Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടം മേഖലയിലെ ഇളവ്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:25 am IST
in Kerala

കൊച്ചി: തൊഴിലാളി പ്രതിസന്ധിയും ക്ഷേമവും പറഞ്ഞ് തോട്ടം ഉടമകളെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നഗ്‌നമായ നിയമലംഘനം. നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുള്ള നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്.

ഇഎഫ്എല്‍ പരിധിയില്‍നിന്ന് തോട്ടഭൂമികളെ ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനവും മരങ്ങള്‍ മുറിക്കുമ്പോള്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ട സീനിയറേജ് ഒഴിവാക്കാനുള്ള തീരുമാനവുമാണ് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായുള്ളത്.

വനംനിയമത്തിലെ ഇഎഫ്എല്‍ ആക്ട് (പരിസ്ഥിതി ലോല) പ്രകാരം റിസര്‍വ് വനത്തോട് ചേര്‍ന്നുള്ള തോട്ടഭൂമികളിലെ വനസ്വഭാവമുള്ള ഭൂമി റിസര്‍വ് വനമായി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. ഇഎഫ്എല്‍ നിയമത്തിലെ സെക്ഷന്‍ 3 അനുസരിച്ച് ഈ ഭൂമി റിസര്‍വ് വനമായി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇഎഫ്എല്‍ നിയമമനുസരിച്ച് റിസര്‍വ് വനമായാല്‍ അത് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍പ്പെടും. അതുകൊണ്ടുതന്നെ ഈ വനഭൂമിയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ (നോണ്‍ ഫോറസ്ട്രി) നടത്താന്‍ കേന്ദ്ര അനുമതി വേണ്ടി വരും. 2005 ല്‍ പ്രഖ്യാപിച്ച ഇഎഫ്എല്‍ ആക്ട് പ്രകാരം മുഖ്യവിളകളുള്ള തോട്ടഭൂമിയെയും അനുബന്ധ കെട്ടിടങ്ങളെയും മാത്രമേ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. നിയമസഭയിലെ പ്രഖ്യാപനം വിവാദമായതോടെ വിളകളെ ഇഎഫ്എല്‍ പരിധിയില്‍ ഒഴിവാക്കിയിട്ടുണ്ടെന്ന പേരില്‍ പ്രഖ്യാപനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമം നടത്തിയത്.

കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ തോട്ടഭൂമി എന്ന നിര്‍വചനത്തില്‍ സ്വാഭാവിക വനവും ഉള്‍പ്പെടുന്നുണ്ട്. ഇതു മറയാക്കി സ്വാഭാവിക മരങ്ങള്‍ ഉള്‍പ്പെടുന്ന തോട്ടങ്ങള്‍ക്കിടയിലുള്ള ഭൂമിയും കൃഷിചെയ്യാതെ നിലനിര്‍ത്തിയ ഭൂമിയും തോട്ടമുടമകള്‍ കൈവശപ്പെടുത്തിയിരുന്നു. ഇഎഫ്എല്‍ ആക്ട് വന്നതോടെ സെക്ഷന്‍ 4 പ്രകാരം ഇത്തരം സ്വാഭാവിക വനഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം. തോട്ടമേഖലയിലെ പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മീഷന്‍ തോട്ടഭൂമികള്‍ക്കിടയിലെ വനസ്വഭാവമുള്ള ഭൂമികള്‍ സംബന്ധിച്ച് വനം ഉദ്യോഗസ്ഥര്‍ നിരന്തരം തോട്ടമുടമകള്‍ക്ക് ശല്യമുണ്ടാക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ മറപിടിച്ച് ഇഎഫ്എല്‍ നിയമത്തെ മറികടന്ന് ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഉത്തരവ് വ്യാഖ്യാനിച്ച് വന്‍കിട തോട്ടമുടമകള്‍ ഇപ്പോള്‍തന്നെ മരംമുറിയും ആരംഭിച്ചിട്ടുണ്ട്.

തോട്ടഭൂമികളിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിന് ഈടാക്കിയ സീനിയറേജ് ഒഴിവാക്കിയതാണ് മറ്റൊരു നിയമലംഘനം. കേരള ഗ്രാന്റ്‌സ് ആന്‍ഡ് ലീസസ് (മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‌സ്) ആക്ട് 1980 ന്റെ നഗ്‌നമായ ലംഘനമാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ ആക്ട് പ്രകാരം തിരുവിതാംകൂര്‍ കൊച്ചി സര്‍ക്കാരിന്റെ കീഴില്‍ ഗ്രാന്റായും ലീസായും നല്‍കിയ ഭൂമിയില്‍ മരങ്ങള്‍ വെട്ടുകയാണെങ്കില്‍ മരത്തിന്റെ തടിവില സര്‍ക്കാരിന് നല്‍കിയശേഷമേ വെട്ടാനാവൂ. ‘കുറ്റിക്കാണം’ അല്ലെങ്കില്‍ സീനിയറേജിന് വിധേയമായി മാത്രമേ മരങ്ങള്‍ മുറിച്ചു മാറ്റാനാവൂ. ഇത് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം കളക്ടര്‍ക്കാണ്. ഒരു സിവില്‍ കോടതിയുടെ അധികാരം ഇക്കാര്യത്തില്‍ കളക്ടര്‍ക്കുണ്ട്. കളക്ടര്‍ ഈടാക്കിയ തുകയില്‍ പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. തുകയിലെ ഏറ്റക്കുറച്ചിലുകള്‍ സര്‍ക്കാരിന് പരിഹരിച്ചു നല്‍കാം. നടപടികള്‍ക്കെതിരെ സിവില്‍ കോടതികളെ സമീപിക്കാനുള്ള അവകാശം പോലും നിയമത്തില്‍ പറയുന്നില്ല. ഇത്തരത്തില്‍ ഗ്രാന്റായും ലീസായും നല്‍കിയിട്ടുള്ള ഭൂമിയില്‍ സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്താനുള്ള നിയമത്തെയാണ് ഒറ്റയടിക്ക് സീനിയറേജ് ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനംകൊണ്ട് മന്ത്രിസഭ തള്ളിയത്. ഇളവ് പ്രഖ്യാപനം സര്‍ക്കാരിന്റെ അവകാശം തോട്ടമുടമകള്‍ക്ക് ഒഴിമുറിയായി നല്‍കുന്നതിന് സമാനമാവും.

നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുള്ള മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി ഇറങ്ങിയാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കില്‍പ്പെടും. സര്‍ക്കാരിന്റെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാനുമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sport

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

Kerala

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

Kerala

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

India

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

പുതിയ വാര്‍ത്തകള്‍

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.