ന്യൂദല്‍ഹി: മുന്‍കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി. തിവാരി ആശുപത്രിയില്‍. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന തിവാരിയുടെ നില ഗുരുതരമാണ്.
പല അവയവങ്ങളും പ്രതികരിക്കുന്നില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര റാവത്ത് അറിയിച്ചു. മരുന്നിനേക്കാള്‍ പ്രാര്‍ത്ഥനയാണിപ്പോള്‍ വേണ്ടതെന്നും റാവത്ത് പറഞ്ഞു.
വയര്‍ഭാഗത്ത് ബാക്ടീരിയ ബാധിച്ചിട്ടുണ്ട്, വൃക്കപ്രവര്‍ത്തനം സ്തംഭിച്ചു, മകന്‍ രോഹിത് ശങ്കര്‍ തിവാരി പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ തിവിരിക്ക് പക്ഷാഘാതം വന്നിരുന്നു.
















