മോസ്‌ക്കോ: എനിക്ക് സുഖമാണ്. ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് അര്‍ജന്റീനിയന്‍ ഇതിഹാസം ഡീഗോ മറഡോണ. ലോകകപ്പില്‍ നൈജീരിയക്കെതിരായ അര്‍ജന്റീനയുടെ വിജയഘോഷത്തിനിടെ ഡോക്ടറെ കണ്ടശേഷം സംസാരിക്കുകയായിരുന്നു മറഡോണ.
ആശുപത്രിയില്‍ പോയില്ല. ഇടവേളയ്‌ക്ക് തന്റെ കഴുത്തിന് പരിക്കേറ്റു. അതാണ് പ്രശ്‌നമായത്. ഇപ്പോള്‍ ഒരു കുഴപ്പവുമില്ല. രണ്ടാം പകുതിക്ക് മുമ്പ് സ്‌റ്റേഡിയം വിട്ടു പോകണമെന്ന് തന്നെ പരിശോധിച്ച ഡോക്ടര്‍ ആവശ്യപ്പെട്ടു. വിജയം പിടിക്കാനായി ടീം പൊരുതുമ്പോള്‍ തനിക്കെങ്ങിനെ സ്‌റ്റേഡിയം വിടാനാകും.തന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ട്. ഗ്രൗണ്ടില്‍ മെസി നടത്തിയതിനെക്കാള്‍ സംഭവബഹുലമായിരുന്നു മറഡോണയുടെ പ്രകടനം.
















