Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഇനി ആന്‍സണിന്റെ ഊഴം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:43 am IST
in Entertainment

ബ്രഹാമിന്റെ സന്തതികള്‍’ കണ്ടിറങ്ങിയവരുടെയെല്ലാം ഉള്ളില്‍ പതിഞ്ഞ കഥാപാത്രം- ഫിലിപ്പ് എബ്രഹാം. ഡെറിക് എബ്രഹാം എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം നില്‍ക്കുന്ന, ‘എബ്രഹാമിന്റെ സന്തതികളി’ലൊരാള്‍. ആറടി ഉയരമുള്ള ദൃഢഗാത്രനായ ആ ചെറുപ്പക്കാരന്റെ മുഖം ഒട്ടുമിക്ക പ്രേക്ഷകര്‍ക്കും ചിരപരിചിതം പോലെ തോന്നിക്കും. വിരലിലെണ്ണാവുന്ന സിനിമകളാണെങ്കിലും വ്യത്യസ്ത വേഷങ്ങള്‍കൊണ്ട് പ്രേക്ഷകര്‍ക്ക് പരിചിതനായ ആന്‍സണ്‍ പോള്‍ എന്ന തൃശൂര്‍ക്കാരന്റെ ഉൗഴമാണ് മലയാള സിനിമയില്‍ ഇനി. എബ്രഹാമിന്റെ സന്തതികളിെല വേഷത്തെക്കുറിച്ചും സിനിമാസ്വപ്‌നത്തെക്കുറിച്ചും ആന്‍സണ്‍ പോള്‍.

$സിനിമ എന്ന സ്വപ്‌നം

തൃശൂര്‍ പുതുക്കാട് ആണ് വീട്. അച്ഛന്‍ പോള്‍ അയണിക്കലിന് ബിസിനസാണ്. ഞങ്ങള്‍ സെറ്റില്‍ ചെയ്തിരിക്കുന്നത് ചെന്നൈയിലാണ്. അതുകൊണ്ടുതന്നെ പഠിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. വീട്ടില്‍ കലയുമായി ബന്ധമുള്ള ആരുമില്ല. കുട്ടിക്കാലം മുതല്‍ സിനിമ ഹരമായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ സിനിമ കണ്ടിരുന്നു. എഞ്ചിനീയറിംഗ് കഴിഞ്ഞാണ് സിനിമയുടെ പിറകേ കൂടിയത്. മുംബൈയില്‍ അനുപം ഖേറിന്റെ അക്കാദമിയില്‍ മൂന്നുമാസം ഉണ്ടായിരുന്നു. അതിനുശേഷം പോണ്ടിച്ചേരിയിലെ ആദിശക്തി എന്ന തീയേറ്റര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ടായിരുന്നു പ്രവര്‍ത്തനം. ഇതിനിടെ ചില ഡോക്യുമെന്ററികളിലും ഷോര്‍ട്ട് ഫിലിമുകളിലുമൊക്കെ അഭിനയിച്ചിരുന്നു. സാമൂഹ്യവിഷയങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ പരിപാടികളിലും പങ്കെടുക്കുമായിരുന്നു.

സിനിമയെ അടുത്തറിയാനാണ് ‘കെക്യു’ എന്ന സിനിമയില്‍ സഹസംവിധായകനായെത്തുന്നത്. പാര്‍വ്വതി ഓമനക്കുട്ടന്റെ ആദ്യ മലയാളചിത്രമായ ‘കെക്യു’വില്‍ ആര്യയെയാണ് നായകനായി നിശ്ചയിച്ചിരുന്നത്. ആര്യയും പിന്നീട് വെട്രിയും സാങ്കേതിക കാരണങ്ങളാല്‍ പിന്മാറിയതോടെയാണ് എനിക്ക് ചിത്രത്തില്‍ അവസരം ലഭിച്ചത്. 2013-ല്‍ ‘കെക്യു’ പുറത്തിറങ്ങിയെങ്കിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ‘കെക്യു’വിനുശേഷം രണ്ട് വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു സിനിമ തേടിയെത്തുന്നത്.

