Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ത്രിപുര മെഡിക്കല്‍ കോളേജ് അഴിമതി; പ്രതിയെ സംരക്ഷിച്ച് കേരള പോലീസ്; രൂക്ഷ വിമര്‍ശനവുമായി ത്രിപുര ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 08:21 pm IST
inIndia

ന്യൂദല്‍ഹി: അഗര്‍ത്തല മെഡിക്കല്‍ കോളേജ് അഴിമതിയില്‍ കേരള പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ത്രിപുര ഹൈക്കോടതി. മലയാളിയും ഗ്ലോബല്‍ എജ്യൂക്കേഷന്‍ നെറ്റ് (ജി നെറ്റ്) ചെയര്‍മാനുമായിരുന്ന കെ. ബാലചന്ദ്രന്‍ നായര്‍ക്കെതിരായ ജാമ്യമില്ലാ വാറണ്ട് നടപ്പാക്കാത്തതില്‍ ആലപ്പുഴ എസ്പിയോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന പോലീസ് മേധാവിയോട് സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. മെയ് 14നാണ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നത്. ബാലചന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണമെന്നും ജസ്റ്റിസ് അരിന്ദം ലോഥ് വ്യക്തമാക്കി. കേരള പോലീസിന്റെ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി കെടുകാര്യസ്ഥതയെ വിമര്‍ശിക്കുകയും ചെയ്തു. 

 അഗര്‍ത്തല ഹപാനിയയിലുള്ള മെഡിക്കല്‍ കോളേജ് പൊതു സ്വകാര്യ പങ്കാളിത്തത്തോടെ (പിപിപി) നടത്തുന്നതിനായി 2004ല്‍ ഇടത് സര്‍ക്കാര്‍ ജി നെറ്റുമായി കരാറൊപ്പിട്ടിരുന്നു. സ്ഥലവും കെട്ടിടങ്ങളും സര്‍ക്കാര്‍ കമ്പനിക്ക് കൈമാറുകയും കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക സഹായം നല്‍കുകയും ചെയ്‌തെങ്കിലും മെഡിക്കല്‍ കോളേജ് നടത്തിപ്പ് അഴിമതിയില്‍ മുങ്ങിക്കുളിച്ചു. 2008ല്‍ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും ഭാവി അനിശ്ചിതത്വത്തിലാക്കി ജി നെറ്റ് ത്രിപുര വിട്ടു. നിരവധി സ്ഥാപനങ്ങളില്‍നിന്നും വ്യക്തികളില്‍നിന്നും കമ്പനി വായ്‌പയെടുത്തിരുന്നു. ഇതില്‍ ചിലയാളുകള്‍ക്ക് ബാലചന്ദ്രന്‍ നല്‍കിയ ചെക്ക് അക്കൗണ്ടില്‍ പണമില്ലാത്തതിനാല്‍ മടങ്ങി. ഇതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. നേരത്തെ നിരവധി തവണ ബാലചന്ദ്രനെതിരെ സമന്‍സ് അയച്ചിരുന്നെങ്കിലും ഇയാള്‍ കോടതിയില്‍ ഹാജരായില്ല. 

2013ല്‍ ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തട്ടിപ്പ് നടത്തിയതിനും സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയതിനും പോലീസ് കേസെടുത്തു. എന്നാല്‍ ഇടത് സര്‍ക്കാര്‍ അന്വേഷണം കാര്യക്ഷമമാക്കിയില്ല. ഇതിന് പുറമെ, മെഡിക്കല്‍ കോളേജിന്റെ വസ്തുവകകള്‍ പണയെപ്പെടുത്തി കമ്പനി അനധികൃതമായി ഹഡ്‌കോയില്‍നിന്നുമെടുത്ത 56 കോടി രൂപയുടെ വായ്‌പ സര്‍ക്കാര്‍ തിരിച്ചടക്കുകയും ചെയ്തു. 

കേരളത്തിലെ തട്ടിക്കൂട്ട് കമ്പനിയായ ജി നെറ്റിനെ ത്രിപുരയിലെത്തിച്ചതിന് പിന്നില്‍ രണ്ട് സംസ്ഥാനങ്ങളിലെയും സിപിഎം നേതാക്കളുടെ സാമ്പത്തിക ഇടപാടുകളാണെന്ന് ആരോപണമുയര്‍ന്നിരുന്നു. കേരളത്തിലെയും ത്രിപുരയിലെയും സിപിഎം നേതാക്കള്‍ക്ക് പ്രതിയുമായുള്ള ബന്ധങ്ങള്‍ ത്രിപുര സര്‍ക്കാരിന്റെ അന്വേഷണ പരിധിയിലാണ്. കേരളത്തിലെ ഉന്നത സിപിഎം നേതാക്കളും അന്വേഷണ പരിധിയിലാണ്. ഇപ്പോള്‍ സംസ്ഥാന സര്‍ക്കീരിന് കീഴിലുള്ള സൊസൈറ്റിക്കാണ് മെഡിക്കല്‍ കോളേജിന്റെ നടത്തിപ്പ്.

കെ. സുജിത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

Kerala

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

Kerala

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

News

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

Kerala

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

പുതിയ വാര്‍ത്തകള്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.