Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മെസിക്കും അര്‍ജന്റീനന്‍ കനവുകള്‍ക്കും വിട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 01:20 pm IST
in Sports

മഹാത്ഭുതങ്ങള്‍ ബാക്കി ഉണ്ടായിരുന്നില്ല. തൊണ്ണൂറ്റി മൂന്നാം മിനിട്ടില്‍ സെര്‍ജി അഗ്യൂറോ…. അതിനപ്പുറം ഒന്നും ചെയ്യാനാകുമായിരുന്നില്ല. ലോകകപ്പ് ചരിത്രത്തിലെ തന്നെ ത്രസിപ്പിക്കുന്ന മത്സരങ്ങളിലൊന്നില്‍ ഫ്രാന്‍സിന് വിജയം …. മാര്‍ക്കസ് റോജോയുടെ ചുമലേറി വന്ന മെസിക്കും അര്‍ജന്റീനന്‍ കനവുകള്‍ക്കും വിട…. കാസന്‍ അരീനയില്‍ പരാജിതന്റെ നിത്യഭാവത്തില്‍ മെസി…. മഷനാരോയും മര്‍ക്കാഡോയും മെസയും പവാനോയും ബനേഗയും ജയിക്കാനായി ഇരമ്പിക്കയറിയപ്പോള്‍ പോലും ബാഴ്‌സയുടെ തമ്പുരാനെ കണ്ടതേയില്ല.

കടലാസില്‍ പല നിറങ്ങള്‍ ചാലിച്ച് ആരാധകരും കളിയെഴുത്തു വമ്പന്മാരും വരച്ചിട്ട ആ സിഹം ഇരപിടിക്കാനാവാതെ അലഞ്ഞു നടക്കുകയായിരുന്നു … ലോകത്തെയാകെ തന്റെ കാല്‍ചലനങ്ങളില്‍ കൊരുത്തെടുത്ത് ഈ മൈതാനങ്ങളിലേക്കെത്തിച്ച മറഡോണയുടെ നിഴല്‍ പോലുമാകാന്‍ ആ നീല വരയന്‍ കുപ്പായത്തില്‍ മെസിക്കായില്ല….. നാല് പേര്‍ വട്ടം നിന്നാല്‍ കളി തീര്‍ന്നു പോകും വിധം ദുര്‍ബലനാണ് അര്‍ജന്റീനയ്‌ക്ക് വേണ്ടി കളിക്കുമ്പോഴൊക്കെ ലയണല്‍ മെസ്സി .

മെസ്സി അസ്തമിച്ച കാസന്‍ അരീനയില്‍ എംബാപ്പെയുടെ ഉദയം. ഫ്രഞ്ച് വിജയഗാഥയുടെ അഴകാവുകയാണ് ഈ പത്തൊമ്പതുകാരന്‍. ഇരുപത് കൊല്ലം മുമ്പ് മറഡോണയുടെ അര്‍ജന്റീനയ്‌ക്കെതിരെ കളിക്കുമ്പോഴാണ് ലോകം മൈക്കല്‍ ഓവനെ കാണുന്നത്. ഇംഗ്‌ളീഷ് ഫുട്ബാളിനെ പിന്നെ നീണ്ട കാലം ചുമലേറ്റിയ വിസ്മയം …. എംബാപ്പയുടെ വരവും സമാനമാണ്. 

ആന്റണി ഗ്രേസ്മാന്റെ ഗോളില്‍ തുടങ്ങിയ ഫ്രാന്‍സിന് ഡിമരിയയുടെ ക്‌ളാസ് ഗോളിലൂടെ സമനില. അതായിരുന്നു ആദ്യ പകുതി. അമ്പത്തൊന്നാം മിനുട്ടില്‍ മര്‍ക്കാഡോ അര്‍ജന്റീനയെ മുന്നിലെത്തിച്ചതോടെ ഫ്രാന്‍സിന്റ സമനില തെറ്റി. പിന്നെ നീലപ്പടയുടെ കടന്നാക്രമണമായിരുന്നു. എം ബാപ്പെ കുന്തമുനയായപ്പോള്‍ അര്‍ജന്റീനയുടെ എല്ലാ പ്രതിരോധവും ചിതറി … അനിവാര്യമാം അന്ത്യ വിധി… എന്നിട്ടും മരിച്ചവനെ ഉയിര്‍പ്പിക്കുന്ന മെസിഹയുടെ കഥകള്‍ കേട്ട് എന്തിനോ വേണ്ടി തിളയ്‌ക്കുകയായിരുന്നു ഗാലറി…. ഇപ്പോള്‍ കേള്‍ക്കുന്നത് ജയിക്കാനെന്ന് പറഞ്ഞിറങ്ങിയവന്റെ ഒടുക്കത്തെ ന്യായം … പൊരുതിയാണ് പോലും തോറ്റത്. .. ഒരാശ്വാസം കവാനിയുടെ ഇരട്ട ഗോളില്‍ ക്രിസ്ത്യാനോയുടെ പോര്‍ച്ചുഗലും മടങ്ങുന്നു എന്നതാണ്. പക്ഷേ സിആര്‍7 സ്വന്തം അടയാളം രേഖപ്പെടുത്തിയാണ് മടങ്ങുന്നത്. .. മെസിയോ…

ഒന്നുണ്ട് .. മറഡോണയില്‍ അസ്തമിച്ചെന്ന് കരുതിയ പ്രതീക്ഷകള്‍ക്ക് മെസിയിലൂടെ പുതിയ പുലരികള്‍ കൊതിച്ചവര്‍ ദോഹയില്‍ കരുത്തനൊരുത്തന്‍ ഇനിയും വരുമെന്ന കരുതലില്‍ കാത്തിരുപ്പാണ് …. തോല്‍വി അര്‍ജന്റീനയ്‌ക്ക് നീണ്ട നാല് കൊല്ലത്തെ പ്രതീക്ഷ കൂടി ആകുന്നത് അങ്ങനെയാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.