുക്രയിന്‍, ഇസ്രയേല്‍ തുടങ്ങിയ രാജ്യങ്ങളിലെ ലോകോത്തര മുങ്ങല്‍ വിദഗ്‌ദ്ധരും അനുബന്ധ പ്രവര്‍ത്തകരുമടക്കം വന്‍ സംഘമാണ്  സ്വജീവന്‍ മറന്നും രക്ഷാ ദൗത്യത്തിനു അണിനിരന്നത്. ലോകത്തിന്റെ തന്നെ ഒരു ചെറു പതിപ്പ്. എല്ലാറ്റിനും മുന്നില്‍ തായ് നേവിയും. ആയിരം സൈനികരും മറ്റു വിദഗ്‌ദ്ധരുമടക്കം മികവിന്റെ നെറ്റിപ്പട്ടംകെട്ടിയവരായിരുന്നു എല്ലാം.  മഴ ഒടുങ്ങാതെ നിന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിന് 3-4 മാസമെടുക്കുമെന്നാണ് ആദ്യം പറഞ്ഞുകേട്ടത്. 

       പുറത്ത് ലോകം മുഴുവനും പ്രാര്‍ഥനയുമായി നിന്നു. ഗുഹാമുഖത്ത് താല്‍ക്കാലിക ടെന്റുകെട്ടി കുട്ടികളുടെ വീട്ടുകാരും നാട്ടുകാരും ബുദ്ധ സന്യാസിമാരും മഴ കുറയാന്‍ പ്രാര്‍ഥനയിലായി. രക്ഷാ ദൗത്യം ആരംഭിച്ചപ്പോള്‍ മുതല്‍ ആധുനിക മോട്ടോര്‍വെച്ച് ഇരുപത്തിനാല് മണിക്കൂറും ഗുഹയില്‍നിന്നും വെള്ളം പുറത്തേക്ക് അടിച്ചുകളയുകയായിരുന്നു. 12 കോടി ലിറ്റര്‍ വെള്ളമാണ് അങ്ങനെ അടിച്ചു കളഞ്ഞത്. മഴയാകട്ടെ പ്രാര്‍ഥനപോലെ കുറഞ്ഞു വന്നു. 

       തിരച്ചിലിന്റെ ഒന്‍പതാം ദിവസം കുട്ടികള്‍ ഗുഹയില്‍ ജീവനോടുണ്ടെന്ന് കണ്ടെത്തി. ലോകം ആശ്വസിച്ചു. പട്ടായ ബീച്ച് എന്നറിയപ്പെടുന്ന അറയ്‌ക്കുള്ളില്‍ നാന്നൂറു മീറ്റര്‍ അകലെയുള്ള ഒരു പാറക്കെട്ടിനു മുകളില്‍ സുരക്ഷിതരായിരുന്നു പതിമൂന്നുപേരും. കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടും നാലുംപേരുമായി ഗുഹാജീവിതത്തിന്റെ ഇരുട്ടില്‍  നിന്നും ജീവന്റെ വെളിച്ചത്തിലേക്കു മടങ്ങിയിരുന്നു. ജൂലൈ പത്താം തിയതിയോടെ മുഴുവന്‍പേരും അതെ,ആ പതിമൂന്നുപേരും ലോകത്തിന്റെ സുരക്ഷയിലേക്കും കരുതലിലേക്കും സാന്ത്വനത്തിലേക്കും മടങ്ങി. രാഷ്‌ട്രീയ മത വര്‍ണ്ണ വര്‍ഗ വംശീയ കുരുക്കുകള്‍ക്കപ്പുറം രക്ഷാകര ദൗത്യത്തില്‍ ലോകം ഒന്നാണെന്നു പഠിപ്പിച്ച ജാഗ്രത. അന്തിമ വിശകലനത്തില്‍ മനുഷ്യന്‍ എന്നപദം എത്ര സുന്ദരമാണ്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.