Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പോരാടാനുറച്ച് റഷ്യ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:33 am IST
in Sports

മോസ്‌ക്കോ: മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ ലോകകപ്പ്  പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ ഇന്ന് ആതിേഥയരായ റഷ്യയെ നേരിടും. ലുഷ്‌നികി സ്‌റ്റേഡിയത്തില്‍ രാത്രി 7.30നാണ് കളി. ഗ്രൂപ്പ് ബി ചാമ്പ്യന്മാരായാണ് സ്‌പെയിന്‍ നോക്കൗട്ടില്‍ എത്തിയത്. അതേസമയം റഷ്യ ഗ്രൂപ്പ് എയില്‍ ഉറുഗ്വെയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് പ്രീ ക്വാര്‍ട്ടറിലെത്തിയത്.

താരസാന്നിധ്യത്തില്‍ സ്‌പെയിനിന് മുന്നില്‍ അത്ര കരുത്തരൊന്നുമല്ല റഷ്യ. എന്നാല്‍ സ്വന്തം നാട്ടുകാരുടെ മുന്നില്‍ തോല്‍ക്കാന്‍ മനസ്സില്ലാതെ പോരാടാനുള്ള കരുത്ത് അവരെ സ്‌പെയിനില്‍ നിന്ന് വ്യത്യസ്തരാക്കുന്നു. ്വഗ്രൂപ്പ് മത്സരത്തില്‍ രണ്ട് ജയവും ഒരു തോല്‍വിയുമടക്കം 6 പോയിന്റാണ് റഷ്യക്ക് സ്വന്തമായത്. സൗദി അറേബ്യയെയും ഈജിപ്തിനെയും തകര്‍ത്ത അവര്‍ ഉറുഗ്വെയോട് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തോറ്റത്. സൗദി അറേബ്യക്കെതിരെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കും ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കുമാണ് റഷ്യ തകര്‍ത്തത്. മറുവശത്ത് സ്‌പെയിന്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഗ്രൂപ്പ് ബിയില്‍ മൂന്ന് കളികളില്‍ നിന്ന് ഒരു വിജയവും രണ്ട് സമനിലയുമടക്കം അഞ്ച് പോയിന്റുമായാണ് പോര്‍ച്ചുഗലിനെ പിന്തള്ളിയാണ് സ്‌പെയിന്‍ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. പോര്‍ച്ചുഗലനെതിരെ 3-3ന് സമനില പാലിച്ച് തുടങ്ങിയ സ്‌പെയിന്‍ രണ്ടാം കളിയില്‍ ഇറാനെ 1-0ന് തോല്‍പ്പിച്ചു. അവസാന മത്സരത്തില്‍ മൊറോക്കോയോട് 2-2നും സമനില പിടിച്ചു.

4-2-3-1 ശൈലിയില്‍ ഡീഗോ കോസ്റ്റയെ ഏക സ്‌ട്രൈക്കറാക്കിയായിരിക്കും സ്‌പെയിന്‍ കളത്തിലെത്തുക.  മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ഗോളടിച്ച് മികച്ച ഫോമിലാണ് കോസ്റ്റ. കോസ്റ്റക്ക് പിന്നില്‍ ആന്ദ്രെ ഇനിയേസ്റ്റ സെന്‍ട്രല്‍ മിഡ്ഫീല്‍ഡിലും ഇസ്‌കോയും ഡേവിഡ് സില്‍വയും ഇടത്തും വലത്തുമായി ഇടംനേടും. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍മാരായി തിയാഗോയും ബുസ്‌കറ്റ്‌സും എത്തുമ്പോള്‍ പ്രതിരോധത്തിന് കരുത്തുനല്‍കുന്നത് സെര്‍ജിയോ റാമോസും കാര്‍വാജലും പിക്വെയും ജോര്‍ഡി ആല്‍ബയുമടങ്ങുന്ന താരനിര. ഗ്രൂപ്പ് മത്സരങ്ങളില്‍ ആറ് ഗോള്‍ അടിച്ചപ്പോള്‍ അഞ്ചെണ്ണം വഴങ്ങി. 

മുന്‍ മത്സരങ്ങളിലെന്നപോലെ റഷ്യയും 4-2-3-1 ശൈലിയിലായിരിക്കും കളത്തിലെത്തുക. സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്ന പതിനായിരക്കണക്കിന് ആരാധകരുടെ ആര്‍പ്പുവിളി റഷ്യക്ക് മാനസികമായ സമ്മര്‍ദ്ദമേകാനും ഇടയുണ്ട്. ഉറുഗ്വെക്കെതിരായ മത്സരത്തില്‍ പ്രതിരോധനിരയിലെ കരുത്തന്‍ സെര്‍ജി സ്‌മോള്‍നികോവ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയത് റഷ്യക്ക് തിരിച്ചടിയാവും. സ്‌മോള്‍നികോവിന് സ്‌പെയിനിനെതിരായ നിര്‍ണായക മത്സരത്തില്‍ കളിക്കാനാവില്ല. എന്നാലും മികച്ച താരനിരയാണുള്ളത്. ഡീഗോ കോസ്റ്റ, ഇസ്‌കോ, ഇനിയേസ്റ്റ ത്രയത്തെ പിടിച്ചുകെട്ടാന്‍ റഷ്യന്‍ പ്രതിരോധത്തിന് കഴിഞ്ഞാല്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ വെക്കും. ഗ്രൂപ്പ് മത്സരങ്ങളില്‍ മൂന്ന് ഗോളടിച്ച ചെറിഷേവും രണ്ടെണ്ണം നേടിയ സ്യുബയുമാണ് ആക്രമണത്തിലെ അവരുടെ കുന്തമുന. ഇവരെ തടഞ്ഞുനിര്‍ത്തുക എന്നതാണ് റാമോസിന്റെയും കൂട്ടരുടെയും വെല്ലുവിളി.

