Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപ് പുറത്ത് തന്നെ; തിരിച്ചെടുത്തതിനെ ആരും എതിര്‍ത്തില്ല: മോഹന്‍ലാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 12:39 pm IST
in Kerala

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയുന്നതുവരെ നടന്‍ ദിലീപ് സംഘടനയ്‌ക്ക് പുറത്തായിരിക്കുമെന്ന് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍. 

ദിലീപിന്റെ അറസ്റ്റിന്റെ സമയത്ത് അമ്മ രണ്ടായി പിളരുന്ന സാഹചര്യമുണ്ടായിരുന്നുവെന്നും അവയ്‌ലബിള്‍ കമ്മിറ്റി ചേര്‍ന്ന് ദിലീപിനെ വാക്കാല്‍ പുറത്താക്കുകയായിരുന്നുവെന്നും മോഹന്‍ലാല്‍ എറണാകുളം പ്രസ്‌ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ വ്യക്തമാക്കി. അമ്മ ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നും ദിലീപ് നിരപരാധിത്വം തെളിയിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

ദിലീപിനെ പുറത്താക്കുന്നത് സംബന്ധിച്ച് പല അഭിപ്രായങ്ങളുമുയര്‍ന്നു. പ്രശ്‌നത്തില്‍ എന്ത് നിലപാട് എടുക്കണമെന്ന തത്രപ്പാടിലായിരുന്നു എല്ലാവരും. ആകെ ആശയക്കുഴപ്പം. ദിലീപിന്റെ കാര്യത്തില്‍ സത്യാവസ്ഥ എന്താണെന്ന് ഇപ്പോഴും അറിയില്ല. സംഘടന രണ്ടായി പിളരുമെന്ന സാഹചര്യമുണ്ടായി. ഫെഫ്കയില്‍നിന്നും മറ്റ് സിനിമാ സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിരുന്നു. ഈ പ്രത്യേക സാഹചര്യത്തിലാണ് നടന്‍ മമ്മൂട്ടിയുടെ വീട്ടില്‍ അവയ്‌ലബിള്‍ കമ്മിറ്റി ചേര്‍ന്ന് അമ്മയില്‍ നിന്നും ദിലീപിനെ വാക്കാല്‍ പുറത്താക്കുന്നത്. എന്നാല്‍ അത് നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് മനസ്സിലായി. അടുത്ത ജനറല്‍ബോഡിയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു. കോടതി അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തിയിട്ടില്ലെന്ന കാര്യം ചിലര്‍ ചൂണ്ടിക്കാട്ടി. യോഗത്തില്‍ ദിലീപിനെ ആരും എതിര്‍ത്തില്ല. അങ്ങനെയാണ് തിരിച്ചെടുക്കുന്നത്. 

ജനറല്‍ ബോഡിയുടെ അജണ്ടയിലും ദിലീപ് വിഷയം ഉള്‍പ്പെടുത്തിയിരുന്നു. അവസാന വിഷയമായാണ് വച്ചിരുന്നത്. ഇപ്പോള്‍ പ്രതിഷേധിച്ചവര്‍ ആരും ജനറല്‍ബോഡിയില്‍ ഒന്നും പറഞ്ഞില്ല. പുറത്താക്കല്‍ സംബന്ധിച്ച് ദിലീപിന് കത്തയച്ചിരുന്നില്ല. അന്നത്തെ സാഹചര്യത്തില്‍ വാക്കാല്‍ പുറത്താക്കുകയായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ദിലീപ് താരസംഘടനയിലേക്ക് തിരിച്ചു വരുന്നില്ലെന്ന് അറിയിച്ചിട്ടുണ്ട്. അതിനാല്‍ സാങ്കേതികമായും നിയമപരമായും ദിലീപ് സംഘടനയ്‌ക്ക് പുറത്താണ്. 

