കൊച്ചി: അംഗീകൃത ആയുര്‍വേദ ചികിത്സകരുടെ അന്തര്‍ദേശീയ പ്രസ്ഥാനമായ വിശ്വ ആയുര്‍വേദപരിഷത്തിന്റെ സംസ്ഥാനസമിതി രൂപീകരിച്ചു. എറണാകുളം കലൂരിലെ പാവക്കുളം ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ അഖിലേന്ത്യാ സെക്രട്ടറി ഡോ. നിധിന്‍ അഗ്രവാള്‍ അധ്യക്ഷനായി. തെലങ്കാന സംസ്ഥാന സെക്രട്ടറി ഡോ. ശ്രീധര്‍ അനീഷ് ഷെട്ടി നിരീക്ഷകനായും പങ്കെടുത്തു.
പ്രമുഖ വേദ-തന്ത്രശാസ്ത്ര പണ്ഡിതന്‍ കെ.കെ. വാമനന്‍ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നടത്തി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘വിഷജ്യോല്‍സ്‌നിക പാഠവും പഠനവും’ എന്നഗ്രന്ഥം രചിച്ച പി.കെ. എമ്‌സി, തിരുവനന്തപുരത്തെ പങ്കജ കസ്തൂരി ആയുര്‍വേദ മെഡിക്കല്‍ കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ. രജനിനായരെ ആദരിച്ചു. ആദ്യ സംസ്ഥാനസമിതി അധ്യക്ഷനായി സിസിഐഎം അംഗവും പാലോട് ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ സീനിയര്‍ സയന്റിസ്റ്റുമായ വൈദ്യ ടി.ജി. വിനോദ്കുമാറും, ജനറല്‍ സെക്രട്ടറിയായി പട്ടാമ്പി അഷ്ടാംഗം ആയുര്‍വേദ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ടി.ആര്‍. ജയലക്ഷ്മിയും നിര്‍ദേശിക്കപ്പെട്ടു.
വൈസ് പ്രസിഡന്റുമാര്‍: ഡോ. ടി.എസ്. കൃഷ്ണകുമാര്‍, ഡോ. രജനിനായര്‍, ഡോ. ജി. അനില്‍കുമാര്‍.
ജോയിന്റ് സെക്രട്ടറിമാര്‍: ഡോ. അര്‍ജുന്‍ ചന്ദ്, ഡോ. സൂരജ് മോഹന്‍. ട്രഷറര്‍: ഡോ. ടി.ടി. കൃഷ്ണകുമാര്‍. ഓര്‍ഗനൈസിങ് സെക്രട്ടറി: ഡോ. ജെ. രാധാകൃഷ്ണന്‍. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: ഡോ. ആദര്‍ശ് സി. രവി, ഡോ. പി.ആര്‍. രാജേന്ദ്രന്‍, ഡോ. ഹരികൃഷ്ണന്‍, ഡോ. വേണു ശശികുമാര്‍, ഡോ. എ. വി. സുരേഷ്, ഡോ. വിശ്വനാഥന്‍, ഡോ. അങ്കുഷ്, ഡോ. ജഗദീഷ്, ഡോ. പദ്മജ രാമചന്ദ്രന്‍, ഡോ. കെ.എന്‍. ശ്രീരുദ്രന്‍, ഡോ. എം. ദിനേശ്കുമാര്‍.
ഓരോ ജില്ലയിലും പത്തുപേര്‍ വീതം അംഗങ്ങളായ സംഘാടക സമിതികള്‍ക്ക് ധാരണയായി. ആയുര്‍വേദ മേഖലയിലെ എല്ലാ കാറ്റഗറിക്കല്‍ സംഘടനകളുമായും വിഎപിയുടെ കാശ്മീര്‍ മുതല്‍ തമിഴകം വരെയുള്ള സംസ്ഥാന ഘടകങ്ങളുമായും വിദേശ ശാഖകളുമായും യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സമിതികളും രൂപീകരിച്ചു.
















