സരൻസ്കിൽ സൂപ്പർ സ്റ്റാർ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പെനാൽട്ടി കിക്ക് ഇറാനിയൻ ഗോൾകീപ്പർ തടുത്തപ്പോൾ കൂടുതൽ ആശ്വസിച്ചിട്ടുണ്ടാവുക സാക്ഷാൽ ലയണൽ മെസിയുടെ ആരാധകരാവും. വിജയമുറപ്പിക്കാൻ ‘ വീണ് ‘ കിട്ടിയ അവസരമാണ് റൊണാൾഡോ തുലച്ചത് .
ഒന്നുകൊണ്ടും നല്ലതായിരുന്നില്ല കഴിഞ്ഞ രാത്രി . നക്ഷത്രങ്ങൾ മിന്നാത്ത രാത്രി . ആദ്യ മത്സരങ്ങളിലെ ആവേശക്കാഴ്ചകൾ ഇറാനെതിരെ പ്രകടമായില്ല അൻസരിഫാർഡിന്റെ ക്ളാസിക് ഗോൾ മാറ്റിനിർത്തിയാൽ വിജയിക്കാനുള്ള വകയൊന്നും പറങ്കിപ്പാളയത്തിൽ ബാക്കിയുണ്ടായിരുന്നില്ല.
അൻപത്തിമൂന്നാം മിനുട്ടിൽ വിജയമുറപ്പിക്കാൻ കിട്ടിയ അവസരം റൊണാൾഡോ തന്നെ കളഞ്ഞു. പിന്നെ ഉള്ള ഗോളിന്റെ വലിപ്പത്തിൽ കളി തീർത്തെടുക്കാനുള്ള പങ്കപ്പാട്. … റൊണാൾഡോയ്ക്ക് സാധിക്കാത്തത് ഇറാൻ നടത്തിക്കാണിച്ചു. തൊണ്ണൂറാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി വലയിലെത്തിച്ച് സമനില നേടി അവർ. .. പോർച്ചുഗലിന് ഇനി തോൽവി മരണമാണ്. അടുത്ത എതിരാളികൾ സുവാരസിന്റെ ഉറുഗ്വെ . … ഇക്കണ്ടതൊന്നും പോരാതെ വരും എന്ന് സാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: