മോസ്‌ക്കോ: അര്‍ജന്റീനയുടെ മുഖ്യ പരിശീലക സ്ഥാനം രാജിവയ്‌ക്കില്ലെന്ന് ജോര്‍ഗെ സാംപോളി. ലോകകപ്പില്‍ അര്‍ജന്റീന ഫ്രാന്‍സിനോട് തോറ്റ ശേഷം സംസാരിക്കുകയായിരുന്നു സാംപോളി.
തോല്‍വിയില്‍ വേദനയുണ്ട്. ധൈര്യത്തോടെ പിടിച്ചുനില്‍ക്കാനാണ് ആഗ്രഹം. രാജിവയ്‌ക്കുന്ന പ്രശ്‌നമില്ല. ടീമിന്റെ പിഴവുകള്‍ വിലയിരുത്താന്‍ സമയമായില്ല. പിഴവുകളൊക്കെ ഫുട്‌ബോളിന്റെ ഭാഗമാണ്.
തോല്‍വിയും വിജയവും മാത്രം വിശകലനം ചെയ്താല്‍ മാത്രം പോര. വെറെ ഒട്ടേറെ കാര്യങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഫ്രാന്‍സിനെതിരെ ഒരുഘട്ടത്തില്‍ അര്‍ജന്റീന 2-1 ന് മുന്നിട്ടുനിന്നതാണ്. പക്ഷെ ഫ്രാന്‍സ് സമനില നേടിയതോടെ കളിമാറി.
















