Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കുമാരസ്വാമിക്കെതിരെ സിദ്ധരാമയ്യ; സഖ്യസര്‍ക്കാരില്‍ പുതിയ അസ്വസ്ഥതകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 02:46 am IST
inIndia

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയും സര്‍ക്കാര്‍ കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാനുമായ സിദ്ധരാമയ്യ രംഗത്ത്. കോണ്‍ഗ്രസ് പിന്തുണയോടെ ജെഡിഎസ് നേതാവ് കുമാരസ്വാമി മുഖ്യമന്ത്രിയായി ഒരു മാസം പിന്നിടുമ്പോള്‍ വിവിധ പ്രശ്‌നങ്ങളില്‍ സിദ്ധരാമയ്യ പരസ്യ നിലപാടു സ്വീകരിക്കുകയാണ്. 

അടുപ്പക്കാരില്‍ ഒരാളെ പോലും മന്ത്രിയാക്കാതിരുന്നപ്പോഴും സിദ്ധരാമയ്യ പരസ്യമായി പ്രതികരിച്ചിരുന്നില്ല. ന്യൂദല്‍ഹിയില്‍ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന യോഗത്തിന്റെ അവസാനഘട്ടത്തില്‍ ഇറങ്ങിപ്പോവുക മാത്രമാണ് ചെയ്തത്. എന്നാല്‍ സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കെതിരായ  വിമര്‍ശനങ്ങളിലൂടെ സിദ്ധരാമയ്യയുടെ പ്രതിഷേധം പുറത്തേക്ക് വന്നുതുടങ്ങി. കാര്‍ഷിക വായ്‌പ എഴുതിത്തള്ളുന്നതിനെതിരെയായിരുന്നു ആദ്യ പ്രതികരണം. മെയ് 30ന് കര്‍ഷക പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ 15 ദിവസത്തിനുള്ളില്‍ കാര്‍ഷിക വായ്‌പ എഴുതി തള്ളാമെന്ന് മുഖ്യമന്ത്രി കുമാരസ്വാമി ഉറപ്പു നല്‍കി. 

എന്നാല്‍ ഇതിനെ സിദ്ധരാമയ്യ എതിര്‍ത്തു. സാമ്പത്തിക നില ഭദ്രമല്ല. മുന്‍ സര്‍ക്കാര്‍ കാര്‍ഷിക വായ്‌പ എഴുതിത്തള്ളിയതാണ്, വീണ്ടും അതിന്റെ ആവശ്യമില്ല. ഇതിനുള്ള പണം മുഖ്യമന്ത്രിക്ക് എവിടെ നിന്ന് ലഭിക്കുമെന്നും സിദ്ധരാമയ്യ ചോദിച്ചു. 

ബജറ്റിനെ ചൊല്ലിയായിരുന്നു അടുത്ത് വാക്‌പോര്. ജൂലൈ അഞ്ചിന് പുതിയ ബജറ്റ് അവതരിപ്പിക്കുമെന്ന് കുമാരസ്വാമി പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം. തന്റെ സര്‍ക്കാര്‍ ഫെബ്രുവരിയില്‍ സമ്പൂര്‍ണ ബജറ്റ് അവതരിപ്പിച്ചതാണ്. ആവശ്യമെങ്കില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാല്‍ മതി, സിദ്ധരാമയ്യ പറഞ്ഞു. ഇത് വലിയ വിവാദമാണ് ഉയര്‍ത്തിയത്. സിദ്ധരാമയ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസ് എംഎല്‍എമാര്‍ രംഗത്തെത്തി. 

എന്നാല്‍ കുമാരസ്വാമി ന്യൂദല്‍ഹിയില്‍ എത്തി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. പുതിയ ബജറ്റ് അവതരിപ്പിക്കാന്‍ കുമാരസ്വാമിക്ക് രാഹുല്‍ ഗാന്ധി പിന്തുണ നല്‍കി. ഉപമുഖ്യമന്ത്രി ജി. പരമേശ്വര, മന്ത്രി ഡി.കെ. ശിവകുമാര്‍ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കള്‍ സിദ്ധരാമയ്യയ്‌ക്കെതിരെ എത്തി. സിദ്ധരാമയ്യയെ അനുകൂലിക്കുന്നവരും മന്ത്രിസ്ഥാനം ലഭിക്കാതെ പുറത്ത് നില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും പുതിയ ബജറ്റിനെ എതിര്‍ത്ത് രംഗത്തെത്തി.

ഇതിനു ശേഷമാണ് സ്വകാര്യ ചാനല്‍ നടത്തിയ ഒളികാമറ ഓപ്പറേഷനില്‍ കുമാരസ്വാമി സര്‍ക്കാര്‍ അധികനാള്‍ മുന്നോട്ടു പോകില്ലെന്ന് സിദ്ധരാമയ്യ പറഞ്ഞത്. ഇതിനോട് കടുത്ത ഭാഷയിലാണ് കുമാരസ്വാമി പ്രതികരിച്ചത്. താന്‍ ആരുടെയും ഔദാര്യത്തിലല്ല പ്രവര്‍ത്തിക്കുന്നത്. എത്ര ദിവസം മുഖ്യമന്ത്രി കസേരയില്‍ ഉണ്ടാകുമെന്നത് കാര്യമാക്കുന്നില്ലെന്നും കുമാരസ്വാമി പറഞ്ഞു. 

സംസ്ഥാന നേതൃത്വത്തെ വിശ്വാസത്തിലെടുക്കാതെ കുമാരസ്വാമി നേരിട്ട് ഹൈക്കമാന്‍ഡുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതും സിദ്ധരാമയ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. സിദ്ധരാമയ്യയുടെ വാദങ്ങളെ പൂര്‍ണമായും തള്ളി ജി. പരമേശ്വരയും കോണ്‍ഗ്രസ് മന്ത്രിമാരും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിനുള്ളില്‍ രണ്ട് ചേരിയായി. ജൂലൈ രണ്ടിന് നിയമസഭാ സമ്മേളനം ആരംഭിക്കുകയാണ്. സഖ്യത്തിലെ വിള്ളല്‍ സഖ്യസര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണത്തില്‍ പ്രതിഫലിക്കുമോ എന്ന ഭയത്തിലാണ് ജെഡിഎസ് നേതൃത്വം. 

ഇതിനിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം ശക്തമാക്കിയെന്ന വാര്‍ത്ത മുന്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ബി.എസ്. യെദ്യൂരപ്പ തള്ളി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റുകളിലും വിജയിക്കുക എന്നതാണ് ബിജെപിയുടെ ഇപ്പോഴത്തെ ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ബിജെപി ശ്രമിച്ചില്ലെങ്കിലും ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ ആറുമാസങ്ങള്‍ക്കുള്ളില്‍ തനിയെ വീഴുമെന്നും അദ്ദേഹം പറഞ്ഞു. 

പി.എന്‍. സതീഷ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.