Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

രാക്ഷസ കേരളം, നമ്പര്‍ വണ്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:58 am IST
inEditorial

കേരളം, ‘രാക്ഷസകേരളം നമ്പര്‍ വണ്‍’ എന്ന വിശേഷണത്തിന് തികച്ചും യോഗ്യമാണെന്ന് വന്നിരിക്കുന്നു. പൊതുറോഡില്‍ ഒരു വീട്ടമ്മയെ കൈയേറ്റം ചെയ്യുകയും അവരുടെ മകനെ അടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്ത ജനപ്രതിനിധി മാപ്പപേക്ഷ വഴി വിജയശ്രീലാളിതനായതിലൂടെ ഇതല്ലാതെ മറ്റെന്ത് സന്ദേശമാണ് സമൂഹത്തിന് ലഭിച്ചിരിക്കുന്നത് ?  സാക്ഷര സമൃദ്ധിയുടെയും ദൈവത്തിന്റെ അനുഗ്രഹത്തിന്റേയും പേരില്‍ കോള്‍മയിര്‍കൊള്ളിക്കുന്ന അവകാശവാദങ്ങളുടെ അടിയില്‍ പുഴുവരിക്കുന്ന സാംസ്‌കാരിക മ്ലേച്ഛതയാണ് ഉള്ളതെന്ന് ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഗുണ്ടകളെ പോലും വെല്ലുന്ന തരത്തിലുള്ള ട്രാക് റിക്കോര്‍ഡുള്ള ജനപ്രതിനിധിക്ക് ഇതില്‍പരം മറ്റെന്ത് ഗുഡ്‌സര്‍വീസ് എന്‍ട്രിയാണ് ലഭിക്കാനുള്ളത്. അപമാനിതരും ദുഃഖിതരുമായ ഒരു കുടുംബത്തെ മാപ്പപേക്ഷയുടെ പടുകുഴിയിലേക്ക് ചവിട്ടിത്താഴ്‌ത്തിയവര്‍ ആരായിരുന്നാലും ഏത് സംഘടനയായാലും അവര്‍ മനുഷ്യത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്നവരല്ലെന്ന് വ്യക്തം.

ഇത്ര പരസ്യമായ കൈയേറ്റം നടന്നിട്ടും നിശ്ശബ്ദ സാക്ഷിയായി നിന്ന കാക്കിയുടുപ്പുകാരന്‍, കേസ് കഴിവതും തേച്ചുമാച്ചുകളയാന്‍ സര്‍വസന്നാഹത്തോടെ രംഗത്തിറങ്ങിയ ആഭ്യന്തരവകുപ്പ്, തൊട്ടതിനും പിടിച്ചതിനും മഹാഭാരത പ്രസ്താവനയിറക്കുന്ന സാംസ്‌കാരിക നായകന്മാര്‍, ആവശ്യമില്ലാത്തിടങ്ങളില്‍ വലിഞ്ഞുകേറിച്ചെന്ന് മേനി നടിക്കുന്ന വനിതാകമ്മീഷന്‍ തുടങ്ങിയ സംവിധാനങ്ങളും മറ്റും കൊടിയ ഗുണ്ടായിസത്തിന് അരുനില്‍ക്കുന്ന തരത്തിലേക്ക് കൂപ്പുകുത്തി. സ്ത്രീത്വത്തെ അപമാനിക്കുന്നതുള്‍പ്പെടെയുള്ള ഗുരുതര കുറ്റങ്ങള്‍ ചെയ്ത എംഎല്‍എയെ എങ്ങനെയും രക്ഷിക്കാന്‍ കാണിച്ച താല്‍പര്യം ദുര്‍ബലര്‍ക്ക് ആശ്വാസം എത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതിലെ ഏറ്റവും ഗുരുതരമായ വശം അവിടെയാണ്. 

