Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദിലീപിനെ തിരിച്ചെടുത്തതിനെതിരെ അമ്മയ്‌ക്ക് നടിമാരുടെ കത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 02:18 pm IST
in Kerala

കൊച്ചി: താരസംഘടനയായ അമ്മയ്‌ക്കെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. വീണ്ടും ജനറല്‍ ബോഡി യോഗം വിളിക്കണമെന്ന ആവശ്യപ്പെട്ട് കത്ത് നല്‍കി. അമ്മയിലെ ആജീവനാന്ത അംഗങ്ങളായ പത്മപ്രിയയുടെയും രേവതിയുടെയും പാര്‍വതിയുടെയും നേതൃത്വത്തിലാണ് കത്ത് നല്‍കിയത്. 

ജനറല്‍ ബോഡിയില്‍ ദിലീപിനെ തിരിച്ചെടുത്തത് ചര്‍ച്ച ചെയ്യണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. ഏത് സാഹചര്യത്തിലാണ് ദിലീപിനെ തിരിച്ചെടുത്തത്.  ദിലീപിനെ തിരിച്ചെടുത്തത് നല്ല ഉദ്ദേശത്തോടെയല്ല. യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്താതെയും അംഗങ്ങളുമായി കൂടിയാലോചിക്കാതെയും എടുത്ത തീരുമാനമാണിതെന്നും കത്തില്‍ പറയുന്നു.

കത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് നല്‍കി. എക്‌സിക്യൂട്ടീവ് അംഗങ്ങളുമായി കൂടിക്കാഴ്ചയ്‌ക്ക് അവസരമൊരുക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. നടി അക്രമിക്കപ്പെട്ടപ്പോള്‍ അവള്‍ക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച സംഘടനയില്‍ നിന്നും ഇപ്പോഴുണ്ടായ ഈ തീരുമാനം ഞങ്ങളെ ഞെട്ടിച്ചു. ഈ കാര്യത്തില്‍ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം നില്‍ക്കുയാണ് ഞങ്ങളെന്നും കത്തില്‍ പറയുന്നുണ്ട്. 

അമ്മയുടെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തി പാര്‍വ്വതിയും, പത്മപ്രിയയും രേവതിയും ഡബ്ല്യുസിസിയുടെ ഫെയ്‌സ്‌ബുക്കില്‍ എഴുതിയ കുറിപ്പ്‌

ഇന്നലെ ധീരമായി നിലപാടെടുത്ത ഞങ്ങളുടെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം. എന്നും #അവൾക്കൊപ്പം .

മാറ്റങ്ങളുണ്ടാവാന്‍ ക്രിയാത്മകസംവാദങ്ങള്‍ക്കൊപ്പം നടപടികളും വേണമെന്ന് വിശ്വസിക്കുന്നവരാണ് WCC അംഗങ്ങള്‍. AMMAയുടെ കഴിഞ്ഞ യോഗമെടുത്ത തീരുമാനം ഞങ്ങളോരോരുത്തരേയും ഞെട്ടിക്കുന്നതായിരുന്നു . AMMA യുടെ അംഗങ്ങളെന്ന നിലയില്‍ സംഘടനയുടെ പുതിയ നിര്‍വാഹക സമിതിയുമായി ഒരു കൂടിക്കാഴ്ച ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തെ അതിജീവിച്ച നടിക്ക് AMMA യിലെ എല്ലാ അംഗങ്ങളും പരിപൂര്‍ണ്ണ പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. അതിക്രമത്തെ AMMA യിലെ എല്ലാ അംഗങ്ങളും ശക്തമായി അപലപിച്ചിരുന്നു. എന്നാല്‍ ഇതിനെല്ലാം കടകവിരുദ്ധമായ തീരുമാനമാണ് കഴിഞ്ഞ ജനറല്‍ബോഡി യോഗത്തിലുണ്ടായത്. ഈ സാഹചര്യത്തില്‍ AMMAയുടെ യഥാര്‍ത്ഥ നിലപാടെന്താണെന്ന് ഞങ്ങള്‍ക്കറിയേണ്ടതണ്ട്. അതിനു വേണ്ടിയാണ് ഈ കൂടിക്കാഴ്ച ആവശ്യപ്പെടുന്നത്.

