Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്യാമ്പസിലെ അക്രമരാഷ്‌ട്രീയം; സിപിഎമ്മിന് വേണ്ടത് രക്തസാക്ഷികളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2018, 01:23 am IST
in Kerala

കൊച്ചി: മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ  കുത്തിക്കൊന്ന സംഭവത്തിലും പാഠം പഠിക്കാതെ സിപിഎം. അഭിമന്യുവിന്റെ കൊലപാതകത്തിലും ക്യാമ്പസിലെ അക്രമരാഷ്‌ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സിപിഎം കേന്ദ്രങ്ങളില്‍ നിന്നുയരുന്നത്. പ്രവര്‍ത്തകര്‍ കുത്തേറ്റുമരിച്ചാലും രക്തസാക്ഷികളെയാണ് തങ്ങള്‍ക്ക് വേണ്ടതെന്ന സമീപനമാണ് അവര്‍ സ്വീകരിക്കുന്നതെന്ന് മഹാരാജാസ് സംഭവം വ്യക്തമാക്കുന്നു.

എസ്എഫ്‌ഐ മുന്‍ നേതാവും യുവജന കമ്മീഷന്‍ അധ്യക്ഷയുമായ ചിന്താ ജെറോമിന്റെ പ്രസ്താവനയില്‍ നിന്ന് ക്യാമ്പസിലെ അക്രമരാഷ്‌ട്രീയത്തെ ഇപ്പോഴും ഇടതു പാര്‍ട്ടികള്‍ പരസ്യമായി അംഗീകരിക്കുന്നുണ്ടെന്ന സൂചനയാണുള്ളത്. അഭിമന്യുവിന്റെ കൊലപാതകത്തെ ഒറ്റപ്പെട്ട സംഭവമായിട്ടാണ് ചിന്താ ജെറോം വിശേഷിപ്പിക്കുന്നത്. പാര്‍ട്ടിയുടെ വിദ്യാര്‍ഥി പ്രസ്ഥാനത്തിനുവേണ്ടി രക്തസാക്ഷിയായ അഭിമന്യുവിനെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നു ചിന്തയുടെ പരാമര്‍ശം. ഇടതുപക്ഷ സൈബര്‍ പോരാളി ദീപാ നിശാന്തിന്റെയും ഫേസ്ബുക്ക് കുറിപ്പുകള്‍ ഇതാണ് സൂചിപ്പിക്കുന്നത്. 

പരിശീലനം സിദ്ധിച്ച പോപ്പുലര്‍ ഫ്രണ്ടുകാരാണ് അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടും എസ്എഫ്‌ഐ നേതാക്കള്‍ക്ക് പോലും പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉച്ചത്തില്‍ പറയാന്‍ കഴിയാത്ത സ്ഥിതിയാണ്. പല ക്യാമ്പസുകളിലും എസ്എഫ്‌ഐയും പോപ്പുലര്‍ ഫ്രണ്ടും സഖ്യത്തിലായതാണ് പരസ്യമായി എതിര്‍ക്കാതിരിക്കാന്‍ കാരണമെന്നാണ് സൂചന. അതുകൊണ്ടുതന്നെയാകാം മുന്‍ എസ്എഫ്‌ഐ നേതാവിന് അഭിമന്യുവിന്റെ മരണം ഒറ്റപ്പെട്ട സംഭവമായി മാറിയതും.

മുഖ്യമന്ത്രി പിണറായി വിജയന്‍ സംഭവം നടന്ന് 12 മണിക്കൂര്‍ കഴിഞ്ഞ് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ ആരാണ് കൊന്നതെന്ന് പറയുന്നില്ല. ഗൗരീലങ്കേഷ് കൊലചെയ്യപ്പെട്ട് മിനിറ്റുകള്‍ക്കുള്ളില്‍ ആര്‍എസ്എസ്സുകാരാണ് കൊലയ്‌ക്ക് പിന്നിലെന്ന് കുറിച്ച പിണറായിക്ക് സ്വന്തം പാര്‍ട്ടിക്കാരന്‍ മുസ്ലിം തീവ്രവാദികളുടെ കുത്തേറ്റ് മരിച്ചിട്ട് പ്രതികരിക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണനാകട്ടെ കൊലയ്‌ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട് ആണെന്ന ആരോപണം മാത്രമാണ് ഉന്നയിച്ചത്.

അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം മൃദുസമീപനം സ്വീകരിക്കുന്നതില്‍ രാഷ്‌ട്രീയ അജണ്ടയുണ്ടോയെന്ന് സംശയമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടുമായി രഹസ്യമായി സിപിഎം സഖ്യത്തിലേര്‍പ്പെടാറുണ്ട്. അതുകൊണ്ടുതന്നെ പരസ്യ നിലപാട് എടുത്താല്‍ രാഷ്‌ട്രീയ തിരിച്ചടി ഉണ്ടാകുമോയെന്നും അവര്‍ ഭയപ്പെടുന്നു.

ഇടതു ചിന്തകര്‍ക്ക് മിണ്ടാട്ടമില്ല

കൊച്ചി: കത്വാ സംഭവത്തിന്റെ പേരില്‍ ക്ഷേത്രത്തില്‍ ശയനപ്രദക്ഷിണം നടത്തിയ രാമനുണ്ണിക്ക് മുസ്ലിം തീവ്രവാദികള്‍ ആസൂത്രിതമായി നടത്തിയ അരുംകൊലയ്‌ക്കെതിരെ പ്രതികരണമില്ല. ഉത്തരേന്ത്യയില്‍ ഉണ്ടാകുന്ന ചെറിയ സംഭവങ്ങളുടെ പേരില്‍ ആര്‍എസ്എസ്സിനെതിരെ ചെളിവാരിയെറിയുന്ന സാസ്‌കാരിക നായകരൊന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെ പ്രതികരിച്ചില്ല. ഇടതുപക്ഷ ചിന്തകരെന്ന് സ്വയം വിശേഷിപ്പിക്കുന്ന സക്കറിയയെ പോലുള്ളവര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നരനായാട്ട് അറിഞ്ഞ മട്ടില്ല. പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്ത് ഇസ്ലാമി തുടങ്ങിയ മുസ്ലിം തീവ്രവാദ സംഘടനകളുടെ വേദികള്‍ ഉപയോഗിച്ച് വിദേശയാത്രയും അവാര്‍ഡുകളും വാങ്ങിക്കൂട്ടുകയാണ് പലരും. ഇടതുപക്ഷത്തോടൊപ്പം നിന്ന് സമൂഹമാധ്യമങ്ങളില്‍ തീവ്രവാദ സംഘടനകള്‍ക്ക് ഇമേജ് സൃഷ്ടിക്കുകയാണ് പല സാസ്‌കാരിക നായകരുടെയും പണി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

Kerala

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

India

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

13 വയസുള്ള ഉർവശി നായികയായി അരങ്ങേറ്റം കുറിച്ചത് ഭാഗ്യരാജിനൊപ്പം; അദ്ദേഹത്തിന്റെ ക്ഷമയും ദീർഘവീക്ഷണവും എന്നെ നടിയാക്കിയെന്ന് ഉർവശി

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.