ജനപ്രതിനിധിയായാല്‍ എന്തു ഗുണ്ടായിസം കാണിച്ചാലും കുഴപ്പമില്ല എന്ന നിലയിലേക്കെത്തിയാല്‍ സംസ്ഥാനത്തിന്റെ അവസ്ഥ പിടിച്ചാല്‍ കിട്ടാത്ത തരത്തിലാവും. പൊലീസില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും അസാധാരണമായ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍ ഗണേഷ്‌കുമാര്‍ എംഎല്‍എ ഇന്ന് ജയിലിലാവേണ്ടതായിരുന്നു. താന്‍ നിരപരാധിയാണ് എന്ന് ബൈബിള്‍ വാക്യത്തിന്റെ ബലത്തില്‍ നിയമസഭയില്‍ നല്ലപിള്ളചമഞ്ഞ എംഎല്‍എയെ ‘തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്ന രീതിയില്‍ സര്‍ക്കാര്‍ എല്ലാ കുറ്റങ്ങളില്‍ നിന്നും മോചിപ്പിക്കുകയായിരുന്നു. ‘ദുഷ്ടന്മാര്‍ ന്യായ വിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല’ എന്നതും ബൈബീള്‍ വാക്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഓര്‍ക്കണം. മാപ്പ് പറഞ്ഞത് താന്‍ ചെയ്ത ഗുണ്ടായിസത്തിന് ന്യായീകരണമാവുന്നില്ല എന്ന പ്രാഥമിക തിരിച്ചറിവ് ഇല്ലാത്തിടത്തോളം ഈ എംഎല്‍എ തന്റെ തനി സ്വഭാവം പുറത്തുകാണിച്ചുകൊണ്ടേയിരിക്കും. മാപ്പപേക്ഷയിലേക്കെത്തിച്ച കൊടിയ ദുര്‍വൃത്തിക്ക്  ചൂട്ട് പിടിച്ചവര്‍ കേരളത്തിന്റെ അഭിമാനത്തെയാണ് പണയപ്പെടുത്തിയിരിക്കുന്നത്.

നിരപരാധിയെ പാതിരാത്രിയില്‍ പിടിച്ചുകൊണ്ടുപോയി ചവിട്ടിക്കൊന്ന, ചെറുപ്പക്കാരനെ ഗുണ്ടകള്‍ തട്ടിക്കൊണ്ടുപോയപ്പോള്‍ നിസ്സംഗത കാണിച്ച, നടുറോഡില്‍ മധ്യവയസ്‌കന്റെ മൂക്കിടിച്ച് ചോരയൊഴുക്കിയ, ചെറുപ്പക്കാരന്റെ ആത്മഹത്യക്ക് വഴിവെച്ച, പെണ്‍കുട്ടിയെ പീഡിപ്പിച്ചവനെ തഴുകിത്തലോടിയ, ഉദ്യോഗസ്ഥന്റെ മകളുടെ കിരാതമര്‍ദ്ദനത്തിന് ഇരയായ പോലീസുകാരനെതിരെ കേസ്സെടുത്ത കേരളത്തിന്റെ സ്വന്തം ആഭ്യന്തര വകുപ്പും അതിന്റെ കൂലിപ്പടയായ പൊലീസും സംസ്ഥാനത്തെ അനുനിമിഷം രാക്ഷസ കേരളമാക്കാനുള്ള വെമ്പലിലാണ്. ഇടതുമുന്നണി സര്‍ക്കാര്‍ അതിനൊക്കെ ഒത്താശയുമായി കൂടെയുണ്ടുതാനും. ഗുണ്ടകള്‍ക്ക് മാത്രമല്ല ജനപ്രതിനിധികള്‍ക്കും ഇനി, അഴിഞ്ഞാടാം എന്ന ‘സുന്ദര സന്ദേശം’ തല്ലുകേസിലെ മാപ്പപേക്ഷയിലൂടെ നല്‍കിയ ഈ സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്നു പറയാനുള്ള ആര്‍ജവമാണ് സമൂഹം കാണിക്കേണ്ടത്.  അങ്ങനെയേ എല്ലാം ശരിയാക്കാനായില്ലെങ്കിലും ചിലതെല്ലാം ശരിയാക്കാനാവൂ. ഗുണ്ടായിസമാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നതെന്ന വ്യാഖ്യാനമാണ് സര്‍ക്കാറിനുള്ളതെങ്കില്‍ സമൂഹം സ്വരക്ഷയ്‌ക്കായി മറ്റുവഴി നോക്കിയാല്‍ തെറ്റുപറയാനാവില്ല. ‘ഇതെന്താ വെള്ളരിക്കാപ്പട്ടണമോ’ എന്ന് ഉന്നത ന്യായാലയം അടുത്തിടെ ചോദിച്ചത് വെറുതെയല്ലെന്ന് ഓര്‍ത്താല്‍ നന്ന്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

Kerala

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു
Kerala

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

സിനിമ അനിസ്ലാമികമെന്ന് ഫത്വ ഇറക്കിയവർ കണ്ണ് തുറന്ന് കാണട്ടെ : കശ്മീരിന്റെ ചരിത്രത്തിലെ ആദ്യ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന് നാളെ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.