തൃശൂര്‍: അമ്മയിലെ ഇടതുപ്രതിനിധികള്‍ സിപിഎം അംഗങ്ങളല്ലെന്നും അതുകൊണ്ടുതന്നെ അവരില്‍ നിന്നു വിശദീകരണം തേടേണ്ടതില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ദിലീപിനെ തിരിച്ചെടുക്കാന്‍ അമ്മ എടുത്ത നിലപാട് തെറ്റാണ്. അവര്‍ ആ തെറ്റ് തിരുത്തുമെന്നാണ് കരുതുന്നത്. അതിനുള്ള നടപടികള്‍ അവര്‍ എടുത്തു തുടങ്ങിയെന്ന് വിശ്വസിക്കുന്നുവെന്നും കോടിയേരി തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോഹന്‍ലാലിനെതിരെ നടക്കുന്നആക്രമണോത്സുക പ്രതിഷേധം അപലപനീയമാണെന്നും കോടിയേരി വ്യക്തമാക്കി.
















