Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വായനദിനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 03:21 am IST
in Vicharam

വാര്‍ത്തകളില്‍ നിന്ന്:

‘സ്മാരക ഗ്രന്ഥശാലയില്‍ വായനദിനം വിവിധ പരിപാടികളോടെ നടത്തി. ഇതോടനുബന്ധിച്ച് ഗ്രന്ഥശാലയില്‍ വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദര്‍ശനവും നടത്തി’. 

വായനദിനം ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്താല്‍ പോരാ, ‘നടത്തുക’ തന്നെ വേണം! ആഘോഷവും ആചരണവും നടത്തുന്നവര്‍ ദിനത്തെയും നടത്താതിരിക്കുമോ?. വിവിധ പരിപാടികളും കൂടയുള്ളതിനാല്‍ വായനാദിനം നടന്നു വിഷമിച്ചുകാണും. യുവജനദിനവും വയോജനദിനവും ലഹരിവിരുദ്ധ ദിനവുമെല്ലാം വൈകാതെ നടക്കാനിറങ്ങിയേക്കാം. 

‘ഹാസ്യ സാമ്രാട്ടായ അദ്ദേഹത്തിന്റെ ജന്മശതാബ്ദി വിപുലമായി ആഘോഷിക്കാന്‍ നിര്‍വ്വാഹസമിതിയോഗം തീരുമാനിച്ചു.’

‘ചക്രവര്‍ത്തി’ എന്നര്‍ത്ഥമുള്ള ‘സമ്രാട്ടാ’ണ് ‘സാമ്രാട്ടാ’യത്. പരസ്യങ്ങളിലും വേദികളിലും മാധ്യമങ്ങളിലും ‘സാമ്രാട്ട് ‘തിളങ്ങുന്നു!. ഇങ്ങനെപോയാല്‍ പാവം സമ്രാട്ടിന് നിഘണ്ടുവില്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടിവരും. 

അനുഗ്രഹം ആഗ്രഹിക്കുന്നവര്‍ ഏറെയുണ്ട്. അനുഗ്രഹം കിട്ടിയ ആള്‍ ‘അനുഗൃഹിതന്‍’ആണ്. അതറിയാതെ പലരും അയാളെ ‘അനുഗ്രഹീതന്‍’ ആക്കുന്നു. കേരളം ‘അനുഗ്രഹീത’ കലാകാരന്മാരുടെ നാടായത് അങ്ങനെയാണ്. 

‘അനുഗ്രഹീത’ പ്രിയരില്‍ ചിലര്‍ ‘തടവറ’യെ ‘കാരാഗ്രഹ’മാക്കാറുണ്ട്. ‘കാരഗൃഹ’മാണ് ശരി. ‘കാരാഗ്രഹണങ്ങള്‍’ പെരുകുന്നത് ഭാഷയ്‌ക്ക് നല്ലതല്ല.

‘മന്ത്രിയുടെ വിശദീകരണം വിശ്വാസ്യയോഗ്യമല്ല’.

 വിശ്വസിക്കാന്‍ യോഗ്യമായത് ‘വിശ്വാസ്യം’. അല്ലെങ്കില്‍ ‘വിശ്വാസയോഗ്യം’ ആകുന്നു. ‘വിശ്വാസ്യ’ത്തോട് യോഗ്യം ചേര്‍ക്കേണ്ടതില്ല. മന്ത്രിയുടെ വിശദീകരണം ‘വിശ്വാസയോഗ്യമല്ല’ എന്നോ ‘മന്ത്രിയുടെ വിശദീകരണം വിശ്വാസ്യമല്ല’ എന്നോ എഴുതണം. സ്വീകരിക്കാന്‍ യോഗ്യമായത് ‘സ്വീകാരയോഗ്യ’മാണ്. ‘സ്വീകാര്യയോഗ്യം’ തെറ്റ്.

‘രുഗ്മിണീസ്വയംവര ഘോഷയാത്ര’യുടെ ചിത്രവും വാര്‍ത്തയും പത്രങ്ങളില്‍ പലപ്പോഴും വരാറുണ്ട്. ‘രുക്മിണി’യാണ് ‘രുഗ്മിണി’യാകുന്നത്. രുക്മം സ്വര്‍ണം. രുക്മിണി സ്വര്‍ണനിറമുള്ളവള്‍. ശരിരൂപം രുക്മിണി. രുഗ്മിണിയെന്നും രുക്മിണി എന്നും മാറി മാറി പ്രയോഗിക്കുന്നവരുമുണ്ട്. (വായനക്കാര്‍ക്ക് ഇഷ്ടമുള്ളത് സ്വീകരിക്കാം!)

