ന്യൂദല്‍ഹി: കേസുകള്‍ വിഭജിച്ച് നല്‍കാനുള്ള അധികാരം ചീഫ് ജസ്റ്റിസിന് തന്നെയെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തര്‍ക്കമോ സംശയമോ ഇല്ലെന്നും കോടതി വ്യക്തമാക്കി. കേസുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച് കൊളീജിയത്തോട് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും ജസ്റ്റിസ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ ശാന്തി ഭുഷന്റെ പൊതുതാത്പര്യ ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ കൊളീജിയത്തിലെ അംഗങ്ങളായ ജഡ്ജിമാര്‍ക്ക് നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. സമാന ആവശ്യം ഉന്നയിച്ചുള്ള മറ്റൊരു ഹര്‍ജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
കൊളീജിയത്തില്‍ അംഗമല്ലാത്തതിനാലാണ് എ.കെ സിക്രി അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിച്ചത്.
















