Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മുഖം മാറ്റുന്ന നയം, നായകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2018, 02:51 am IST
inVaradyam

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍കൊണ്ടും സാംസ്‌കാരിക വൈവിധ്യങ്ങള്‍കൊണ്ടും ടൂറിസം ഭൂപടത്തില്‍ സ്വന്തമായി ഒരിടം നേടിയിട്ടുള്ള നാടാണ് ഗുജറാത്ത്. അറബിക്കടലിന്റെ സൗന്ദര്യം പടര്‍ന്നുകിടക്കുന്ന ബീച്ചുകള്‍, പ്രകൃതി രമണീയത തുടിക്കുന്ന മലനിരകള്‍, സിംഹ സാന്നിധ്യമുള്ള ഗിര്‍ വനം, മഹാത്മാഗാന്ധിയുടെ സാന്നിധ്യം, ബുദ്ധ സര്‍ക്യൂട്ട്, നവരാത്രി,  പട്ടം പറത്തല്‍, റാന്‍ ഓഫ് കച്ച് തുടങ്ങി നിരവധി കാഴ്ചാവിസ്മയങ്ങള്‍ ഗുജറാത്തിലെത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നു. ടൂറിസം സാധ്യതകളെ വേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ശ്രമങ്ങള്‍ ഗുജറാത്തിലെ ടൂറിസം മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.  ടൂറിസം വികസനത്തിനായി  അഞ്ച് വര്‍ഷത്തെ പദ്ധതി 2015-ല്‍ സര്‍ക്കാര്‍ തയ്യാറാക്കി. 2020 ആകുമ്പോഴേക്കും ഗുജറാത്ത് ടൂറിസത്തിന്റെ മുഖം മാറ്റുന്ന പദ്ധതിയാണിത്. അതിന്റെ ഗുണഫലങ്ങള്‍ പ്രതിഫലിച്ചുതുടങ്ങി. 

കഴിഞ്ഞ വര്‍ഷം 4.5 കോടി പേരാണ് ഗുജറാത്ത് കാണാന്‍ എത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 17 ശതമാനം വര്‍ധന. അവരില്‍ 98 ശതമാനം ആഭ്യന്തര ടൂറിസ്റ്റുകളും രണ്ട് ശതമാനം വിദേശസഞ്ചാരികളുമാണ്. വിദേശ വിനോദ സഞ്ചാരികളുടെ എണ്ണവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ധിച്ചു. ടുറിസം  പ്രചാരണത്തിന് വിവര സാങ്കേതിക വിദ്യയുടെ പരമാവധി ഉപയോഗം ഉറപ്പുവരുത്തും. ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കാനും യാത്രാ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ സഹായിക്കാനും സമൂഹമാധ്യമങ്ങളുടെ ഉപയോഗം വര്‍ധിപ്പിക്കും. നിലവിലുള്ള സൗകര്യങ്ങള്‍ നവീകരിക്കുകയും, പുതിയ ടൂറിസം ആശയങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്യുന്നത്  പ്രോത്സാഹിപ്പിക്കുകയാണ്. ടൂറിസ്റ്റുകള്‍ക്ക് വലിയ മ്യൂസിയങ്ങള്‍, പ്രദര്‍ശനങ്ങള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിര്‍മ്മിക്കുന്നതിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. 2015-20 ലെ സംസ്ഥാന ടൂറിസം നയം വന്‍ വിജയമാണ്. ഇതുവരെ 9000 കോടി വിലമതിക്കുന്ന ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍ തുടങ്ങിയ വ്യത്യസ്ത ടൂറിസം പദ്ധതികള്‍ക്കായി 220 അപേക്ഷകള്‍ നിലവിലുണ്ട്. അടുത്ത ഏതാനും വര്‍ഷങ്ങളില്‍ ആഭ്യന്തര ടൂറിസ്റ്റുകള്‍ക്കും വിദേശ ടൂറിസ്റ്റുകള്‍ക്കും മികച്ച അടിസ്ഥാന സൗകര്യം നല്‍കും.

സിന്ധു നദീതട സംസ്‌കാരത്തിന്റെ കളിത്തൊട്ടിലായ ഗുജറാത്ത് ചരിത്രത്തിലുടനീളം സുപ്രധാനമായ സാംസ്‌കാരിക സാമ്പത്തിക കേന്ദ്രമായിരുന്നു. സിന്ധു നദീതട സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന രണ്ട് കേന്ദ്രങ്ങള്‍ ഗുജറാത്തിലുണ്ട്. ഒന്ന് കച്ചിലും മറ്റൊന്ന് അഹമ്മദാബാദില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ലോത്തലിലും. ഇവിടെയുള്ള  മ്യൂസിയങ്ങള്‍ വിപുലീകരിക്കും. ആ കാലഘട്ടത്തിലെ കരകൗശല അവശിഷ്ടങ്ങളും മറ്റ് സാംസ്‌കാരിക പ്രതീകങ്ങളും പ്രദര്‍ശിപ്പിക്കുന്നതിന്  ഒരു ദേശീയ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് കൊണ്ടുവരും. ഗുജറാത്തി സംസ്‌കാരത്തിന്റെ തനിമ തെളിഞ്ഞു കാണുന്ന രാസ്, ഗര്‍ബ തുടങ്ങിയ ആഘോഷങ്ങള്‍ ഗുജറാത്തിനെ  അടുത്തറിയാന്‍ സഹായിക്കും. ഗുജറാത്തിലെ പരമ്പരാഗത കൈത്തറി വസ്ത്രങ്ങള്‍ക്ക് ടൂറിസ്റ്റുകള്‍ക്കിടയില്‍ ആവശ്യക്കാരേറെയാണ്. ഗുജറാത്തികള്‍ ഉപയോഗിക്കുന്ന തലപ്പാവിനും കുപ്പായങ്ങള്‍ക്കുമാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രിയം കൂടുതല്‍. ചിത്രപ്പണികളോടുകൂടിയ ചോളികള്‍, പത്താനിലെ പടോല സാരികള്‍ എന്നിവയ്‌ക്കും ആവശ്യക്കാര്‍ ധാരാളമുണ്ട്.തീര്‍ത്ഥാടനകേന്ദ്രങ്ങളുടെ കാര്യത്തിലും ഗുജറാത്ത് സമ്പന്നമാണ്.  മതത്തിന്റേയും പുരാണങ്ങളുടെയും ചരിത്രത്തില്‍നിന്നും ഒഴിച്ചുനിര്‍ത്താനാകാത്ത ദ്വാരകയും സോമനാഥും.  അംബാജി ക്ഷേത്രവും ഗിര്‍നാര്‍ കുന്നുകളിലെ ഹിന്ദു – ജൈന ക്ഷേത്രങ്ങളും തീര്‍ത്ഥാടക ഭൂപടത്തില്‍ അനിഷേധ്യമായ സ്ഥാനം രേഖപ്പെടുത്തിയിട്ടുള്ള പുണ്യസ്ഥലങ്ങളാണ്. സനാ ജില്ലയിലെ മൊധേറയിലെ സൂര്യക്ഷേത്രം ഇതിനകം കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ പദ്ധതിയിലാണ്. ഇത് വിപുലീകരിക്കുന്നതിനായി,  സൗരാധിഷ്ഠിത സ്വയം-സുസ്ഥിരയൂണിറ്റായ മോധേറ ഗ്രാമം നിര്‍മ്മിക്കാന്‍ പദ്ധതിയിടുകയാണ്. സൂര്യക്ഷേത്രത്തെ ലോകോത്തര വിനോദ സഞ്ചാര കേന്ദ്രമാക്കാന്‍ ആഗ്രഹിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

Astrology

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

‘കാഫിറുകളുടെ വിമാനങ്ങൾ പറക്കുന്നു ‘ : ഫ്ലൈ ദുബായ് ആക്രമണത്തെ പ്രശംസിച്ച് അൽ-ഖ്വയ്ദ , 9/11 മാതൃകയിലുള്ള ആക്രമണങ്ങൾക്ക് ആഹ്വാനം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.