എന്നാല്‍ കണക്കുകളിലെ കളിയില്‍ മുന്‍തൂക്കം സ്‌പെയിനിനാണ്. ഇരു ടീമുകളും മുന്‍പ് ആറ് തവണ ഏറ്റുമുട്ടിയപ്പോള്‍ നാലെണ്ണത്തിലും സ്പാനിഷ് പടയ്‌ക്കായിരുന്നു ജയം. രണ്ടെണ്ണം സമനിലയിലും. റഷ്യക്ക് നാളിതുവരെ സ്‌പെയിനിനെ തോല്‍പ്പിക്കാനായിട്ടില്ല. ആ ചരിത്രം തിരുത്താനാവും റഷ്യ ഇറങ്ങുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; അവരുടെ മനസ് അത്രമാത്രം ക്രൂരം: കെ.പി. ശശികല ടീച്ചര്‍

കോഴിക്കോട് പുതുതായി പ്രവര്‍ത്തനമാരംഭിക്കുന്ന 'തൊഴിലാളി പഠന പരിശീലന ഗവേഷണ കേന്ദ്രം'.
Kerala

ഠേംഗ്ഡിജി തൊഴിലാളി പരിശീലന ഗവേഷണ കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ; സുരേഷ് ജോഷി ഉദ്ഘാടനം ചെയ്യും

Kerala

കെ.സുരേന്ദ്രനെതിരെ ക്രോസ് വോട്ടിങ്: മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാർത്ഥിക്ക് കെട്ടിവെച്ച കാശ് നഷ്ടമായി നാണംകെട്ട തോൽവി; സ്വന്തം ബൂത്തിൽ പോലും മൂന്നാമത്

Kerala

എറണാകുളം ജില്ല വിട്ട് പോകാൻ അനുവദിക്കണം; ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി സംവിധായകൻ രഞ്ജിത്ത്

Career

പ്ലസ്ടുകാര്‍ക്ക് അവസരം…. കേന്ദ്രസര്‍വീസില്‍ 731 സ്റ്റെനോഗ്രാഫര്‍ ഒഴിവുകള്‍; അപേക്ഷ 15 വരെ

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദ്, ഊട്ടി തുടങ്ങിയ സ്ഥലങ്ങളിൽ ബേക്കറി കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് കച്ചവടം: മലപ്പുറത്ത് റഹീസിൽ നിന്ന് കണ്ടെത്തിയത് കിലോക്കണക്കിന് കഞ്ചാവ്

തലയറുത്ത ആടുമായുള്ള പ്രകടനം പ്രാകൃത താലിബാനിസം; കെ.സുരേന്ദ്രന്റെ ഫ്ലക്സ് സ്ഫോടനത്തിലൂടെ തകർത്തവർക്കെതിരെയും കേസെടുക്കണം: എൻ.ഹരി

ആടിന്റെ തലയറുത്ത് പ്രകടനം: ആഹ്ലാദപ്രകടനത്തിന്റെ മറവില്‍ ഭീകരത; ചിലരുടെ ജന്മജാതമായ ജിഹാദി സ്വഭാവം: വത്സന്‍ തില്ലങ്കേരി

പശ്ചിമ ബംഗാളിൽ മമതയുടെ ഏറ്റവും വിശ്വസ്തരായ ഉപദേശകരും ഉന്നത ഉദ്യോഗസ്ഥരും സ്ഥാനമൊഴിഞ്ഞു, രാജിവെക്കാതെ മമത

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

കൂറുമാറുന്നത് തടയാൻ എഐഎഡിഎംകെ എംഎൽഎ മാരെ പുതുച്ചേരിയിലേക്ക് മാറ്റി

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വൻ കുതിപ്പ്; ഈ മാസത്തെ ഉയർന്ന നിരക്കിൽ വിപണി

വീര്യവും ധൈര്യവും ശക്തിയും ലോകം അറിഞ്ഞ ദിവസം; ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികം ഇന്ന്; പ്രധാനമന്ത്രി ആശംസിച്ചു; എപ്പോഴും തയാറെന്ന് സൈന്യം

ഇന്ന് ഏതൊരു കാര്യത്തിലും വിജയം; വാഹന ഭാഗ്യവും അപ്രതീക്ഷിതമായ ധനലാഭവും- അസ്ട്രോളജിക്കൽ ഇന്റലിജൻസ് ജ്യോതിഷം

ഒരു വിഡ്ഢിയില്‍ നിന്ന് ബംഗാളിന് മോചനം: മാര്‍ക്കണ്ഡേയ കട്ജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.