Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പ്രതിപക്ഷം ജനങ്ങളോട് മാപ്പുപറയണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2018, 03:02 am IST
in Editorial

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിന് പാക്കിസ്ഥാന്റെ സ്വരമാണ്. രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ നിരുത്തരവാദപരമായ നിലപാടുകളാണ് പാര്‍ലമെന്റിനകത്തും പുറത്തും സ്വീകരിച്ചുപോരുന്നത്. 

ദേശവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്ന ഈ മനോഭാവം ഒരിക്കല്‍ക്കൂടി വെളിപ്പെട്ടിരിക്കുന്നു. 2016 സപ്തംബറില്‍ പാക്കധീന കശ്മീരിലെ ഭീകരരുടെ താവളങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ ഭാരതസൈന്യം നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടതോടെയാണിത്. അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി ബങ്കറുകള്‍ ആക്രമിച്ച് ഭീകരരെ കൊലപ്പെടുത്തുന്നതിന്റെ നാല് ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ഒരൊറ്റ സൈനികനും ജീവഹാനി സംഭവിക്കാതെ, പരിക്കുപോലും ഏല്‍ക്കാതെ അത്യന്തം സാഹസികമായാണ് ഭാരത സൈന്യം കൃത്യം നിര്‍വഹിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

നരേന്ദ്ര മോദി സര്‍ക്കാര്‍ കൈക്കൊണ്ട ധീരമായ തീരുമാനങ്ങളിലൊന്നായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. നമ്മുടെ സൈന്യം ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും അംഗീകരിക്കാന്‍ കോണ്‍ഗ്രസ്സ് തയ്യാറായില്ല. മോദി സര്‍ക്കാരിന്റേത് തെറ്റായ അവകാശവാദമാണെന്നും, സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടില്ലെന്നും പി. ചിദംബരത്തിനെപ്പോലുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ വാദിച്ചു. തെളിവുകള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു. ചോരക്കളിയെന്നാണ് കോണ്‍ഗ്രസ്സ് നേതാവ് രാഹുല്‍ഗാന്ധി അധിക്ഷേപിച്ചത്. 

സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടണമെന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന്റെ പ്രസ്താവന പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ ആഘോഷിക്കുകതന്നെ ചെയ്തു. ഇപ്പോള്‍ അന്നത്തെ സൈനിക നടപടികളുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കേ, ഉത്തരംമുട്ടിയ നേതാക്കളെല്ലാം കുട്ടിക്കരണം മറിഞ്ഞിരിക്കുകയാണ്. മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്നാണ് പുതിയ ആരോപണം!

സര്‍ജിക്കല്‍ സ്‌ട്രൈക്ക് അല്ല, ‘ഫാഴ്‌സിക്കല്‍ സ്‌ട്രൈക്ക്’ ആണ് നടന്നതെന്ന് കളിയാക്കിയവര്‍ രാജ്യരക്ഷയ്‌ക്കുപരി രാഷ്‌ട്രീയ താല്‍പര്യം സംരക്ഷിക്കാനാണ് ശ്രമിച്ചത്. ഇത് പാക്കിസ്ഥാനെയാണ് സന്തോഷിപ്പിച്ചതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാക്കിസ്ഥാനുമായി സമാധാനം സ്ഥാപിക്കാന്‍ കഴിയാവുന്നതെല്ലാം ചെയ്ത പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി. തന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് സാര്‍ക്ക് ഭരണത്തലവന്മാര്‍ക്കൊപ്പം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ക്ഷണിച്ചത് പുതിയൊരു തുടക്കത്തിനായിരുന്നു. 

എന്നാല്‍ സമാധാനം ആഗ്രഹിക്കാത്ത രാജ്യമാണ് പാക്കിസ്ഥാന്‍. ജനാധിപത്യത്തെ പ്രഹസനമാക്കി അവിടെ അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ സൈന്യത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവയാണ്. തങ്ങള്‍ നശിച്ചാലും ഭാരതത്തെ സമാധാനമായി കഴിയാന്‍ അനുവദിക്കില്ലെന്നതാണ് പാക് സൈന്യത്തിന്റെ നിലപാട്. ഇതിനേറ്റ കനത്ത പ്രഹരമായിരുന്നു സര്‍ജിക്കല്‍ സ്‌ട്രൈക്ക്. 

ഇക്കാര്യത്തിലും പാക്കിസ്ഥാനൊപ്പം നിന്ന പ്രതിപക്ഷ പാര്‍ട്ടികള്‍, സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവന്ന സ്ഥിതിക്ക് ജനങ്ങളോട് മാപ്പുപറയാനുള്ള മാന്യത കാണിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

Kerala

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

Kerala

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.