ബെംഗളൂരു: മിലിട്ടറി പോലീസ് കോറിന്റെ ബൈക്ക് അഭ്യാസ ടീമായ ‘ശ്വേത അശ്വ’ യുടെ കാര്‍ഗില്‍ വിജയദിവസത്തിന്റെ പത്തൊൻപതാം വാര്‍ഷികത്തിന്റെ ഭാഗമായി ബെംഗളൂരു മുതല്‍ കശ്മീരിലെ ദ്രാസ് വരെ നീളുന്ന ബൈക്ക് റാലിക്ക് തുടക്കമായി. ലഫ്റ്റനന്റ് കേണല്‍ വിക്രം രാജെ ഭോസ്‌ലെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ടീമാണ് റാലി നടത്തുന്നത്.
ബെളഗാവി, പൂനെ, മുംബൈ, വഡോദര, ഉദയ്‌പൂര്‍, നസീറാബാദ്, ഡല്‍ഹി, ചണ്ഡീഗഡ്, മണാലി, സര്‍ച്ചു, ലേ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ശ്വേത് അശ്വ മുന്നേറുക. ഏകദേശം 3250 കിലോമീറ്റര്‍ ദൂരം സംഘം ബൈക്കില്‍ യാത്ര ചെയ്യും. ഈ മാസം 24ന് കാര്‍ഗില്‍ യുദ്ധ സ്മാരകത്തില്‍ നടക്കുന്ന വിജയ ദിവസ് ആഘോഷത്തിലാണ് സംഘത്തിന്റെ യാത്ര സമാപിക്കുന്നത്.
