$സു..സു..സുധി വാത്മീകത്തിലെ വിജയബാബു

ഫിലിം ഫെയര്‍ അവാര്‍ഡ് ചടങ്ങിനിടെ ജയസൂര്യയെ കണ്ടുമുട്ടിയതാണ് വഴിത്തിരിവായത്. ജയേട്ടന്റെ തൊട്ടടുത്താണ് അന്ന് ഇരുന്നത്. പരിചയപ്പെട്ടപ്പോള്‍ അത് സൗഹൃദമായി മാറി. രണ്ട് മാസങ്ങള്‍ക്കുശേഷം ദല്‍ഹിയില്‍വച്ച് വീണ്ടും കണ്ടുമുട്ടി. അത് കഴിഞ്ഞ്, ഒന്നര മാസം കഴിയുമ്പോഴാണ്  ‘സുധി വാത്മീക’ത്തിലേക്ക് വിളി വരുന്നത്. എന്നാല്‍ ഞാനൊട്ടും പ്രതീക്ഷിക്കാത്ത കഥാപാത്രമായിരുന്നു ‘സുധി വാത്മീക’ത്തിലെ വിജയ്ബാബു. കഥാപാത്രത്തിനുവേണ്ടി വണ്ണം കൂട്ടേണ്ടിവന്നു. അതിനിടെയാണ് ‘ഊഴ’ത്തിലും അവസരം ലഭിക്കുന്നത്.

$തമിഴിലേക്ക്

‘റെമോ’യാണ് തമിഴിലെ ആദ്യചിത്രം. ബോക്‌സ് ഓഫീസില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചി്രതമാണ്. തമിഴ് പ്രേക്ഷകര്‍ ‘റെമോ’യിലെ കഥാപാത്രത്തിലൂടെയാണ് എന്നെ തിരിച്ചറിയുന്നത്. ദുല്‍ഖറിന്റെ ‘സോളോ’യിലേക്ക് അവസരം ലഭിച്ചതിനു കാരണം ‘റെമോ’ ആയിരുന്നു. മലയാളത്തിലും തമിഴിലും ‘സോളോ’ ചെയ്തിരുന്നു. ‘സോളോ’യില്‍ അഭിനയിക്കാന്‍ പറ്റിയതാണ് എന്നെ ‘എബ്രഹാമിന്റെ സന്തതികളി’ലേക്ക് എത്തിച്ചത്.

$’എബ്രഹാമിന്റെ സന്തതികള്‍’

‘ആട്-2’ ല്‍ അഭിനയിക്കുമ്പോഴാണ് നിര്‍മാതാവും നടനുമായ വിജയ് ബാബു ആന്‍ഡ്രൂസാര്‍ നിന്നെ വിളിക്കുമെന്ന് പറയുന്നത്. അങ്ങനെയാണ് ആന്‍ഡ്രൂസാറിനെയും ഹനീഫിക്കയെയും പോയി കാണുന്നത്.

‘എബ്രഹാമിന്റെ സന്തതികളു’ടെ പൂജാവേള. അന്നാണ് മമ്മൂക്കയെ നേരിട്ടു കാണുന്നത്. സിനിമയുടെ കഥയും എന്റെ കഥാപാത്രത്തെക്കുറിച്ചുമൊക്കെ നേരത്തെ ധാരണയുണ്ടായിരുന്നു. ഒരുപാട് പ്രമുഖര്‍ പങ്കെടുത്ത ചടങ്ങായിരുന്നു. സിനിമയെക്കുറിച്ച് പറഞ്ഞു തുടങ്ങിയ മമ്മൂക്കയാണ് എന്നെ സദസ്സിന് പരിചയപ്പെടുത്തുന്നത്. ‘എബ്രഹാമിന്റെ സന്തതികളി’ല്‍ ഒരാള്‍ ഞാനാണെന്ന വിശേഷണത്തോടെയായിരുന്നു അത്. പൂജാവേളയില്‍ സംവിധായകനോ മറ്റാരെങ്കിലും സാധാരണ രീതിയില്‍ ഒരു പരിചയപ്പെടുത്തല്‍ നടത്തും. അതുമാത്രമായിരുന്നു പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ‘ആ പരിചയപ്പെടുത്തല്‍’ ശരിക്കും ഞെട്ടിച്ചുകളഞ്ഞു. എന്റെ ജീവിതത്തിലെ വലിയ ഗിഫ്റ്റായാണ് ആ നിമിഷത്തെ കാണുന്നത്.

