Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കേരള കണ്ണീര്‍ത്തട ബില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:24 am IST
inEditorial

ഹരിതസമൃദ്ധ കേരളഭൂമി എന്ന മഹത്വവും സുന്ദരവുമായ പ്രയോഗം ഇനി മുതല്‍ ‘ഊഷര ദുസ്സഹ കേരളഭൂമി’ എന്നായാല്‍ അത്ഭുതപ്പെടാനില്ല. കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ‘കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണഭേദഗതി ബില്‍’ അതിന്റെ ചവിട്ടുപടിയാണ്. വാസ്തവത്തില്‍ ‘നെല്‍വയല്‍ കണ്ണീര്‍ത്തട’ ബില്‍ ആണ് നിയമമായി മാറിയിരിക്കുന്നത്. പരിസ്ഥിതിദിനവും ഭൂസംരക്ഷണവും ഉള്‍പ്പെടെ മാനവരാശിയുടെ പ്രാണവായുവായ പല കാര്യങ്ങള്‍ക്കുമായി ആഗോളസമൂഹം പ്രതിജ്ഞാബദ്ധരായി രംഗത്തിറങ്ങുമ്പോഴാണ് ദൈവത്തിന്റെ വരദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെ ഊഷരമാക്കാന്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാവുന്നത്. ഇത് ദുരന്തമല്ല, മഹാവിസ്‌ഫോടനത്തിന് തിരികൊളുത്തലാണ്. നെല്ലറകളുടെ വിശാലഭൂമിക പതിയെപ്പതിയെ ഒരു മണി നെല്ല് വിളയിക്കാന്‍ പറ്റാത്ത പ്രേതഭൂമിയായി മാറാന്‍ പോവുകയാണ്. ശരിക്കു പറഞ്ഞാല്‍ അടുത്ത തലമുറയെ വറചട്ടിയില്‍ ഇട്ട് പൊരിക്കാന്‍ തയ്യാറെടുക്കുകയാണ്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി ബഹുരാഷ്‌ട്രകുത്തകകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പട്ടുപരവതാനി വിരിക്കാനാണ് ഇടതു സര്‍ക്കാര്‍ കച്ചകെട്ടിയിരിക്കുന്നത്. പാടവരമ്പില്‍ രണ്ട് വാഴ നട്ടത് വെട്ടിനിരത്തി കൃഷിഭൂമിക്കുവേണ്ടി അഭിമാനത്തോടെ നെഞ്ചുവിരിച്ചു നടന്നവര്‍ സഭയില്‍ ഉള്ളപ്പോഴാണ് വ്യാപകമായി വയലും തണ്ണീര്‍ത്തടവും നികത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ ഈദൃശ നിലപാടുകള്‍ക്കെതിരെ വര്‍ദ്ധിതവീര്യരായി രംഗത്തുണ്ടായിരുന്ന സിപിഐ മന്ത്രിമാരും വാലുംചുരുട്ടി മാളത്തിലൊളിക്കുന്ന സ്ഥിതിയും ഇതിനൊപ്പം ചേര്‍ത്തു കാണണം. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ദുരന്തപര്യവസായിയാവുന്ന ഈ നിയമത്തിന് സിപിഐ കൈയൊപ്പുചാര്‍ത്തില്ലായിരുന്നു. കേരളം വിപണി സംസ്ഥാനമാവുന്നു എന്ന വിലാപം ഉയരുമ്പോഴാണ് അത് വ്യാപകമായി ശക്തിയാര്‍ജ്ജിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നത്. ഇടനിലക്കാരും ഒത്താശക്കാരും സര്‍ക്കാരിനെ എമ്മട്ടില്‍ പാവ കളിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. 

പല താല്‍പ്പര്യങ്ങളും ഒന്നിച്ചുകൂട്ടി ഭരണകക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തിയാവണം ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് നിര്‍ബന്ധിച്ചത്. എനിക്കുശേഷം പ്രളയം ആയാലെന്ത് എന്ന ചിന്ത അതിന് ശക്തി പകരുകയും ചെയ്തു. ദൂരക്കാഴ്ചയില്ലാത്ത നേതാക്കളുടെ കുടില സമീപനങ്ങള്‍ സംസ്ഥാനത്തെ നിത്യദുരിതത്തിലേക്കാവും നയിക്കുക എന്നതിന് തെളിവുകള്‍ തേടി പോകേണ്ടതില്ല. നമ്മുടെ മുമ്പില്‍ ഇപ്പോള്‍ തന്നെ അവ വേണ്ടുവോളമുണ്ട്. അതിനി വര്‍ദ്ധിച്ചതോതില്‍ ഉണ്ടാവുമെന്നേയുള്ളൂ. ഏതു നിയമത്തിലുമുള്ള പഴുതുകളാണ് നിയമലംഘകര്‍ ഉപയോഗിക്കുക, ഇപ്പോള്‍ പാസാക്കിയിരിക്കുന്ന തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിലും അത് ധാരാളമായുണ്ട്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായേ നികത്തൂ എന്ന് മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പറഞ്ഞെങ്കിലും അക്കാര്യം നിയമത്തില്‍ സൂചിപ്പിച്ചിട്ടില്ല. പൊതു ആവശ്യങ്ങള്‍ക്കായി നികത്താം എന്നാണുള്ളത്. എന്തും പൊതു ആവശ്യമാക്കി മാറ്റാനാണോ കൈയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ട്? വെള്ളരിക്കാപട്ടണം എന്ന പ്രയോഗം കേരളത്തിന് അന്വര്‍ത്ഥമാണെന്ന് മനസ്സിലാവാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? കേരളത്തോട് സ്‌നേഹമുണ്ടെങ്കില്‍, ഇവിടുത്തുകാരോട് ഇത്തിരി കടപ്പാടുണ്ടെങ്കില്‍ ഈ ക്രൂരതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.