Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ബിഷപ്പിനുമേല്‍ കുരുക്ക് മുറുകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:30 am IST
in Kerala

കുറവിലങ്ങാട്: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കന് കുരുക്ക് മുറുകി. ബിഷപ്പിനെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം നീക്കം തുടങ്ങി. കന്യാസ്ത്രീ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതും സാഹചര്യ തെളിവുകളും ബിഷപ്പിന്റെ അറസ്റ്റിലേക്കാണ് കാര്യങ്ങള്‍ കൊണ്ടുപോകുന്നത്. 

മൊഴിയെടുപ്പ് പൂര്‍ത്തിയായതിനാല്‍ അന്വേഷണ സംഘം ബിഷപ്പിനെ നാട്ടിലെത്തിക്കുന്നതിനെക്കുറിച്ച് ഉടന്‍ തീരുമാനമെടുക്കും. ഇതിനായി പഞ്ചാബ് പോലീസിന്റെ സഹായവും തേടുമെന്നാണ്  അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇപ്പോള്‍ ലഭ്യമായ മൊഴികളും തെളിവുകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും അന്വേഷണ സംഘം എപ്പോള്‍ ജലന്ധറിലേക്ക് പോകുമെന്ന് തീരുമാനിക്കുക. അന്വേഷണത്തിന്റെ ഭാഗമായി ഫോറന്‍സിക് സംഘത്തിന്റെ  ആദ്യഘട്ട പരിശോധനയും അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പും പൂര്‍ത്തിയായി. കോണ്‍വെന്റിലെ രേഖകളില്‍ ബിഷപ് താമസിച്ചതിന് തെളിവുകള്‍ ഉണ്ടെന്നും ഇത് പിന്നീട് കൂട്ടിച്ചേര്‍ത്തതല്ലെന്നും പരിശോധനയില്‍ വ്യക്തമായി. 

ഇന്നലെ കുറവിലങ്ങാടുള്ള മഠത്തിലെ 20-ാം നമ്പര്‍ മുറിയിലാണ് പ്രധാനമായും ഫോറന്‍സിക് സംഘം പരിശോധന നടത്തിയത.് കോട്ടയം ഫോറന്‍സിക് സയന്റിഫിക് ഓഫീസര്‍ ആര്‍.ആര്‍. രഞ്ജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കോണ്‍വെന്റിലും കന്യാസ്ത്രീയുടെ മുറിയിലും, പീഡനം നടന്നുവെന്ന് പറയുന്ന ഗസ്റ്റ്ഹൗസും വസ്ത്രങ്ങളും പരിശോധനയ്‌ക്ക് വിധേയമാക്കി. ആദ്യഘട്ട മൊഴിയെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി കെ. സുഭാഷിന്റെ നേതൃത്വത്തില്‍ ഇന്നലെ രണ്ടു കന്യാസ്ത്രീകളുടെ കൂടി മൊഴി രേഖപ്പെടുത്തി. പരാതിക്കാരിയായ കന്യാസ്ത്രീയെ ബിഷപ് പീഡിപ്പിച്ചിരുന്നുവെന്ന് കേട്ടറിവുള്ളതായി ഇവര്‍ മൊഴി നല്‍കി. 

പീഡന പരാതി ഉയര്‍ന്നതിനു ശേഷം 2017 മേയില്‍ ബിഷപ് കോണ്‍വെന്റില്‍ എത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ ബിഷപ്പിന്റെ വരവിനെ കന്യാസ്ത്രീ എതിര്‍ത്തതായും, വന്നാല്‍ താന്‍ സഭ മാറുമെന്ന് ഭീഷണി മുഴക്കിയതായും ഇതേത്തുടര്‍ന്ന് ബിഷപ് സന്ദര്‍ശനം മാറ്റിവച്ചതായും മൊഴിയില്‍ പറയുന്നു.

മൂന്നു ദിവസം കൊണ്ടാണ് അന്വേഷണ സംഘം പരാതിക്കാരിയായ കന്യാസ്ത്രീയുടെയും ഇവിടുത്തെ മറ്റ് അന്തേവാസികളുടെയും മൊഴി രേഖപ്പെടുത്തിയത്. 

കന്യാസ്ത്രീ ഇന്ന് കോടതിയില്‍ രഹസ്യമൊഴി  നല്‍കുമെന്നാണ് സൂചന. 

കന്യാസ്ത്രീയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തും. ആവശ്യമെങ്കില്‍ ബിഷപ്പിനെ കേരളത്തിലേക്ക് വിളിച്ചു വരുത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.

ബിഷപ്പിന്റെ പരാതിയില്‍ അന്വേഷണം 

കുറവിലങ്ങാട്: ജലന്ധര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മാര്‍ട്ടിന്‍ നല്‍കിയ പരാതിയെക്കുറിച്ച് അടുത്ത ഘട്ടത്തില്‍ അന്വേഷണം നടത്തുമെന്ന് അന്വേഷണ സംഘം. കന്യാസ്ത്രീയുടെ സഹോദരന്മാര്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. ഇതിനിടെ വിശ്വാസികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമായി. കന്യാസ്ത്രീയുടെ കയ്യില്‍ ബിഷപ്പിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്. കന്യാസ്ത്രീക്കൊപ്പം സഭയിലെ തന്നെ ഒരു വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. അതേസമയം കന്യാസ്ത്രീയുടെ ആരോപണം വിശ്വാസയോഗ്യമല്ലെന്നും സഭയെ കളങ്കപ്പെടുത്തുന്നതായും മറുവിഭാഗം പറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

പുതിയ വാര്‍ത്തകള്‍

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.