തിരുവനന്തപുരം: മത്സ്യം കഴിക്കരുതെന്ന വ്യാജ പ്രചരണത്തിനെതിരെ സെക്രട്ടറിയേറ്റിനു മുന്നില്‍ സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ പ്രതിഷേധം. മീനും കപ്പയും വേവിച്ചു കഴിച്ചുകൊണ്ടാണ് പ്രതിഷേധിച്ചത്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ പിടികൂടുന്ന മീനിന്റെ ഗുണനിലവാരത്തെ കുറിച്ച് പ്രചാരണം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.
സംസ്ഥനത്ത്പലയിടങ്ങളില് മായം കലര്‍ന്ന മത്സ്യം പിടിച്ചെടുത്തതിന്റെ പശ്ചാത്തലത്തിലാണ്പ്രതിഷേധം സംഘടിപ്പിച്ചതെന്ന്ഭാരവാഹികള്‍ പറഞ്ഞു. പുറത്തു നിന്ന്കൊണ്ടുവരുന്ന മത്സ്യത്തിലാണ് മായം കലര്‍ന്നിട്ടുള്ളത്. അവ പിടിച്ചെടുക്കേണ്ടത് ചെക് പോസ്റ്റുകളിലാണ്. എന്നാല്‍ തദ്ദേശീയമായി പിടിക്കുന്ന മത്സ്യങ്ങളില്‍ മായമില്ല. ഇക്കാര്യം പറയേണ്ട സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഇതുമൂലം കടലില്‍ നിന്ന്പിടിക്കുന്ന മത്സ്യത്തിന് വിലകിട്ടുന്നില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
സര്‍ക്കാറിന്റെ മൗനത്തില്‍ പ്രതിഷേധിച്ചാണ് സെക്രട്ടേറിയറ്റിനു മുന്നില്‍ കപ്പയും മീനും വേവിച്ചു കഴിക്കുന്നതെന്നും പ്രതിഷേധക്കാര്‍ അറിയിച്ചു.
