‘ഇക്കാര്യത്തില്‍ സഹകരിക്കേണ്ട ബാധ്യത കേരളത്തിലെ ഓരോ രാഷ്‌ട്രീയ കക്ഷികള്‍ക്കുമുണ്ട്.’

‘ഓരോ’ ഏകവചനമായതിനാല്‍ ‘രാഷ്‌ട്രീയ കക്ഷിക്കുമുണ്ട്’ എന്നാണു പ്രയോഗിക്കേണ്ടത്. പല എഴുത്തുകാരും പ്രഭാഷകരും ‘ഓരോ’ യുടെ പിന്നാലെ ആരെയും ഒറ്റയ്‌ക്കു വിടാറില്ല! ഓരോ കുട്ടികളും ഓരോ യുവാക്കളും ഓരോ പഞ്ചായത്തുകളുമൊക്കെ വരുന്നത് അതുകൊണ്ടാണ്.

‘തട്ടിപ്പു തടയാന്‍ എടിഎമ്മുകള്‍ക്ക് സ്വയരക്ഷ.’

‘സ്വയംരക്ഷ’ ‘സ്വയരക്ഷ’യായി. ‘സ്വയം’ അവ്യയമായതിനാല്‍ മറ്റുപദങ്ങളോടു ചേരുമ്പോള്‍ രൂപമാറ്റം ഉണ്ടാകുന്നില്ല. സ്വയപരിശ്രമം, സ്വയനിന്ദ എന്നിവയും തെറ്റ്. സ്വയംപരിശ്രമം, സ്വയം നിന്ദ എന്നിവ ശരി.

  സൃഷ്ടിക്കുന്നയാള്‍ പലര്‍ക്കും ‘സൃഷ്ടാവ’ ആണ്. ‘സൃഷ്ഠാവ്’ എന്നെഴുതുന്നവരും കുറവല്ല. ‘സ്രഷ്ടാവ്’ ശരി.

‘ഉറവ്’ എന്നര്‍ത്ഥമുള്ള ‘സ്രോതസ്സ’് ചിലര്‍ക്ക് ഉച്ചാരണത്തിലും എഴുത്തിലും ‘ശ്രോതസ്സ്’ ആണ്. ‘ഊര്‍ജ്ജശ്രോതസ്സുകള്‍’ കണ്ടെത്താന്‍ ശ്രമിക്കുന്നവരെ പലേടത്തും കാണാം.

‘അസഹിഷ്ണതയ്‌ക്കെതിരെ ജാകരൂഗരായിരിക്കണമെന്ന് അദ്ദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു.’

‘സഹിഷ്ണുത, അസഹിഷ്ണുത’ എന്നിവയാണ് ശരി. പക്ഷേ, ഭാഷയില്‍ ‘സഹിഷ്ണത’യും ‘അസഹിഷ്ണത’യും വര്‍ദ്ധിക്കുകയാണ്!

ജാകരൂഗം തെറ്റ് ജാഗരൂകം ശരി. ജാഗരൂകത്തിന് ഉണര്‍വ്വുള്ള, ശ്രദ്ധയുള്ള, ജാഗ്രതയുള്ള എന്നൊക്കെ അര്‍ത്ഥം. ജാഗരൂഗം, ജാകരൂഖം, ജാഗരൂഘം എന്നീ തെറ്റായ രൂപങ്ങളും പ്രസിദ്ധീകരണങ്ങളില്‍ കാണാം.  എഴുത്തുകാരും പ്രഭാഷകരും ‘ജാഗരൂക’രാവുക!

പിന്‍കുറിപ്പ്:

‘മുഖവുരയില്ലാത്ത യാതനയാണ് ഒട്ടിസം ബാധിച്ചവരുടെ ജീവിതം.’

‘യാതന’യ്‌ക്ക് പുതിയൊരു വിശേഷണം ലഭിച്ചിരിക്കുന്നു! മുഖവുരയ്‌ക്കൊപ്പമോ അതിലേറെയോ പ്രാധാന്യമുണ്ട് അവതാരികയ്‌ക്ക്. അതുകൊണ്ട് അവതാരികയില്ലാത്ത യാതന എന്നുമാവാം! രണ്ടിലും തൃപ്തരാകാത്തവര്‍ ‘മുഖവുരയും അവതാരികയുമില്ലാത്ത യാതന’ എന്നെഴുതിക്കോളൂ!

എസ്കെ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.