ആക്രമിക്കപ്പെട്ട നടിക്ക് ദിലീപ് അവസരങ്ങള്‍ നിഷേധിച്ചുവെന്ന് അമ്മയ്‌ക്ക് പരാതി എഴുതി നല്‍കിയിട്ടില്ല. അവരെ മാറ്റി നിര്‍ത്തിയിട്ടില്ല. ഇപ്പോഴും എല്ലാ സഹായവും നല്‍കുന്നുണ്ട്. രാജിവച്ച നാലു നടിമാരില്‍ ഭാവനയും രമ്യ നമ്പീശനുമാണ് രാജി എഴുതി നല്‍കിയിട്ടുള്ളത്. ഇവര്‍ തിരിച്ചു വരുന്നത് സംബന്ധിച്ച് ജനറല്‍ ബോഡിയാണ് തീരുമാനിക്കുക. ഇവര്‍ രാജിവയ്‌ക്കാനുണ്ടായ സാഹചര്യം വിശദീകരിക്കേണ്ടിവരും, മോഹന്‍ലാല്‍ പറഞ്ഞു.

പുരുഷമേധാവിത്വമില്ല: പ്രശ്‌നങ്ങള്‍ സംഘടനയില്‍ പറയണം

കൊച്ചി: താര സംഘടനയില്‍ പുരുഷ മേധാവിത്വമില്ലെന്നും പ്രശ്‌നങ്ങള്‍ സംഘടനയ്‌ക്കുള്ളിലാണ് പറയേണ്ടതെന്നും മോഹന്‍ലാല്‍. ഡബ്ല്യുസിസി നല്‍കിയ കത്തിനെക്കുറിച്ച് അമ്മ ചര്‍ച്ച ചെയ്യും. അവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ടെങ്കില്‍ അതും വ്യക്തമാക്കാം. എക്‌സിക്യൂട്ടീവ്് ചേര്‍ന്ന ശേഷം അവരുമായി ചര്‍ച്ച നടത്തും. നടന്‍ തിലകന്‍ നേരിട്ട് പരാതി നല്‍കിയിട്ടില്ല. പലഘട്ടത്തിലും അദ്ദേഹത്തെ സഹായിച്ചിരുന്നുവെന്നും എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ മോഹന്‍ലാല്‍ പറഞ്ഞു.

നടി നിഷ സാരംഗിക്ക് സീരിയല്‍ സംവിധായകനില്‍ നിന്നുള്ള പീഡനത്തെക്കുറിച്ച് പറഞ്ഞിരുന്നു. അവരോടൊപ്പമാണ് അമ്മയും. സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്നും നടി പാര്‍വതിയുടെ നോമിനേഷന്‍ തടഞ്ഞുവെന്ന് പറയുന്നത് തെറ്റാണ്. താന്‍ മത്സരിക്കാന്‍ തയാറാണെന്ന് പാര്‍വതി ജനറല്‍ ബോഡിയില്‍ പറയണമായിരുന്നു. അതുണ്ടായില്ല. 484 പേരുള്ള അമ്മയില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. മെഗാ ഷോയിലെ സ്‌കിറ്റില്‍ ഡബ്ല്യുസിസിയിലെ അംഗങ്ങളെ മോശക്കാരായി ചിത്രീകരിച്ചിട്ടില്ല. അവരുടെ കൂടെയുള്ളവര്‍ തന്നെയാണ് സ്‌കിറ്റിനായി പ്രവര്‍ത്തിച്ചതും. 143 പേര്‍ക്കാണ് മാസം 5,000 രൂപ കൈനീട്ടമായി നല്‍കുന്നത്. ഇത് 10,000 രൂപയാക്കാനാണ് ശ്രമം.  അഞ്ച് ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷ്വറന്‍സാണ് അംഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 25 വര്‍ഷമായി സജീവമായ സംഘടനയുടെ ബൈലൊ മാറ്റേണ്ടതുണ്ട്. പ്രവര്‍ത്തനശൈലിയിലും മാറ്റം വരുത്തണം. സംഘടനയില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം. പലര്‍ക്കും സിനിമ ഇല്ലാത്ത സ്ഥിതിയുണ്ട്. ഇതിന് മാറ്റം വരുത്തണം. കഴിഞ്ഞ ജനറല്‍ബോഡിയില്‍ മാധ്യമങ്ങളെ വിലക്കിയ സംഭവത്തില്‍ വ്യക്തിപരമായി താന്‍ ക്ഷമ ചോദിക്കുന്നുവെന്നും അമ്മയും മാധ്യമങ്ങളും ഒരുമിച്ച് പോകണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.