Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിമികോട്ടില്‍ ഉള്ള 104 തീര്‍ത്ഥാടകരെ രക്ഷപെടുത്തി നേപ്പാള്‍ഗഞ്ചില്‍ എത്തിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 02:44 pm IST
inIndia

ന്യൂദല്‍ഹി : കൈലാസ്-മാനസ സരോവര്‍ യാത്രയ്‌ക്ക് പോയി കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് നടത്തിയ അതിവേഗ ഇടപെടല്‍ ഫലം കണ്ടു. 104 പേരെ സിമി കോട്ടില്‍ നിന്നും രക്ഷപെട്ടു നേപ്പാള്‍ ഗഞ്ചിലെത്തിച്ചു. നേപ്പാള്‍ സര്‍ക്കാറാണ് ഹെലികോപ്ടറുകളുമായി സാഹയത്തിനെത്തിയത്. അതേസമയം എത്ര മലയാളികള്‍ സുരക്ഷിത സ്ഥലത്തെത്തി എന്നകാര്യത്തില്‍ വ്യക്തതയില്ല. 

ചെറുവിമാനങ്ങളിലായി രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചു കൊണ്ടിരിക്കയാണ്. കാലാവസ്ഥ അനുകൂലമായതിനാല്‍ ഇന്ന് തന്നെ പരമാവധി പേരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാനാണ് ശ്രമം. പ്രതികൂലമായ കാലാവസ്ഥ ഇവരുടെ രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുന്നുണ്ട്. എന്നാല്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഉറപ്പാക്കുമെന്നും കേന്ദ്ര വിദേശകാര്യമന്ത്രി സുഷമസ്വരാജ് പ്രതികരിച്ചു. 

1575 പേര്‍ നേപ്പാളിലെ മൂന്നിടങ്ങളിലായാണ് തീര്‍ത്ഥാടകര്‍ കുടുങ്ങിക്കിടക്കുന്നു. സിമിക്കോട്ട്, ഹില്‍സ, ടിബറ്റ് എന്നിവിടങ്ങളിലായാണ് കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ നൂറോളം മലയാളികളും ഉള്‍പ്പെടും. സിമിക്കോട്ടില്‍ കുടുങ്ങിയവര്‍ക്കാണ് കൂടതല്‍ ദുരിതം. കനത്ത മഴയും, പ്രതികൂലമായ കാലാവസ്ഥയും മൂലം പലയിടത്തും മണ്ണിടിച്ചലുണ്ടായതാണ് യാത്ര ദുഷ്‌കരമാക്കിയിരിക്കുന്നത്. 

നേപ്പാള്‍ സര്‍ക്കാരിനോട് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സഹായം എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിമിക്കോട്ടില്‍ തീര്‍ത്ഥാടകരുടെ ആരോഗ്യ പരിശോധന നടത്തുന്നുണ്ടെന്നും, ഹില്‍സയില്‍ പൊലീസ് അധികൃതരോട് ആവശ്യമായ സഹായം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുഷമസ്വരാജ് അറിയിച്ചു.

ഹില്‍സയില്‍ മാത്രമാണ് എത്തിപ്പെടാന്‍ അല്‍പ്പം ബുദ്ധിമുട്ടെങ്കിലും പരിഭ്രമിക്കേണ്ട ആവശ്യമില്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സിമികോട്ടില്‍ 525 തീര്‍ത്ഥാടകരാണ് കുടുങ്ങിക്കിടക്കുന്നത്. 550 പേര്‍ ഹില്‍സയിലും ടിബറ്റ് ഭാഗത്ത് 500 പേരും കുടുങ്ങിക്കിടക്കുന്നു. തന്റെ ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേപ്പാള്‍ഗഞ്ച്, സിമികോട്ട് എന്നിവിടങ്ങളില്‍ സഹായത്തിനായി നേപ്പാളിലെ ഇന്ത്യന്‍ എംബസി പ്രതിനിധികളെ അയച്ചിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും അവര്‍ എത്തിക്കുമെന്നും മന്ത്രി ട്വീറ്റ് ചെയ്തു. തീര്‍ത്ഥാടകരുടെ വിവരങ്ങള്‍ അറിയാന്‍ ഹോട്ട്ലെന്‍ നമ്പറുകളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്.

മലയാളം + 977- 9808500644(രഞ്ജിത്ത്), തമിഴ് +977- 98085006(ആര്‍ മുരുഗന്‍), തെലുങ്ക് + 977- 9808082292(നരേഷ്), കന്നഡ + 977-9818832398. ബന്ധപ്പെടേണ്ട മറ്റ് നമ്പര്‍ തരുണ്‍ രാജ +977-9851107021, താഷി കാമ്ബ +977-98511550077, പ്രണവ് ഗണേശ് ഫെസ്റ്റ് സെക്രട്ടറി + 977 9851107006. കോഴിക്കോട് സ്വദേശികളായ വനജാക്ഷി, ചന്ദ്രന്‍, എറണാകുളം സ്വദേശി ലക്ഷ്മി, മലപ്പുറം സ്വദേശി രമാദേവി എന്നിവരാണ് സിമികോട്ടില്‍ കുടുങ്ങിയ മലയാളികള്‍. മോശം കാലാവസ്ഥ കാരണം നേപ്പാളിലെ സിമികോട്ടിലാണ് കഴിഞ്ഞ ഏഴ് ദിവസമായി ഇവര്‍ കുടുങ്ങിക്കിടക്കുന്നത്.

സംഘത്തിലുള്ള പലര്‍ക്കും പലതരം രോഗങ്ങളുണ്ട്. ലുക്കീമിയ രോഗത്തെ അതിജീവിച്ചവര്‍ പോലും സംഘത്തിലുണ്ട്. ഭക്ഷണത്തിനൊപ്പം രണ്ട് ദിവസത്തേക്കുള്ള മരുന്ന് കൂടിയേ ഇവരുടെ കൈയിലുള്ളൂ. അതുകൊണ്ട് തന്നെ ആഹാരത്തിനൊപ്പം മരുന്ന് കുറയുന്നതും പ്രശ്നങ്ങളുണ്ടാക്കും. കഴിഞ്ഞ ജൂണ്‍ 21-നാണ് കൈലാസയാത്രയ്‌ക്കായി കേരളത്തില്‍നിന്നുള്ള 37 അംഗ സംഘം യാത്രതിരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

Kerala

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

News

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

News

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

പുതിയ വാര്‍ത്തകള്‍

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.