$മമ്മൂട്ടിയെന്ന നടന്‍

കുട്ടിക്കാലം മുതല്‍ കണ്ടുവളര്‍ന്ന, മനസ്സില്‍ ആദരവോടെ കാണുന്ന നടന്‍. ആദ്യമൊക്കെ ഒപ്പം എങ്ങനെ അഭിനയിക്കുമെന്ന ടെന്‍ഷനുണ്ടായിരുന്നു. മമ്മൂക്കക്കൊപ്പം മുഴുനീള കഥാപാത്രമായതിനാല്‍ ആദ്യദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടെന്‍ഷന്‍ മാറി. ഒരു നടന്‍ എന്ന നിലയില്‍ വര്‍ഷങ്ങളുടെ പരിചയസമ്പത്തുണ്ടെങ്കിലും അദ്ദേഹം ഓരോ സീനിലും പുലര്‍ത്തുന്ന ‘ഡെഡിക്കേഷന്‍’ എന്നെപ്പോലുള്ളവര്‍ക്ക് വല്ലാത്ത അനുഭവമായിരുന്നു. ചില നടന്മാര്‍ കുറച്ച് സിനിമയില്‍ അഭിനയിച്ചാല്‍ വളരെ ലാഘവത്തോടെയാവും കഥാപാത്രത്തെ സമീപിക്കുക. പക്ഷേ ഓരോ ചെറിയ കാര്യവും വളരെ തയ്യാറെടുപ്പോടെയാവും മമ്മൂക്ക സമീപിക്കുക.

$ഓരോ സിനിമയിലും വ്യത്യസ്ത കഥാപാത്രങ്ങള്‍

‘റെമോ’ കഴിഞ്ഞപ്പോള്‍ തമിഴില്‍ തന്നെ സമാനരീതിയിലുള്ള നിരവധി കഥപാത്രങ്ങള്‍ വന്നിരുന്നു. ഒരേതരം കഥാപാത്രങ്ങള്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. വില്ലനായാലും കൊമേഡിയനായാലും എത്ര ചെറിയ കഥാപാത്രമായാലും വ്യത്യസ്തതയുണ്ടെങ്കില്‍ ചെയ്യും. ‘സുധി വാത്മീക’ത്തിലും ഊഴത്തിലും ‘ആട്-2’ വിലും എന്റെ വേഷങ്ങള്‍ വ്യത്യസ്തമായിരുന്നു. വില്ലന്‍വേഷമായാലും എന്നെ സംബന്ധിച്ച് ആ കഥാപാത്രത്തിലെ നായകന്‍ ഞാന്‍ തന്നെയാണ്.

$വിനോദങ്ങള്‍

സിനിമ തന്നെയാണ് ഏറ്റവും വലിയ വിനോദം. പലരും മോഡലിംഗ് ചെയ്യുന്നുണ്ടോ എന്ന് ചോദിച്ചിട്ടുണ്ട്. പക്ഷേ ഇതുവരെ ഞാന്‍ മോഡലിംഗ് ചെയ്തിട്ടില്ല. യാത്രകള്‍ ഹരമാണ്. ട്രക്കിംഗും മറ്റും. ‘എബ്രഹാമിന്റെ സന്തതികള്‍’ കഴിഞ്ഞ് ചൈനയില്‍ പോയിരുന്നു.

$അടുത്ത സിനിമ

തമിഴില്‍ റീലീസാവുന്ന 90 എംഎല്‍. നായകവേഷമാണ്. പ്രണയമാണ് പ്രമേയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

World

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

India

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

ഡൽഹി ലക്ഷ്യമിട്ടെത്തി പാക് മിസൈൽ ; ആകാശത്ത് വച്ച് തകർത്തെറിഞ്ഞ് ഇന്ത്യയും , ഇസ്രായേലും ചേർന്നൊരുക്കിയ ബരാക് 8

ദൽഹി ബലാത്സംഗ കൊലപാതകം : പ്രതി രാഹുൽ മീണ ഐആർഎസ് ഉദ്യോഗസ്ഥന്റെ മകളെ കൊല്ലുന്നതിന് മുമ്പ് മറ്റൊരു സ്ത്രീയെ ബലാത്സംഗം ചെയ്തു

നിതിന്‍ രാജിന്റെ മരണം: അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി വിധി മറ്റന്നാള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.