ന്യൂദല്‍ഹി: വിമര്‍ശനങ്ങള്‍ മാന്യമായ ഭാഷയിലായിരിക്കണമെന്ന് അഭ്യര്‍ഥിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. ജനാധിപത്യത്തില്‍ വിവിധ അഭിപ്രായങ്ങളും വിമര്‍ശനങ്ങള്‍ അനിവാര്യമാണ്. എന്നാല്‍ വിമര്‍ശനം മാന്യമായ ഭാഷയില്‍ ആവുമ്പോള്‍ കൂടുതല്‍ പ്രയോജനകരമാകുമെന്നും സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
ഹിന്ദു-മുസ്ലീം ദമ്പതികള്‍ക്ക് പാസ്പോര്‍ട്ട് ലഭിക്കാന്‍ ഹിന്ദു മതം സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട പാസ്പോര്‍ട്ട് ഓഫീസറെ സ്ഥലം മാറ്റിയ നടപടിയാണ് മന്ത്രിയ്‌ക്കെതിരെയുള്ള സൈബര്‍ ആക്രമണത്തിന് ആധാരം. ഈ സംഭവത്തെ തുടര്‍ന്ന് വലിയ അധിക്ഷേപങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടന്നതായും സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.ചില ട്വീറ്റിന്റെ മാതൃകകളും അവര്‍ പങ്കുവച്ചിരുന്നു.
