——————————————

ശ്രീ .(ഇടവേള)ബാബു
ജനറല്‍ സെക്രട്ടറി
Association of Malayalam Movie Artists

പ്രിയ സര്‍,

കഴിഞ്ഞ ഇരുപത്തിനാലാം തീയ്യതി നടന്ന AMMAയുടെ ജനറല്‍ ബോഡി യോഗത്തിലെടുത്ത ഒരു തീരുമാനത്തെക്കുറിച്ച് സംഘടനയിലെ വനിതാ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ക്കുള്ള ആശങ്കയറിയിക്കാനാണ് ഈ കത്തെഴുതുന്നത്. അമ്മയുടെ അംഗമായ സ്ത്രീയെ ആക്രമിച്ച കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്ന സംഘടനയില്‍ നിന്നും പുറത്താക്കിയ ഒരു അംഗത്തെ തിരിച്ചെടുക്കാനുള്ള നിര്‍ണ്ണായക തീരുമാനം അന്ന് കൈക്കൊണ്ടിരുന്നുവല്ലൊ. അതീവ ഗൗരവമുള്ളതും കോടതിയുടെ പരിഗണനയിലിരിക്കുന്നതുമായ ഇത്തരമൊരു വിഷയത്തില്‍ യോഗത്തിന്റെ അജന്‍ഡയിലുള്‍പ്പെടുത്താതെയും അംഗങ്ങളുമായി വേണ്ടത്ര കൂടിയാലോചിക്കാതെയുമാണ് സംഘടന തീരുമാനമെടുത്തതെന്ന വസ്തുത ഞെട്ടിപ്പിക്കുന്നതാണ്.കേസില്‍ കുറ്റാരോപിതനായ വ്യക്തിയെ സംഘടനില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം ആക്രമണത്തെ അതിജീവിച്ച അംഗത്തിന് പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന AMMA യുടെ മുന്‍ നിലപാടിന് വിരുദ്ധമാണ്. ആക്രമണത്തെ അതിജീവിച്ച നടിയും അവളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച മറ്റ് മൂന്നംഗങ്ങളും AMMA യില്‍ നിന്ന് രാജിവച്ചിരിക്കുകയാണ്. അതിനുള്ള കാരണങ്ങള്‍ അവര്‍ വ്യക്തമാക്കിയിട്ടുമുണ്ട്. വനിതാ അംഗങ്ങളടെ ക്ഷേമത്തിനായി സംഘടന നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഇതൊട്ടും ഗുണകരമാവില്ല.

ആക്രമണത്തെ അതിജീവിച്ചിരുന്ന നടിക്ക് പിന്തുണനല്‍കുമെന്ന AMMA യുടെ വാഗ്ദാനം പാലിക്കണമെന്നും അതില്‍ നിന്ന് പുറകോട്ട് പോകരുതെന്നും AMMA യിലെ വനിതാ അംഗങ്ങള്‍ അന്ന നിലക്ക് ഞങ്ങള്‍ ആവശ്യപ്പെടുന്നു, കോടതിയുടെ പരിഗണനയിലുള്ളതും മാധ്യമശ്രദ്ധയിലുള്ളതുമായ ഈ വിഷയത്തില്‍ ജനവികാരം കൂടി ഉയരുന്നുണ്ടെന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സ്ഥലത്തില്ലാതിരുന്നതിനാലാണ് അന്നത്തെ യോഗത്തില്‍ ഞങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഈ വിഷയം ചര്‍ച്ചക്കെടുക്കുന്ന വിവരം നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ ഞങ്ങളുടെ ആശങ്കകള്‍ തീരുമാനമെടുക്കും മുമ്പ് തന്നെ പ്രകടിപ്പിക്കുമായിരുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ പ്ര്‌ത്യേകയോഗം ചേരാന്‍ സംഘടനയുടെ നിയമാവലി അനുവദിക്കുന്നുണ്ടെന്നാണ് ഭാരവാഹികളില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അത്തരമൊരു പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കണമെന്നും താഴെ പറയുന്ന വിഷങ്ങള്‍ പുനപ്പരിശോധിക്കണമെന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

1. പുറത്താക്കപ്പെട്ട അംഗത്തെ തിരിച്ചെടുക്കാനുള്ള AMMA യുടെ തീരുമാനവും അതിന്റെ പ്രത്യാഘാതങ്ങളും

2. അക്രമത്തെ അതിജീവിച്ച അംഗത്തെ പിന്തുണക്കാനായി AMMA സ്വീകരിച്ച നടപടികള്‍

3. അംഗങ്ങളുടെയെല്ലാം ക്ഷേമം ഉറപ്പുവരുത്തുംവിധം AMMAയുടെ നിയമാവലി രൂപപ്പെടുത്തുന്നതിനെ കുറിച്ച്

4. സ്ത്രീകള്‍ക്ക് കൂടുതല്‍ സുരക്ഷയും പരിഗണനയും ഉറപ്പാക്കാനായി സംഘടനക്ക് ചെയ്യാവുന്ന കാര്യങ്ങള്‍

കേരളത്തിനു പുറത്തുള്ള ഞങ്ങളുടെ കൂടി സൗകര്യം കണക്കിലെടുത്ത് ജൂലായ് 13 നോ 14 നോ യോഗം വിളിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.

ഇത്തരമൊരു നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ അംഗങ്ങളുടെയെല്ലാം ഉത്തമ താല്‍പര്യത്തെ മുന്‍നിര്‍ത്തി സംഘടന ഉയര്‍ന്നു പ്രവര്‍ത്തിക്കുമെന്ന വിശ്വാസത്തോടെ

A M M A അംഗങ്ങളായ,

രേവതി ആശാ കേളുണ്ണി

പത്മപ്രിയ ജാനകിരാമന്‍

 

പാര്‍വതി തിരുവോത്ത്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമതാ ദീദി , ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , മോദിയ്‌ക്കും, ഇന്ത്യയ്‌ക്കുമെതിരെ യുദ്ധം പ്രഖ്യാപിക്കൂ : ബംഗ്ലാദേശി നേതാവ് നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

India

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

പുതിയ വാര്‍ത്തകള്‍

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.